by Midhun HP News | Oct 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പുല്ലയില്‍ ഗവണ്‍മെന്റ് എല്‍. പി എസില്‍ പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും സ്റ്റോര്‍ റൂമിന്റെയും ഉദ്ഘാടനം ഒ.എസ് അംബിക എം.എല്‍.എ നിര്‍വഹിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി അധ്യക്ഷയായിരുന്നു.
സാധാരണക്കാരായ നൂറിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ആറുലക്ഷം രൂപ ചെലവിട്ടാണ് പുതിയ പാചകപ്പുരയൊരുക്കിയത്. പാചകത്തിനാവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കാന്‍ അടുക്കളയോട് ചേര്‍ന്ന് സ്റ്റോര്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കിരുന്നു ഭക്ഷണം കഴിക്കാനും ഇവിടെ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

by Midhun HP News | Oct 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സഹപാഠി നൽകിയ പാനീയം കുടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
കളിയിക്കാവിള സ്വദേശി അശ്വൻ (11) ആണ് മരിച്ചത്. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു.
by Midhun HP News | Oct 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പോത്തൻകോട് കല്ലൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശിനി ഫൗസിയ (31) നെയാണ് ഭർത്താവിന്റെ വീട്ടിലെ മുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്.
by Midhun HP News | Oct 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വിഴിഞ്ഞം മത്സ്യ തൊഴിലാളികൾ നടത്തിയ റോഡ് ഉപരോധസമരം 1 മണിയോട് കൂടി അവസാനിച്ചു. ഗതാഗതം പുനഃസ്ഥാപിച്ചു. രാവിലെ 9 മണി മുതൽ തുടങ്ങിയ പ്രതിഷേധ സമരമാണ് ഇന്ന് ഉച്ചയോടെ അവസാനിച്ചത്. പ്രതിഷേധ സമരം കടന്നു പോയ വഴികളിൽ പ്രൈവറ്റ് ബസുകൾ തടയുകയും ബസിനെ തിരികെ സ്റ്റാൻഡിൽ കയറ്റുകയും ചെയ്തു. ഇടറോഡുകളിലേയും വാഹനങ്ങൾ സമരക്കാർ തടഞ്ഞു.
കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.
by Midhun HP News | Oct 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ റോസ്‌ലിയെ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയതെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കെട്ടിയിട്ട ശേഷം റോസ്‌ലിയുടെ രഹസ്യഭാഗത്ത് കത്തി കുത്തിക്കയറ്റി. ലൈലയെക്കൊണ്ടാണ് ഈ ക്രൂരത ചെയ്യിച്ചത്. തുടര്‍ന്ന് റോസ്‌ലിയുടെ ശരീരമാകെ കത്തി കൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ചു.

അതിന് ശേഷം ഈ മുറിവുകളില്‍ മസാല പുരട്ടിയെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. ചിക്കന്‍ മസാലയും, ഗ്രാമ്പുവും, കറുവപ്പട്ടയും ചേര്‍ന്നുള്ള മിശ്രിതമാണ് മുറിവുകളില്‍ മൂന്നു പ്രതികളും ചേര്‍ന്ന് തേച്ച് പിടിപ്പിച്ചത്. വേദന കൊണ്ട് റോസ്‌ലി കരഞ്ഞതോടെ വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും ഷാഫി പറഞ്ഞു.
ആഭിചാര ക്രിയയില്‍ ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് ഗുണം ചെയ്യുമെന്ന് വിശ്വസിപ്പിച്ചാണ് ഭഗവല്‍ സിങ്ങിനെയും ലൈലയേയും കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്ന് ഷാഫി പറഞ്ഞു. ഇതിനിടെ റോസ്‌ലി അബോധാവസ്ഥയിലായി. മരിക്കുമെന്ന ഘട്ടമായപ്പോള്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്നുമാണ് മൊഴി. പിന്നീട് റോസ്‌ലിയുടെ മാറിടം മുറിച്ചെടുത്തെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇരട്ട നരബലിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. അതിനിടെ രണ്ടാമത്തെ കൊലപാതകം നടന്ന ദിവസം ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ ലൈലയുടെ അടുത്ത ബന്ധു എത്തിയിരുന്നു. കൊലപാതക വിവരം പുറത്താകുമെന്ന ഭയത്തില്‍ ഇയാളെ അതിവേഗം മടക്കി അയച്ചുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു.
by Midhun HP News | Oct 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാവനാട് സ്വദേശി ജോസഫിനെ ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മരുമക്കളായ പ്രവീണ്‍, ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്കേറ്റ ക്ഷതമാണ് ജോസഫിന്റെ മരണത്തിലേക്ക് നയിച്ച കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ജോസഫിനെ അടിച്ചുകൊലപ്പെടുത്തിയതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. തുടര്‍ന്ന് മരുമക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയയ്ക്കുകയായിരുന്നു. ജോസഫ് ഹൃദ്‌രോഗിയായതാകാം മരണകാരണമെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തില്‍ ജോസഫിന്റെ പെണ്‍മക്കള്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
Recent Comments