by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്നുതുടരുമ്പോള്‍ ബജറ്റിലെ പൊതുചര്‍ച്ചയാണ് പ്രധാന അജണ്ട. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പിലെത്തുന്നതും ഇന്നാണ്. കോണ്‍ഗ്രസില്‍ നിന്ന് റോജി എം ജോണും ലീഗില്‍ നിന്നുളള യുഎ ലത്തീഫുമാണ് കമ്മിറ്റിയിലുള്ള പ്രതിപക്ഷ അംഗങ്ങള്‍. ഇവര്‍ സ്വീകരിക്കേണ്ട നിലപാട് ഇന്ന് രാവിലെ യുഡിഎഫ് പാര്‍ലമെന്റ് യോഗം ചര്‍ച്ച ചെയ്യും.
ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തുമെന്ന സ്ഥിരീകരിച്ച വിവരമില്ല. ഇന്നുമുതല്‍ നാലുവരെയാണ് ബജറ്റില്‍ പൊതുചര്‍ച്ച. അഞ്ചിന് നടപ്പുസാമ്പത്തികവര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ഥനകള്‍, കഴിഞ്ഞ ഏതാനും സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകള്‍ എന്നിവ അവതരിപ്പിക്കും. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖല ജാഥ തുടങ്ങിയതിനാല്‍ എംഎല്‍എമാരുടെ ഹാജര്‍ കുറയും. സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എംവി ഗോവിന്ദനാണ് ജാഥ ക്യാപ്റ്റന്‍. ജാഥ കടന്നുപോകുന്ന വടക്കന്‍ ജില്ലകളിലെ എംഎല്‍എമാര്‍ മണ്ഡലങ്ങളിലാകുമെന്നതിനാല്‍ ഇവര്‍ സഭാ സമ്മേളനത്തിനെത്തില്ല.


by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശമ്പളക്കുടിശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങള്‍ നടത്താത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും. കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐസിയു, കിടത്തിചികിത്സ മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് പലതവണ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നടപടികളുണ്ടായില്ല എന്നും സംഘടന കുറ്റപ്പെടുത്തുന്നു.
രോഗികള്‍ക്ക് ആനുപാതികമായ തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കുക, പ്രവേശന തസ്തികയിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 2025 ജൂലായ് ഒന്നുമുതല്‍ ഡോക്ടര്‍മാര്‍ സമരരംഗത്തുള്ളത്. റിലേ ഒ.പി. ബഹിഷ്‌കരണം, അധ്യാപന ബഹിഷ്‌കരണം അടക്കം വിവിധ ഘട്ടങ്ങളില്‍ സമരങ്ങള്‍ നടത്തി. ആരോഗ്യമന്ത്രിയുമായി നവംബറില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ജനുവരിയില്‍ ധനമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.


by Midhun HP News | Feb 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വർക്കല മാന്തറ ബീച്ചിൽ ഡ്യൂട്ടിക്കിടയിൽ ലൈഫ് ഗാർഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു വെമ്പായം സ്വദേശി ഗോകുലിനാണ് കടിയേറ്റത്. ഇയാൾക്ക് കാലിന് ഗുരുതരമായ പരിക്കേറ്റു
കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഗോകുലിന് നേരെ തെരുവുനായളുടെആക്രമണം ഉണ്ടായത്. മാന്തറ ബീച്ചിന് സമീപം വച്ചായിരുന്നു ആക്രമണം.
നിരവധി സഞ്ചാരികളാണ് മാന്തറ ബീച്ചിൽ എത്താറുള്ളത് പാപനാശം ബീച്ച് ഏണിക്കൽ ബീച്ച് മാന്ത്ര ബീച്ച് എന്നിവിടങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആണ് സഞ്ചാരികളെ ആക്രമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു
നിരവധിതവണ വർക്കല നഗരസഭയിൽ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ബീച്ചുകളിൽ തമ്പടിക്കുന്ന തെരുവ് നായ്ക്കൾ ഭക്ഷണപദാർത്ഥങ്ങൾ കൊടുക്കുവാൻ ചില വിദേശികളും രംഗത്തുണ്ട്. ബീച്ചുകളില്‍ തമ്പടിക്കുന്ന തെരുവ് നായ്ക്കളെ കൂട്ടത്തോടെ മാറ്റിയില്ലെങ്കിൽ വിനോദസഞ്ചാര മേഖലയിൽ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ വർദ്ധിക്കുമെന്ന് നാട്ടുകാരും പറയുന്നു.
