ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കോട്ടയം സ്വദേശിയാണ്. വൈക്കം ഇണ്ടന്‍തുരുത്ത് മനയിലെ അംഗമാണ്. മാളികപ്പുറത്ത് നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള പൗര്‍ണ്ണമി ജി വര്‍മ്മയാണ് നറുക്കെടുത്തത്.

8 പേരാണ് മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട കെ. ജയരാമന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിക്കായും അപേക്ഷിച്ചിരുന്നു. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്, ജയരാമന്‍ നമ്പൂതിരിയെ ഒഴിവാക്കിയാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുത്തത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട.ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റെടുക്കും.

കെ. ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി കെ ജയരാമന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. നിലവില്‍ ജയരാമന്‍ നമ്പൂതിരി കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കൃതികേഷ് വര്‍മ്മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട.ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 10 പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.

ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ കീഴിൽ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് കോഴ്സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേയ്ക് ഈ മാസം 20 ആം തീയതി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 9.30 ന് കോളേജിൽ എല്ലാ സർട്ടിഫിക്കറ്റുകളും ഫീസുമായി ഹാജരാക്കേണ്ടതാണ്. അപേക്ഷകർ കീം എഴുതി അർഹത നേടിയവർ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

1 9846934601
2 9446700417
3 9447863759

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് നാളെ തുടക്കം

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് നാളെ തുടക്കം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് നാളെ തുടക്കം കുറിക്കും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, ഗണിതശാസ്ത്രമേള , മാനവിക ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഐടി മേള എന്നിവ ഉണ്ടായിരിക്കും.

ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ ടൗൺ യുപിഎസ്, ആറ്റിങ്ങൽ ഡയറ്റ് എന്നിവിടങ്ങളിലായാണ് മേളകൾ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവം ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക ഉദ്ഘാടനം ചെയ്യും.

മത്സര വേദികൾ
18/10/22 ചൊവ്വാഴ്ച
ഗണിതശാസ്ത്ര മേള – ടൗൺ യുപി എസ്
പ്രവർത്തി പരിചയമേള & ഐ ടി മേള – ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ

19/10/22 ബുധനാഴ്ച
ഗണിതശാസ്ത്ര മേള (തത്സമയ മത്സരങ്ങൾ)-ടൗൺ യുപി എസ്
സാമൂഹ്യ ശാസ്ത്ര മേള – ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ

സമാപന സമ്മേളനത്തിൽ ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് പങ്കെടുക്കും. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്; സര്‍ക്കാരിന്‍റേയും യൂണിയനുകളുടേയും ഹര്‍ജി തള്ളി

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്; സര്‍ക്കാരിന്‍റേയും യൂണിയനുകളുടേയും ഹര്‍ജി തള്ളി

ഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവൽക്കരണത്തിനെതിരായ സംസ്ഥാനത്തിൻ്റയും തൊഴിലാളി യൂണിയനുകളുടെയും ഹർജി സുപ്രീംകോടതി തള്ളി. കഴിഞ്ഞ വർഷം കൈമാറ്റം നടന്ന സാഹചര്യത്തിൽ കോടതി ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 2020 ലാണ് സംസ്ഥാനം അടക്കം ഹർജിയുമായി സുപ്രിം കോടതിയിൽ എത്തിയത്. കേരള ഹൈക്കോടതി വിധിയ്ക്കെതിരെയായിരുന്നു അപ്പീൽ. വിമാനത്താവളത്തിൻ്റെ ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം താൽക്കാലം തീർപ്പാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സർക്കാർ ആണ് പൂർത്തിയാക്കിയത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ടെൻഡർ നടപടിയുമായി സഹകരിച്ചശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാൻ ആകില്ല. ഒരു എയർപോർട്ടിന്റെ ലാഭം മറ്റൊരു എയർപോർട്ടിലേയ്ക്ക് ഉപയോഗിക്കാൻ പറ്റില്ലെന്നത് ശരിയല്ലെന്നും കോടതി നീരിക്ഷിച്ചു. സംസ്ഥാന സർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സർക്കാർ വാദം. ലേല നടപടികൾ സുതാര്യമല്ലെന്നും സർക്കാർ ആരോപിച്ചു. ലേല നടപടികൾ അദാനിക്ക് വേണ്ടി ടൈലർ മെയ്ഡ് ആണെന്ന സർക്കാർ വാദവും കോടതി തള്ളി. കേരളത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കോടതിയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട്.

നേരത്തെ ലേലത്തിൽ പങ്കെടുക്കാൻ പ്രത്യേക ഇളവുകളോടെ കേരളത്തിന്‌ അനുമതി നൽകിയിരുന്നു. എന്നാൽ ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹർജിയുമായി കോടതിയെ സമീപിക്കാൻ കേരളത്തിന് അർഹത ഇല്ലെന്നും വിശാലമായ പൊതു താല്പര്യം മുൻ നിർത്തിയാണ് വിമാനത്താവളങ്ങൾ പാട്ടത്തിനു നൽകുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. രാഷ്ട്രീയമായും നിയമപരമായും സംസ്ഥാന സർക്കാർ ഉയർത്തിയ കടുത്ത എതിർപ്പുകളെ മറികടന്നാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാൻ തീരുമാനമായത്. 2019 ഫെബ്രുവരിയിൽ നടത്തിയ ടെൻഡറിൽ അദാനിയാണ് മുന്നിലെത്തിയത്. സർക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്ഐഡിസി രണ്ടാമതായി.

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് നാളെ തുടക്കം

ആറ്റിങ്ങൽ: വിദ്യാർത്ഥികളിൽ ശാസ്ത്രബോധം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് നാളെ (ചൊവ്വാഴ്ച) തുടക്കം കുറിക്കും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, ഗണിതശാസ്ത്രമേള , മാനവിക ശാസ്ത്രമേള , പ്രവർത്തിപരിചയമേള ,ഐടി മേള എന്നിവ ഉണ്ടായിരിക്കും.

ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ , ആറ്റിങ്ങൽ ടൗൺ യുപിഎസ്, ആറ്റിങ്ങൽ ഡയറ്റ് എന്നിവിടങ്ങളിലായാണ് മേളകൾ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവം ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക ഉദ്ഘാടനം ചെയ്യും.

മത്സര വേദികൾ
18/10/22 ചൊവ്വാഴ്ച – ഗണിതശാസ്ത്ര മേള – ടൗൺ യുപി എസ്
പ്രവർത്തി പരിചയമേള & ഐ ടി മേള – ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ
19/10/22 ബുധനാഴ്ച
ഗണിതശാസ്ത്ര മേള ( തത്സമയ മത്സരങ്ങൾ)
ടൗൺ യുപി എസ്
സാമൂഹ്യ ശാസ്ത്ര മേള – ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ

സമാപന സമ്മേളനത്തിൽ ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് പങ്കെടുക്കും. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും