എംഎസ്എംഇ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു

എംഎസ്എംഇ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു

ആറ്റിങ്ങൽ: കേന്ദ്രസർക്കാർ സ്ഥാപനമായ എം എസ് എം ഇ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വയം തൊഴിൽ നേടുന്നതിനും വിവിധ സർക്കാർ ജോലികൾക്കും ഉപയോഗപ്പെടുന്ന അംഗീകൃത കോഴ്സുകൾ സൗജന്യ നിരക്കിൽ പഠിക്കാം.

➡️DCA
➡️Advanced Diploma in Computer Hardware & Networking
➡️Data Entry Operator
➡️Tally With GST
➡️Java
➡️Fashion Designing
➡️Dress Making
➡️Python
➡️MS Office
➡️Paper Bag Making
➡️AutoCAD
➡️Computer TTC
➡️GRAPHICS &WEB DESIGNING
➡️Digital Marketing
➡️Adobe Photoshop
➡️Accounting

വിശദ വിവരങ്ങൾക്ക്
Contact No:7403388937
Whats App No: 9746870544

ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വി സിമാർ  നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വി സിമാർ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വി സിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹർജിയും പരിഗണനയ്ക്ക് വരുന്നുണ്ട്. വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.

നോട്ടീസിൽ മറുപടി നൽകാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇന്നലെ വൈകീട്ട് അവസാനിച്ചിരുന്നു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വിസിമാരും ഗവർണറുടെ ഓഫീസിന് മറുപടി കൈമാറായിയിട്ടുണ്ട്. ഇക്കാര്യം ഗവർണറുടെ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിക്കും. വൈസ് ചാൻസലർമാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതിന്‍റെ സാഹചര്യവും വിശദീകരിക്കും. വിസിമാർക്ക് ഹിയറിങ് നടത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. യുജിസി മാർഗ നിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാർ ഗവർണറെ അറിയിച്ചത്.

അതിനിടെ, കേരള സാങ്കേതിക സർവകലാശാലയിൽ താത്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും, റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

ഷാരോൺ കൊലക്കേസിലെ അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്ന് കുടുംബം; ഗ്രീഷ്മയുമായി ഇന്നും തെളിവെടുപ്പ് തുടരും

ഷാരോൺ കൊലക്കേസിലെ അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്ന് കുടുംബം; ഗ്രീഷ്മയുമായി ഇന്നും തെളിവെടുപ്പ് തുടരും

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് നിയമോപദേശം. എജിയാണ് നിയമോപദേശം നൽകിയത്. ഡിജിപി ഓഫീസിന്റെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് എജിയുടെ നിയമോപദേശം. നേരത്തെ തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസികൂട്ടറും സമാന നിയമോപദേശമാണ് നൽകിയത്.
കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകി കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിയമോപദേശം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഷാരോൺ മരിച്ചത്. എന്നാൽ കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്. ഷാരോൺ കൊലക്കേസിലെ അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്നാണ് ഷാരോണിന്റെ കുടുംബം പറയുന്നത്.

അതിനിടെ, കേസിലെ പ്രധാന പ്രതിയായ ​ഗ്രീഷ്മയേയും കൊണ്ടുള്ള തെളിവെടുപ്പ് ഇന്നും തുടരും. ഷാരോണിനൊപ്പം ​ഗ്രീഷ്മ താമസിച്ചതായി പറയുന്ന റിസോർട്ടിൽ ഉൾപ്പെടെയാണ് തെളിവെടുപ്പ്. തൃപ്പരപ്പ് ശിവക്ഷേത്രത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ മൂന്നു ദിവസം ​ഗ്രീഷ്മയും ഷാരോണും താമസിച്ചിരുന്നതായാണ് സൂചന. ഗ്രീഷ്മയെ തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകളാണ് ലഭിച്ചിരുന്നു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും പൊലീസിന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകൂ.