നഗരസഭ അധികാരികൾ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
by Midhun HP News | Jan 31, 2026 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഇന്ത്യ. സിക്‌സുകളുടെ ആറാട്ട് കണ്ട ഗ്രീന്‍ഫീല്‍ഡില്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയത് 271 റണ്‍സ്. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ഇന്ത്യന്‍ താരങ്ങളെല്ലാവരും ചേര്‍ന്നു 23 സിക്‌സുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ പറത്തിയത്.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ടി20 പോരാട്ടത്തില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും മികച്ച ടീം ടോട്ടലെന്ന റെക്കോര്‍ഡോടെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തന്നെ അടിച്ചെടുത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ടീം ടോട്ടലെന്ന നേട്ടവും സ്‌കോര്‍ സ്വന്തമാക്കി.
ഗ്രീന്‍ഫീല്‍ഡിനെ കത്തിച്ച് ഇഷാന്‍ കിഷന്‍
ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമിലാണ് ഇഷാന്‍ കിഷന്‍ ബാറ്റ് വീശിയത്. കരിയറിലെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി താരം ഗ്രീന്‍ഫീല്‍ഡില്‍ അടിച്ചെടുത്തു. 42 പന്തില്‍ 103 റണ്‍സടിച്ചാണ് ഇഷാന്‍ സെഞ്ച്വറി തൊട്ടത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി. 10 സിക്‌സും 6 ഫോറും സഹിതമാണ് കന്നി ശതകം. 43ാം പന്തില്‍ താരം പുറത്താകുകയും ചെയ്തു.
ഇഷ് സോധി എറിഞ്ഞ 12ാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിച്ച് ഇഷാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാക്കിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സോധിയുടെ ഈ ഓവറില്‍ താരം 4 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സ് അടിച്ചെടുത്തു. ഈ ഓവറില്‍ ആദ്യ പന്ത് വൈഡായതോടെ ഓവറില്‍ 29 റണ്‍സും പിറന്നു.
അഞ്ചാം പോരാട്ടത്തില്‍ ഇലവനില്‍ തിരിച്ചെത്തിയ ഇഷാന്‍ 28 പന്തില്‍ 51 റണ്‍സെടുത്താണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇഷ് സോധിയുടെ ആദ്യ പന്തില്‍ ഫോറടിച്ചാണ് താരം അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെയാണ് ശേഷിക്കുന്ന അഞ്ച് പന്തുകളും താരം ബൗണ്ടറിയിലേക്ക് പറത്തിയത്. പിന്നാലെ വന്ന ലോക്കി ഫെര്‍ഗൂസന്റെ രണ്ടാം പന്ത് നേരിട്ട് അതും സിക്‌സറിലേക്ക് പായിച്ചു.
സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. ക്യാപ്റ്റന്‍ 6 സിക്‌സും 4 ഫോറും സഹിതമാണ് അര്‍ധ സെഞ്ച്വറി പിന്നിട്ട് പുറത്തായത്. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയും വന്‍ ഹിറ്റിങ് മൂഡില്‍ തന്നെയായിരുന്നു. താരം 17 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 42 റണ്‍സുമായി മടങ്ങി.
അവസാന പന്ത് സിക്‌സര്‍ തൂക്കി ശിവം ദുബെ ഇന്ത്യന്‍ സ്‌കോര്‍ 271ല്‍ എത്തിച്ചു. 2 പന്തില്‍ 7 റണ്‍സുമായി ദുബെയും 8 റണ്‍സുമായി റിങ്കു സിങും പുറത്താകാതെ നിന്നു.
നാട്ടിലും ഫോമിലെത്താതെ സഞ്ജു
സഞ്ജു സാംസണ്‍ ഫോമിലെത്തുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ താരം നിരാശപ്പെടുത്തുന്നതു കണ്ടാണ് പോരാട്ടം തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിനു പിടി നല്‍കിയാണ് താരത്തിന്റെ മടക്കം.
സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു.
ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ 2 വിക്കറ്റെടുത്തു. ജേക്കബ് ഡഫി, കെയ്ല്‍ ജാമിസന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് 161 വര്‍ഷം കഠിനതടവും 87000 രൂപ പിഴയും. തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയായ സന്തോഷ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ എട്ടര വര്‍ഷം കൂടുതലായി ശിക്ഷ അനുഭവിക്കണം. വിവിധ വകുപ്പുകളായിട്ട് ആണ് ശിക്ഷ. ശിക്ഷയെല്ലാം ഒരുമിച്ച് ഇരുപത് വര്‍ഷം അനുഭവിച്ചാല്‍ മതിയാകും.
