ബംഗളൂരില്‍ നിന്ന് ആളെത്തും, 20 ലക്ഷം കിട്ടും’; മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചത് ഷാഫിയുടെ നിര്‍ദ്ദേശപ്രകാരം

ബംഗളൂരില്‍ നിന്ന് ആളെത്തും, 20 ലക്ഷം കിട്ടും’; മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചത് ഷാഫിയുടെ നിര്‍ദ്ദേശപ്രകാരം

പത്തനംതിട്ട: ഇലന്തൂരില്‍ കൊല്ലപ്പെട്ട രണ്ടുസ്ത്രീകളുടെ മാസം സൂക്ഷിച്ചത് ഷാഫിയുടെ നിര്‍ദേശപ്രകാരം. നരബലി നടത്തിയ ശേഷം മനുഷ്യ മാംസം വില്‍ക്കാമെന്ന് കൂട്ടു പ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയെയും തെറ്റിദ്ധരിപ്പിച്ചു. ഇത്തരത്തില്‍ മനുഷ്യ മാംസം വിറ്റാല്‍, 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.

ഇതിനായാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും ഷാഫി മൊഴി നല്‍കി. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്ന് ഭഗവല്‍ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചു. ഈ പണം കൊണ്ട് സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെന്ന് ഇരുവരോടും പറഞ്ഞു. ഇരുവരെയും വിശ്വസിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞതെന്നും ഷാഫി മൊഴി നല്‍കി. കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മാംസം വാങ്ങാന്‍ ബംഗളൂരുവില്‍ നിന്ന് ആളു വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് വരില്ലെന്നറിയിച്ചതോടെ കുഴിച്ചിടുകയും ചെയ്തു

റോസ് ലിനെ ബലി നല്‍കിയിട്ടും സാമ്പത്തിഭിവൃദ്ധി ഉണ്ടായില്ലെന്ന് ഭഗവല്‍ സിംഗും ലൈലയും പറഞ്ഞപ്പോള്‍, കൊന്ന രീതി ശരിയായില്ലെന്നും മരണം മോശം സമയത്തായിരുന്നെന്നും ഷാഫി ഇവരെ ധരിപ്പിച്ചു. തുടര്‍ന്നാണ് വീണ്ടും ബലി നല്‍കണമെന്ന് പറഞ്ഞതും രണ്ടാമത്തെ ഇരയായി പത്മയെ കണ്ടെത്തിയതും. എറണാകുളത്തുകാരിയായ യുവതിയാണ് ഇടനിലക്കാരി ശ്രീദേവിയായി സംസാരിച്ചതെന്നും ഷാഫി വെളിപ്പെടുത്തി.

കൊലപാതകത്തിന്റെ പേരില്‍ ഭഗവല്‍ സിംഗിനേയും ലൈലയേയും ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും ഷാഫി മൊഴി നല്‍കി. ഇവരില്‍ നിന്ന് പലപ്പോഴായി 6 ലക്ഷം രൂപ വാങ്ങിയിരുന്നു, ഈ പണം ഇവര്‍ പല തവണ തിരിച്ചു ചോദിച്ചു. കുടുംബത്തിന് അഭിവൃദ്ധിയുണ്ടാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഈ പണം വാങ്ങിയത്, കൊലപാതകത്തില്‍ ഇരുവരേയും പങ്കാളികളായാക്കിയാല്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് കൂടുതല്‍ പണം വാങ്ങിയെടുക്കാമെന്നും താന്‍ കരുതിയതായും ഷാഫി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

സംസ്ഥാന സ്കൂൾ ഗെയിംസിൽ ഫിദക്ക് സ്വർണം

സംസ്ഥാന സ്കൂൾ ഗെയിംസിൽ ഫിദക്ക് സ്വർണം

തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൻറെ ഭാഗമായുള്ള കരാട്ടെ ചാമ്പ്യൻഷിപ്പിൽ 40 കിലോ ഗ്രാമിൽ താഴെയുള്ള വിഭാഗത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഫിദ ഹാജത്ത് സ്വർണ മെഡൽ കരസ്ഥമാക്കി. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫിദ അധ്യാപകരായ അനീഷ്-ജസ്ന ദമ്പതിമാരുടെ മകളാണ്.

മുൻ ജില്ലാ കളക്ടറും ശാന്തിഗിരി ആയൂർവേദ സിദ്ധ വൈദ്യശാല മുൻ ജനറൽ മാനേജറുമായ എം.കെ. ഭാസ്കരൻ (89) നിര്യാതനായി

മുൻ ജില്ലാ കളക്ടറും ശാന്തിഗിരി ആയൂർവേദ സിദ്ധ വൈദ്യശാല മുൻ ജനറൽ മാനേജറുമായ എം.കെ. ഭാസ്കരൻ (89) നിര്യാതനായി

