by Midhun HP News | Nov 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ജയ്ഷ് ഇ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു.

ജയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ കമ്രാന്‍ ഭായ് എന്ന ഹനീസ് ആണ് മരിച്ചത്. ഭീകരരുമായുള്ള സുരക്ഷാ സേനയുടെ ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ട ഹനീസ് കുല്‍ഗാം-ഷോപ്പിയാന്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നതായി കഷ്മീര്‍ എഡിജിപി പറയുന്നു. സൈന്യവും പൊലീസും ചേര്‍ന്നാണ് ഭീകരരെ നേരിടുന്നത്. രണ്ട് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് വിവരം.
by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യൻ വ്യോമസേന (ഐ എ എ എഫ്) അഗ്നിപഥ് പദ്ധതി പ്രകാരം ഐ എ എ എഫ്-ൽ സയൻസ്, നോൺ സയൻസ് എന്നീ വിഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്നതിന് 2023 ജനുവരിയിൽ നടക്കുന്ന ഓൺലൈൻ സെലക്ഷൻ ടെസ്റ്റിന് പ്ലസ് ടു പാസായ അവിവാഹിതരായ സ്ത്രീ – പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 2002 ജൂൺ 27 നും 2005 ജൂൺ 27 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് അർഹതയുണ്ട്.
ഓൺ ലൈൻ അപേക്ഷ രജിസ്ട്രേഷനായി https://agnipathvayu.cdac.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ രജിസ്ട്രേഷൻ പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 നവംബർ 23.
കൂടുതൽ വിവരങ്ങൾക്ക്
https://careerindianairforce.cdac.in സന്ദർശിക്കുക.
by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ഭരണസമിതി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയിലാണ് ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. ശിശുക്ഷേമസമിതി അംഗം കൂടിയായ ആര്‍. എസ് ശശികുമാറാണ് തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിപിഎം അംഗങ്ങള്‍ക്ക് മത്സരിക്കാന്‍ പാകത്തിലായിരുന്നു ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇറക്കിയതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു.

എല്ലാ അംഗങ്ങള്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ടായിരുന്നില്ലെന്നും പത്രികാസമര്‍പ്പണത്തിന്റെ സമയം കഴിഞ്ഞ ശേഷമാണ് വിവരങ്ങള്‍ ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. ഇതേതുടര്‍ന്ന് ക്രമവിരുദ്ധമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി ശരിവെയ് ക്കുകയായിരുന്നു.

സംസ്ഥാന ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് വി ജി അരുണ്‍ ഉത്തരവിടുകയായിരുന്നു. പുതിയ തെരഞ്ഞെടുപ്പ് മൂന്ന് മാസത്തിനുള്ളില്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഷിജു ഖാനാണ് നിലവില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി. ഭരണസമിതി അംഗങ്ങളെയെല്ലാം എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യയെ 10 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ടി 20 ലോകകപ്പ് ഫൈനലിൽ. 24 പന്ത് ശേഷിയ് ക്കവേയാണ് ഇംഗ്ലീഷ് ജയം. ഓപ്പണർമാരായ അലക്സ് ഹെയ്ൽസും ജോസ് ബട്ലറും അർധ സെഞ്ചുറി നേടി.
സ്കോർ :
ഇന്ത്യ- 168/6 (20)
ഇംഗ്ലണ്ട്- 170/0 (16)

by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിന്‍കീഴ് – കണിയാപുരം റോഡില്‍ ഏറ്റവും തിരക്കേറിയ വലിയകട മുതല്‍ ശാര്‍ക്കര വരെയുള്ള ഒരുകിലോമീറ്റര്‍ ഭാഗം വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായ സര്‍വേയും കല്ലിടലും ആരംഭിച്ചു. ശാര്‍ക്കര ജംഗ്ഷനില്‍ ആദ്യ കല്ലിട്ടുകൊണ്ട് ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ ഉദ്ഘാടനം വി.ശശി എം.എല്‍.എ നിര്‍വഹിച്ചു. നിലവില്‍ 7.5 മീറ്റര്‍ വീതിയുള്ള റോഡ് ഇരുവശവും വീതി കൂട്ടി 14 മീറ്ററാക്കാനാണ് പദ്ധതി. ഇതിനായി ബഡ്ജറ്റില്‍ 8.75 കോടി രൂപ വകയിരുത്തി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ ചിറയിന്‍കീഴ് – ആറ്റിങ്ങല്‍ റോഡിലെ 400 മീറ്റര്‍ ദൂരം വീതി കൂട്ടാനുള്ള നടപടികളും പുരോഗമിക്കുന്നു.
ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളും വേഗത്തിൽ പുരോഗമിക്കുകയാണ്.
ചിറയിന്‍കീഴില്‍ നിന്ന് കണിയാപുരം ഭാഗത്തേക്ക് പോകാനുള്ള പ്രധാന പാതയാണിത്. കെ.എസ്.ആര്‍. ടി .സി, സ്വകാര്യ ബസുകള്‍ തുടങ്ങി നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാത ഉപയോഗിക്കുന്നത്. റോഡ് വികസനം യഥാര്‍ഥ്യമാകുന്നതോടെ ശാര്‍ക്കര ക്ഷേത്രത്തിലേയ്ക്കും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേയ്ക്കും റെയില്‍വേ സ്റ്റേഷനിലേയ്ക്കും ഗതാഗത കുരുക്കില്ലാതെ സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കും.

