ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഈരിത്തെറിച്ചു. തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേയ്ക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ തട്ടിനില്‍ക്കുകയായിരുന്നു. വേഗത കുറവായതിനാലാണ് വന്‍ അപകടം ഒഴിവായത്.

ശബരിമല തീര്‍ത്ഥാടനത്തിനായി നാളെ നട തുറക്കും

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനായി നാളെ നട തുറക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറക്കും. കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയശേഷമുള്ള ആദ്യ തീര്‍ത്ഥാടനകാലമാണ് തിരിച്ചെത്തുന്നത്. എന്നാല്‍ ബുക്കു ചെയ്യാത്തവര്‍ക്ക് ഇത്തവണ ശബരിമലയിലേയ്ക്ക് പ്രവേശനം ഇല്ല. ഓണ്‍ലൈനിലും സ്‌പോട്ട് ബുക്കിങ്ങ് കൗണ്ടറുകളിലും ബുക്കു ചെയ്യാം. കെഎസ്ആര്‍ടിസിയുടെ 500 ബസ് സര്‍വീസ് നടത്തും. പമ്പ- നിലയ്ക്കല്‍ റൂട്ടില്‍മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും.

പമ്പയിലും സന്നിധാനത്തുമായി 18 അടിയന്തര ചികിത്സാകേന്ദ്രമാണ്‌ (ഇഎംസി) സജ്ജീകരിക്കുന്നത്‌. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലായി 2445 ശുചിമുറി ഒരുക്കി. ശുചീകരണത്തിന് ഏകദേശം 1200 വിശുദ്ധി സേനാംഗങ്ങളെ കൂടാതെ ഇരുനൂറോളം പേരെ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി മൊത്തം 13,000 പൊലീസുകാരെ ശബരിമലയില്‍ വിന്യസിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 134 സിസിടിവി കാമറ സ്ഥാപിച്ചു. ഇടത്താവളങ്ങളിലും പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകും.

എന്‍ജിനീയറിങ് പ്രവേശനം; സമയപരിധി ഈ മാസം 30 വരെ നീട്ടി സുപ്രീംകോടതി

എന്‍ജിനീയറിങ് പ്രവേശനം; സമയപരിധി ഈ മാസം 30 വരെ നീട്ടി സുപ്രീംകോടതി

ഡല്‍ഹി: കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള സമയം ഈ മാസം 30 വരെ സുപ്രീംകോടതി നീട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഒക്ടോബര്‍ 25 ആയിരുന്നു പ്രവേശനത്തിനുള്ള അവസാന തീയതി. എന്നാല്‍ ബി. ടെക്കിന് 217 സീറ്റുകളും
എം ടെക്കിന് 253 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. പ്രവേശനത്തീയതി നീട്ടിക്കിട്ടിയാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമാകുമെന്ന് സ്റ്റാന്‍ഡിങ് കോണ്‍സെല്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നടപടി.

ആറ്റിങ്ങൽ വീര കേരളപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാഗരൂട്ടും സർപ്പബലിയും

ആറ്റിങ്ങൽ വീര കേരളപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാഗരൂട്ടും സർപ്പബലിയും

ആറ്റിങ്ങൽ വീര കേരളപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ നാഗരൂട്ട്, സർപ്പബലി എന്നീ പൂജകൾ നവംബർ 16 ബുധനാഴ്ച (തുലാം-30, 2022) രാവിലെ 10 മണി മുതൽ ആരംഭിക്കുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനവും ഉണ്ടായിരിയ്ക്കും.

വാക്ക് തർക്കം പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്ത്രീകളെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

വാക്ക് തർക്കം പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്ത്രീകളെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

വാക്ക് തർക്കം ഒഴിവാക്കാൻ ശ്രമിച്ച സ്ത്രീകളെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. കീഴാറ്റിങ്ങൽ തിനവിള എ. കെ നഗറിൽ കാട്ടുവിള വീട്ടിൽ ലീലയെയും സഹോദരി ശ്യാമളയെയും ആക്രമിച്ച യുവാക്കളെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ശ്യാമളയുടെ മകനും പ്രതികളും തമ്മിലുള്ള വാക്ക് തർക്കം പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയാണ് സ്ത്രീകളെ യുവാക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

അക്രമത്തിന് ശേഷം ഒളിവിൽ പോയ അയിരൂർ പാറ വില്ലേജിൽ കാടായിക്കോണം ചന്തവിള ചന്തു എന്ന് വിളിക്കുന്ന അരുൺകുമാർ (27), തിനവിള എ.കെ നഗറിൽ കട്ടവള വീട്ടിൽ ഞരമ്പ് എന്ന് വിളിക്കുന്ന ബിജു (45)എന്നിവരെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. അരുൺ കുമാറിനെ പോത്തൻകോട് നിന്നും ബിജുവിനെ കീഴാറ്റിങ്ങൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ എസ്. എച്ച് .ഓ അജേഷ് വി, സബ് ഇൻസ്പെക്ടർ ദീപു എസ്. എസ്. എസ്. സി.പി. ഒ ജ്യോതിഷ് കുമാർ, സി.പി. ഒ മാരായ ഡാനി എസ് ബാബു, സുജിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അക്രമത്തിനുശേഷം ഒളിവിൽ പോയ മറ്റു പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കൊല്ലം കലക്ട്രേറ്റിൽ ഭിന്നശേഷിക്കാരൻ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം കലക്ട്രേറ്റിൽ ഭിന്നശേഷിക്കാരൻ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം കലക്ട്രേറ്റിൽ ഭിന്നശേഷിക്കാരൻ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. താമസിക്കാന്‍ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളപുരം സ്വദേശി ഭൈരവനാണ് കുടുംബവുമായെത്തി പ്രതിഷേധിച്ചത്. ഭൈരവനും ഭാര്യ സിന്ധുവും കലക്ടറെ കാണാന്‍ എത്തിയപ്പോഴാണ് ഭൈരവന്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ചത്. കലക്ടറുടെ ഗണ്‍മാന്‍ ഇടപെട്ടതിനാല്‍ അപകടം ഒഴിവായി. 2019ൽ കൊറ്റങ്കര പഞ്ചായത്തില്‍ വീടിനു അപേക്ഷിച്ചെങ്കിലും കിട്ടിയില്ലെന്നാണ് പരാതി. പട്ടികയില്‍ രണ്ടാമതായിരുന്നുവെങ്കിലും പിന്നീട് എണ്‍പതാം സ്ഥാനത്തായെന്നാണ് ഭൈരവന്‍ പറയുന്നു. ഇതിലുളള പരാതി പറയാനാണ് കലക്ടറെ കാണാനെത്തിയത്.

വീടില്ലാത്തതിനാല്‍ നേരത്തെ താമസിച്ചിരുന്ന സ്ഥലത്തു നിന്ന് മാറി മറ്റൊരിടത്താണ് കുടുംബം താമസിക്കുന്നത്. ഭൈരവന്റെ പരാതിയില്‍ അവ്യക്തയുണ്ടെന്നും വിശദമായി പരിശോധിച്ചാലെ വ്യക്തത വരികയുളളുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.