വർക്കലയിൽ ലഹരി വില്പനയ്ക്ക് എത്തിയ 21 കാരൻ പോലീസ് പിടിയിൽ

വർക്കലയിൽ ലഹരി വില്പനയ്ക്ക് എത്തിയ 21 കാരൻ പോലീസ് പിടിയിൽ

വർക്കല: വർക്കല കേന്ദ്രീകരിച്ച് സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് മയക്കുമരുന്ന് വിൽപ്പനയ്ക്ക് എത്തിയ വർക്കല തോക്കാട് സ്വദേശിയായ നൂറാമൻസിലിൽ 21 വയസ്സുള്ള ഷാൻ എന്ന് വിളിക്കുന്ന അഫ്നാൻ ആണ് രാസലഹരി വസ്തുവായ എം ഡി എം എ യും, കഞ്ചാവുമായി പോലീസ് പിടിയിലായത്. ഇയാൾ ബൈക്കിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ട് എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി രാശിതിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

ഇന്ന് ഉച്ചയോടെ ഇയാൾ ഇരുചക്ര വാഹനത്തിൽ ( KL- 16- X 7121)
വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ വീടിന് സമീപത്ത് വച്ച് തന്നെ പോലീസ് വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. യുവാവിനെ ദേഹ പരിശോധന നടത്തിയപ്പോൾ രാസ ലഹരി വസ്തുവായ എം ഡി എം എ ചെറുപാക്കറ്റുകളിലാക്കിയ നിലയിൽ കണ്ടെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്നും കഞ്ചാവ് പൊതികളും കണ്ടെടുത്തു.

നിരവധി പെൺകുട്ടികളുമായി സൗഹൃദത്തിൽ ആയിരുന്ന ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. അയിരൂർ പോലീസും ഡാൻസാഫ് ടീമും സംയുക്തമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.

ബി എസ് സി നഴ്സിംഗ്, ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു

ബി എസ് സി നഴ്സിംഗ്, ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ ബി എസ് സി നഴ്സിംഗ് പഠനം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ലഭിക്കും.

പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി. സി, ഒ. ഇ. സി, ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകളും മെറിട്ടോരിയസ് സ്കോർഷിപ്പും ഇതിനോടൊപ്പം ലഭിക്കുന്നു. എസ് സി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് പഠനത്തിന് ആവശ്യമായ മുഴുവൻ തുകയും സർക്കാർ നൽകുന്നു. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ, ഐ എൻ സി, കേരള നഴ്സിംഗ് കൗൺസിൽ, കെ എൻ സി അംഗീകാരമുള്ള എ എം ഇ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ വരുന്ന കോളേജുകളിലേയ്ക്ക് വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ 45% മാർക്ക് നേടിയവർക്ക് മാത്രമേ നഴ്സിംഗ് പ്രവേശനം ലഭിക്കുകയുള്ളു. രക്ഷിതാക്കളുടെ വാർഷിക വരുമാനം 5,49,000/- രൂപയിൽ താഴെ ആയിരിക്കണം.

പഠനത്തോടൊപ്പം ഐ എൽ ടി എസ്, ഒ ഇ ടി എന്നീ കോഴ്സുകൾ സൗജന്യമായി പഠിക്കുവാനും കോളേജിൽ അവസരം ഒരുക്കുന്നു. സർക്കാർ ഉദ്യോഗാർത്ഥികളുടെ മക്കൾക്ക് ഈ അനുകൂല്യം ലഭിക്കുകയില്ല(ആരോഗ്യ മേഖല ഒഴികെ). അപേക്ഷകൾ പൂരിപ്പിച്ചു കോളേജ് പ്രിൻസിപ്പലിന്റെ അഡ്രസ്സിൽ തപാൽ മാർഗം അയച്ചു നൽകണം. ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർഥികളിൽ നിന്നും മാത്രമാകും അപേക്ഷ പരിഗണിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 8921245492