by Midhun HP News | Oct 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഗവൺമെന്റ് കോളജിലെ ജീവനി സെന്ററിൽ സൈക്കോളജി അസിസ്റ്റന്റെ താല്ക്കാലിക ഒഴിവുണ്ട്. റെഗുലർ പഠനത്തോടെയുള്ള സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അപേക്ഷ യോഗ്യതകൾ ആണ് അഭിമുഖം 18 ന് രാവിലെ 11ന്.

by Midhun HP News | Oct 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
15 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ആനാവൂർ സ്വദേശി അരുൺ വിഴിഞ്ഞം സ്വദേശി ജൂഡ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും അരുൺ മയക്കുമരുന്ന് ശേഖരിച്ച് വിഴിഞ്ഞത്ത് വന്ന് ജൂഡിന് കൈമാറാൻ ശ്രമിക്കവെയാണ് പോലീസ് ഇവരെ പിടികൂടിയത്. വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും സ്കൂൾ വിദ്യാർത്ഥികൾക്കടക്കം ലഹരി മരുന്ന് യഥേഷ്ടം വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് ജൂഡ് എന്ന് പോലീസ്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഇടുക്കി സ്വദേശിയും പോലീസ് കസ്റ്റഡിയിലാണ്. ദിവസങ്ങളായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു.

by Midhun HP News | Oct 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയെ വത്തിക്കാന്റെ ഇന്ത്യൻ സ്ഥാനപതി ലിയോപോൾഡോ ജിറേല്ലി ഔദ്യോഗിക സ്ഥാന ചിഹ്നമായ പാലിയം കഴുത്തിലണിയിച്ചു.

പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ദിവ്യബലി മധ്യേ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി നടത്തിയ ചടങ്ങിൽ സാമന്ത രൂപതകളിലെ ബിഷപ്പുമാരും സാക്ഷ്യം വഹിച്ചു. ജൂൺ 29നു സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ദിവ്യബലിക്കിടെ ഡോ. തോമസ് ജെ നെറ്റോ ഫ്രാൻസിസ് മാർപാപ്പയിൽനിന്നു പാലിയം കൈകളിൽ സ്വീകരിച്ചിരുന്നു.
വിശ്വാസികൾ പ്രദക്ഷിണമായാണ് ആർച്ച് ബിഷപ്പിനെ ചടങ്ങിലേക്കു വരവേറ്റത്. വത്തിക്കാൻ സ്ഥാനപതിക്കു മുൻപാകെ ഡോ. തോമസ് ജെ നെറ്റോ സഭയോടും ദൈവത്തോടുമുള്ള വിശ്വാസ പ്രഖ്യാപന പ്രാർഥന നടത്തിയാണ് ബലിപീഠത്തിനു മുൻപിൽ പാലിയം സ്വീകരിച്ചത്. ഇതോടനുബന്ധിച്ചുള്ള ദിവ്യബലിക്കും അദ്ദേഹം മുഖ്യകാർമികത്വം വഹിച്ചു. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Oct 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഇളമ്പ എച്ച് എസ് എസിന് സ്വർണ്ണ തിളക്കം. തൃശൂരിൽ നടന്ന സംസ്ഥാന കരാട്ടേ (32 kg ) മത്സരത്തിൽ ഇളമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആർദ്ര ബി പി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

by Midhun HP News | Oct 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വാർഡ് 13 കൊട്ടിയം മുക്കിൽ മാരങ്കോട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ ശൈലജ ബീഗം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.ബേബിസുധ അധ്യക്ഷത വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ എം മാധവൻകുട്ടി സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഷീബ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് എസ് ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.നിഹാസ്, ഗ്രാമ പഞ്ചായത്ത് അംഗം പി.രഘുത്തമൻ, ആസൂത്രണ സമിതി അംഗം കെ.ആർ. ആർ. നായർ, പകൽക്കുറി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് എ. ഷിലോസ്, വാർഡ് 13 വികസന സമിതി കൺവീനർ ആർ സജിലാൽ, മുൻ പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പകൽക്കുറി ഗവൺമെന്റ് എൽ പി എസ് പി ടി എ പ്രസിഡന്റ് ജോഷ്മോൻ പി കെ, സി ഡി എസ് വൈസ് ചെയർപേഴ്സൺ രേണുക കുമാരി, സി ഡി എസ് അംഗം പ്രസന്ന ദേവരാജൻ, എ ഡി എസ് അംഗം ഷീബാതുളസി, കെ.ശൈലേഷ് പുതുവിള, ഗുണഭോക്തൃ കമ്മിറ്റി ചെയർമാൻ എ ജാഫർഖാൻ, കൺവീനർ അജയൻ ഷിബു ഹമീദ്, കണ്ണൻ മാരങ്കോട്, എക്കോ ഷോപ്പ് സെക്രട്ടറി സജാദ് ഹൈദർ, സജീബ് ഹമീദ് , പള്ളിക്കൽ സർവീസ് സഹകരണ ബാങ്ക് സ്റ്റാഫ് സുമയ്യ, കാട്ടുപുതുശ്ശേരി നിജാസ്, പൈവേലി രതീഷ്, അനൂപ്, സുശീല, സംസ്കൃതി ലിജു തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Oct 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കോഴിക്കോട് ബിജെപി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്. പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയിൽ ബിജെപി പ്രവര്‍ത്തകനായ ശ്രീനിവാസന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം.
ബോംബേറിൽ ജനൽ ചില്ലുകൾ പൊട്ടുകയും വീടിനു മറ്റു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എന്നാൽ വീട്ടുകാർക്ക് ആർക്കും പരുക്കേറ്റില്ല. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം – ബിജെപി സംഘര്‍ഷം നിലനിൽക്കുന്നുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.
Recent Comments