by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണത്തിനായുള്ള ചട്ടക്കൂടുകൾ രൂപീകരിക്കുന്നതിനായി ചെമ്പൂര് എൽ പി എസ് സ്കൂൾതല സംഘാടകസമിതിയുടെ നേതൃത്വത്തിൽ നടന്ന പാഠ്യ പദ്ധതി പരിഷ്കരണത്തിനുള്ള ചർച്ചയിൽ നൂറ്റി അൻപതോളം രക്ഷിതാക്കൾ പങ്കെടുത്തു. ബി ജയകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന സമൂഹ ചർച്ച പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പ്രവീൺ ഹരിശ്രീ, പി.ടി.എ പ്രതിനിധികളായ ദിനേശ് ചെമ്പൂര്, രാജേഷ് മയിൽപീലി, എസ് എസ് ജി അംഗങ്ങളായ മോഹനൻ, ജയദേവൻ, നടരാജൻ, ബി ആർ സി കോഡിനേറ്റർ അഭിലാഷ്, സീനിയർ അസിസ്റ്റൻ്റ് മോളി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പൊതുസമൂഹത്തിന്റെ അഭിലാഷങ്ങളും ആവശ്യകതയും പ്രതിഫലിക്കുന്നതായിരിക്കണം പാഠ്യ പദ്ധതി എന്ന ലക്ഷ്യത്തിലൂന്നിയ ചർച്ചയിൽ പത്ത് ഗ്രൂപ്പുകളിലായി ഇരുപത്താറ് ഫോക്കസ് ഏരിയകൾ ചർച്ച ചെയ്യപ്പെട്ടു. വിദ്യാഭ്യാസദർശനം, ശാസ്ത്രവിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, ഗണിത വിദ്യാഭ്യാസവും ഗണനചിന്തയും, ഭാഷ വിഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം, ആരോഗ്യ കായിക വിദ്യാഭ്യാസം, വിലയിരുത്തൽ സമീപനം, ഇന്ത്യയെ കുറിച്ചുള്ള അറിവ്, മൂല്യ വിദ്യാഭ്യാസം, ഉൾച്ചേർന്ന വിദ്യാഭ്യാസം, ലിംഗനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കൗൺസിലിംഗ്, സ്കൂൾ ഭരണവും നേതൃത്വവും, ഗുണമേന്മ വിദ്യാഭ്യാസം, പഠന സാമഗ്രികളുടെ രൂപീകരണം, ഉന്നത വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിൽ സമൂഹത്തിനുള്ള പങ്ക്, രക്ഷിതാക്കളുടെ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള മേഖലകളിൽ മേൽ നടന്ന ചർച്ചയിൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഗ്രൂപ്പ് അംഗങ്ങൾ പങ്കുവച്ചു.

എൽ എസ് എസ് കിട്ടിയ കുട്ടികളെ അനുമോദിക്കുകയും രേണുക ടീച്ചറേയും, വിദ്യാഭ്യാസ പ്രവർത്തകനായ ബി. ജയകുമാർ മാഷിനേയും സ്കൂൾ പി ടി എ ആദരിക്കുകയും ചെയ്തു.
തൊഴിൽ പരിചയം, ലിംഗനീതി, മതനിരപേക്ഷത, ജനാധിപത്യം, സ്ഥിതി സമത്വം, ഭരണഘടന ദർശനങ്ങളും പുരോഗമന വിദ്യാഭ്യാസം, സാമൂഹിക പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസം എന്നീ മേഖലകളെ കുറിച്ചുള്ള വളരെ വിശദമായ കാഴ്ചപാടുകളാണ് ഓരോ ഗ്രൂപ്പും ജനകീയ ചർച്ചയിൽ അവതരിപ്പിച്ചത്.
Recent Comments