പോത്തൻകോട് : മുൻ ജില്ലാ കളക്ടറും ശാന്തിഗിരി ആയൂർവേദ സിദ്ധ വൈദ്യശാല മുൻ ജനറൽ മാനേജറും സംസ്ഥാന സഹകരണ ബാങ്ക് മുൻ എം.ഡിയുമായിരുന്ന ലക്ഷ്മിപുരം ജ്ഞാനശ്രീ വീട്ടിൽ എം.കെ. ഭാസ്കരൻ (89) നിര്യാതനായി. ഇന്ന് രാവിലെ 8.20 നായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1983 മുതൽ 1985 വരെ തിരുവനന്തപുരം ജില്ലാ കളക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മക്കൾ: ഡോ. ഉഷാകുമാരി.ബി (റിട്ട. അഡീഷണൽ ഡയറക്ടർ, കേരള ഹെൽത്ത് സർവീസ്
ഷാജി.ബി (കൺവീനർ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം), മണിലാൽ.ബി (അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം), മിനിമോൾ ബി (എ.ജി.എം- അക്കൗണ്ട്സ്, ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ)

മരുമക്കൾ: പ്രദീപ് കുമാർ.ഡി (സീനിയർ ജനറൽ മാനേജർ, ഓഫീസ് ഓഫ് ജനറൽ സെക്രട്ടറി), സുപ്രിയ. എ (കോർഡിനേറ്റർ, ശാന്തിഗിരി മാതൃ മണ്ഡലം), ബിജുമോൾ കെ. ബി ( മഹിത) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, അനിൽ കെ.എസ് (റിട്ട.ജോയിന്റ് രജിസ്ട്രാർ, കേരള ഹൈക്കോടതി)

സിംഹത്തിനോട് വിശേഷം തിരക്കി അജു വർ​ഗീസ്

സിംഹത്തിനോട് വിശേഷം തിരക്കി അജു വർ​ഗീസ്

സോഷ്യൽ മീഡിയയിലൂടെ രസകരമായ വിഡിയോകളും ചിത്രങ്ങളും പങ്കുവച്ച് ആരാധകരുടെ കയ്യടി നേടാറുള്ള നടനാണ് അജു വർ​ഗീസ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് അജു പങ്കുവച്ച വിഡിയോ ആണ്. മൃ​​ഗശാലയിൽ നിന്നു സിംഹത്തിനൊപ്പമുള്ളതാണ് വിഡിയോ.

ചില്ലുകൂട്ടിൽ കിടക്കുന്ന സിംഹത്തോടെ കുശലം ചോദിക്കുന്ന അജുവിനെയാണ് വിഡിയോയിൽ കാണുന്നത്. അജുവിനെ കണ്ടതും അടുത്തേക്ക് വന്ന സിംഹം കണ്ണാടിക്കടുത്ത് തന്നെ കിടക്കുന്നതും വീഡിയോയിൽ കാണാം. ‘നീ പൊന്നപ്പനല്ലടാ തങ്കപ്പനാ.. തങ്കപ്പൻ!’ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ് വിഡിയോ. ഗ്ലാസ് ഇല്ലായിരുന്നെങ്കിൽ എന്റെ ശിവനെ എന്നായിരുന്നു ഒരാളുടെ കമന്റ്. രണ്ട് സിംഹങ്ങൾ എന്നാണ് മറ്റൊരാൾ‍ കമന്റ് ചെയ്തത്. ഇവനെ കിട്ടിയിരുന്നെങ്കിൽ ഒരു മാസം റസ്റ്റ് എടുക്കാമായിരുന്നു എന്നാണ് സിംഹം ഇപ്പോൾ ചിന്തിക്കുന്നതെന്നും ഒരാൾ കമന്റ് ചെയ്തു. നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രമാണ് അജുവിന്‍റേതായി റിലീസിനൊരുങ്ങുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധായകന്‍

പോത്തൻകോട് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി

പോത്തൻകോട് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി

പോത്തൻകോട് നിന്ന് കാണാതായ 19കാരിയായ സുആദയെ കണ്ടെത്തി. കോഴിക്കോട് വച്ച് ട്രെയിൻ യാത്രയ്ക്കിടയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 30 ന് ആണ് സുആദ വീട് വിട്ട് ഇറങ്ങിയത്.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ പ്രതിഭാസംഗമവും സ്കൂൾകലോത്സവവും

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ പ്രതിഭാസംഗമവും സ്കൂൾകലോത്സവവും

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ പ്രതിഭാസംഗമവും സ്കൂൾ കലോത്സവവും സംഘടിപ്പിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായാണ് പ്രതിഭാസംഗമം പരിപാടി സംഘടിപ്പിച്ചത്. ഇത് കൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. പ്രതിഭാസംഗമത്തിൻറെയും കലോത്സവത്തിൻറെയും ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക നിർവഹിച്ചു.സ്കൂളിൽ പുതുതായി പണി കഴിപ്പിച്ച സ്റ്റേജിനെ സമർപ്പണം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാർ നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് ടി.എൽ. പ്രഭൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, കൗൺസിലർമാരായ ആർ.എസ്. അനൂപ് കെ.ജെ. രവികുമാർ, സ്കൂൾ എസ്.എം.സി. ചെയർമാൻ കെ. ശ്രീകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ജിഎൽ. നിമി, പിടിഎ വൈസ് പ്രസിഡൻറ് ജി.ആർ. ജിബി, സീനിയർ അധ്യാപികയായ സി.എം. ബീന, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. സുജാറാണി എന്നിവർ സംസാരിച്ചു.