by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഷെർട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന കുട്ടികളെ കാണാതായി. കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. പോക്സോ കേസ് ഇരകളടക്കം ഒൻപത് കുട്ടികളെയാണ് കാണാതായത്. ഒൻപത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെൽട്ടർ ഹോമിൽ പാർപ്പിക്കപ്പെട്ടിരുന്നത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ ജി ഒ നടത്തുന്ന ഷെൽട്ടർ ഹോം ആണിത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തുര്‍ക്കി നഗരമായ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ ആറ് മരണം. ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്‌ട്രീറ്റായ ഇസ്‌തിക്‌ലാലിൽ ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ 53 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. പ്രാഥമിക വിലയിരുത്തലുകൾ വച്ച് സ്ഫോടനം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നഗരമധ്യത്തിലെ തിരക്കേറിയ ഇസ്‌തിക്‌ലാൽ സ്ട്രീറ്റിൽ സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെ പ്രദേശം പൊലീസ് വളഞ്ഞു. ഹെലികോപ്റ്ററുകര്‍ നഗരത്തിന് മുകളിൽ ഇപ്പോഴും പട്രോളിംഗ് നടത്തുന്നുണ്ട്. പെട്ടെന്നുണ്ടായ സ്ഫോടനത്തിൽ ആളുകൾ പരിഭ്രാന്തരായി ഓടിയെന്നും സ്ഫോടനസ്ഥലത്ത് നാല് പേര്‍ വീണ് കിടക്കുന്നത് കണ്ടുവെന്നും സ്ഫോടനസ്ഥലത്തുണ്ടായ ദൃക്സാക്ഷിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

വലിയ ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായതെന്നും സ്ഥലത്ത് കറുത്ത പുക മൂടിയെന്നും ഇദ്ദേഹം പറയുന്നു. സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടു.
നേരത്തെ 2015-16 കാലത്ത് ഇസ്താംബൂൾ നഗരത്തിൽ പലവട്ടം സ്ഫോടനങ്ങളുണ്ടാവുകയും ഇസ്തിക്‌ലാൽ സ്ട്രീറ്റ് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് ആണ് അന്നത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഐ.എസ് ആക്രമണങ്ങളിൽ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. പാല്‍ വില ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന് ശുപാര്‍ശ. വിലവര്‍ധന ചര്‍ച്ചചെയ്യാന്‍ പാലക്കാട് കല്ലേപ്പുള്ളിയില്‍ ഇന്ന് മില്‍മയുടെ അടിയന്തരയോഗം ചേരും.

മൂന്നു യൂണിയനുകളില്‍നിന്ന് പ്രതിനിധികള്‍ യോഗത്തിനെത്തും. യോഗതിരുമാനം സര്‍ക്കാരിനെ അറിയിച്ചശേഷമാകും പുതിയ വില പ്രഖ്യാപിക്കുക. പാലിന് ലിറ്ററിന് ആറുരൂപയിലധികം കൂട്ടിയേക്കുമെന്നാണ് സൂചന.
പാല്‍വില ലിറ്ററിന് ഏഴുമുതല്‍ എട്ടുരൂപവരെ വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മില്‍മയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇങ്ങനെ കൂട്ടിയാല്‍ മാത്രമേ കമ്മിഷനും മറ്റും കഴിഞ്ഞ് ആറുരൂപയെങ്കിലും കര്‍ഷകന് ലഭിക്കൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞതവണ പാല്‍വില നാലുരൂപ കൂട്ടിയപ്പോഴും പ്രയോജനമുണ്ടായില്ലെന്ന് കര്‍ഷകര്‍ സമിതിക്ക് മുന്നില്‍ പരാതിപ്പെട്ടു.

by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എറണാകുളത്ത് വച്ചു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഗണിത ശാസ്ത്ര ക്വിസിൽ A ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ശ്രീഹരി വിനോദ്.

by Midhun HP News | Nov 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
തിരുവനന്തപുരം
ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായുള്ള ‘യോദ്ധാവ്’ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി നാലുപേർ പിടിയിൽ.
ബീമാപള്ളി സ്വദേശി സെയ്‌ദലി, മാണിക്യവിളാകം സ്വദേശി അക്ബർ, കമലേശ്വരം സ്വദേശി മെഹ്റാജ്, മുട്ടത്തറ സ്വദേശി മുഹമ്മദ് ആദിൽ എന്നിവരാണ് പിടിയിലായത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ശംഖുംമുഖം അസി. കമീഷണർ ഡി കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
25 കിലോ കഞ്ചാവുമായാണ് സെയ്‌ദലിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഓവർ ബ്രിഡ്‌ജ്, തകരപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയ്‌ക്കിടെ 2.4 ഗ്രാം എംഡിഎംഎയുമായിട്ടാണ് അക്ബറും മെഹ്‌റാജും വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.
ചാക്ക ബൈപാസിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് ആദിൽ പേട്ട പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 4 ഗ്രാം എംഡിഎംഎയും 4.36 ഗ്രാം കഞ്ചാവും 95,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എംഡിഎംഎ വിതരണത്തിനായി സൂക്ഷിച്ചിരുന്ന അമ്പതോളം കവറും അനുബന്ധ സാമഗ്രികളും പിടികൂടി. കോവളം, പൂന്തുറ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
പൂന്തുറ സിഐ ജെ പ്രദീപ്, വഞ്ചിയൂർ സിഐ ഡിപിൻ, എസ്‌ഐമാരായ അനീഷ്‌കുമാർ, ജയശ്രീ, സുധീഷ്‌കുമാർ, എഎസ്‌ഐ സാജുരാജ്, സിപിഒമാരായ ബിജു ആർ നായർ, ദീപു, രാജേഷ്, ജോസ്, മുനീർ, ശരത്ത്, പ്രശാന്ത്, ജയരാജ്, രഞ്ജിത്ത്, ജോയി, ഗോഡ്‌വിൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Nov 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മാറനല്ലൂർ: പെരുമ്പഴുതൂർ കീളിയോടു സൗമ്യ ഭവനിൽ വിജയകുമാരൻ നായർ (64) ൻ്റെ തിരോധാനത്തിൽ ആണ് ദുരൂഹത ഉള്ളതായി മകൻ സന്തോഷ് മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 2019 ഡിസംബർ മുതലാണ് ഹോട്ടൽ തൊഴിലാളി കൂടിയായ വിജയകുമാരൻ നായരെ കാണാതാകുന്നത്. ഭാര്യ ഇന്ദിര ഭർത്താവിനെ കണ്ടെത്തിത്തരണം എന്ന് ആവശ്യപ്പെട്ട് മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു.
മൂന്ന് വർഷങ്ങൾക്കിപ്പുറം സന്തോഷിൻ്റെ സുഹൃത്ത് അഭിലാഷിനോട് ഇയാളുടെ സുഹൃത്ത് യാദൃശ്ചികമായി വിജയകുമാരൻ നായരെ കാണാതായത് അദ്ദേഹം മരിച്ചത് കൊണ്ടാണ് എന്നും മദ്യപസങ്കേതത്തിൽ വച്ച് വാക്ക് തർക്കമുണ്ടായി സുഹൃത്തുക്കളിൽ ഒരാൾ വിജയകുമാരനെ മർദ്ദിക്കുകയും ഇതിൻ്റെ ആഘാതത്തിൽ ഉയരത്തിൽ നിന്നും നിലത്ത് വീണ വിജയകുമാരൻ നായരുടെ കഴുത്ത് ഒടിഞ്ഞു ജീവൻ നഷ്ടപ്പെടുകയും ചെയ്‌തെന്നും ശേഷം മൃതദേഹം മദ്യപസങ്കേതത്തിൽ കുഴിച്ചിട്ടുവെന്നും പറഞ്ഞു. മർദിച്ച ആളുടെ ബന്ധുവാണ് ഈ വിവരം പുറത്തു വിട്ടത്. തുടർന്നാണ് അച്ഛൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുള്ളത് അന്വേഷിച്ചു കണ്ടെത്തി സഹായിക്കണം എന്ന് ആവശ്യപ്പെട്ട് സന്തോഷ് പരാതി നൽകിയിരിക്കുന്നത്.

Recent Comments