2019 ജൂലൈ മാസം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപകന്‍ ആയിരുന്നു പ്രതി. കണ്ണൂര്‍ സ്വദേശി ആയ കുട്ടി ഓട്ടിസം സംബന്ധമായ ചികിത്സകള്‍ക്കും മറ്റുമായാണ് തിരുവനന്തപുരത്ത് താമസിച്ചിരുന്നത്. കുട്ടിയുടെ ശാരീരിക, മാനസിക വെല്ലുവിളികളെ മുതലെടുത്താണ് പ്രതി കുട്ടിയോട് ലൈംഗികതിക്രമം നടത്തിയത്. ചികിത്സയില്‍ നല്ല മാറ്റം കണ്ടു വന്നിരുന്ന കുട്ടി, പെട്ടെന്ന് നിയന്ത്രണാതീതമായി ബഹളം വെച്ച് തുടങ്ങിയപ്പോള്‍ കുട്ടിയുടെ അമ്മ ശ്രദ്ധിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകളും ഉണ്ടായിരുന്നു.
അന്വേഷിച്ചപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉള്ള കുട്ടിക്ക് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സാധിച്ചിരുന്നില്ല. കുട്ടിക്ക് കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും ആയ കാര്യങ്ങള്‍ ബുക്കില്‍ എഴുതിയോ വരച്ചോ വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു. കുട്ടിക്കുണ്ടായ ഈ അനുഭവവും കുട്ടിയുടെ ബുക്കില്‍ ഉണ്ടായിരുന്നു. ഒടുവില്‍ കുട്ടിയുടെ സ്പീച്ച് തെറാപ്പിസ്‌റ് വഴി ആണ് കുട്ടി സംഭവങ്ങള്‍ പുറത്ത് പറയുന്നത്.
സ്‌കൂളിലെ ശചിമുറിയില്‍ വച്ചാണ് പ്രതി കുട്ടിയെ പല തവണ പീഡിപ്പിച്ചത്. ഓരോ തവണയും കുട്ടി ഇഷ്ടക്കേട് കാണിക്കുമ്പോഴും ബഹളം വയ്ക്കുമ്പോഴും പ്രതി കുട്ടിയുടെ തല പിടിച്ച് ചുമരില്‍ ഇടിക്കുകയും അമ്മയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി.
by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമില്‍ ബാറ്റ് വീശി ഇഷാന്‍ കിഷന്‍. അഞ്ചാം ടി20യില്‍ താരം സെഞ്ച്വറിയുമായി കളം വാണു. താരം 42 പന്തില്‍ 103 റണ്‍സടിച്ചാണ് സെഞ്ച്വറി തൊട്ടത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി. 10 സിക്‌സും 6 ഫോറും സഹിതമാണ് കന്നി ശതകം.
ഇഷ് സോധി എറിഞ്ഞ 12ാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിച്ച് ഇഷാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാക്കിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സോധിയുടെ ഈ ഓവറില്‍ താരം 4 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സ് അടിച്ചെടുത്തു. ഈ ഓവറില്‍ ആദ്യ പന്ത് വൈഡായതോടെ ഓവറില്‍ 29 റണ്‍സും പിറന്നു.
അഞ്ചാം പോരാട്ടത്തില്‍ ഇലവനില്‍ തിരിച്ചെത്തിയ ഇഷാന്‍ 28 പന്തില്‍ 51 റണ്‍സെടുത്താണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇഷ് സോധിയുടെ ആദ്യ പന്തില്‍ ഫോറടിച്ചാണ് താരം അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെയാണ് ശേഷിക്കുന്ന അഞ്ച് പന്തുകളും താരം ബൗണ്ടറിയിലേക്ക് പറത്തിയത്. പിന്നാലെ വന്ന ലോക്കി ഫെര്‍ഗൂസന്റെ രണ്ടാം പന്ത് നേരിട്ട് അതും സിക്‌സറിലേക്ക് പായിച്ചു.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ഫോമിലെത്തുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ താരം നിരാശപ്പെടുത്തുന്നതു കണ്ടാണ് പോരാട്ടം തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിനു പിടി നല്‍കിയാണ് താരത്തിന്റെ മടക്കം.
സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു. മൂന്നാം വിക്കറ്റിൽ ഇഷാനും സൂര്യയും ചേർന്നു 137 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്.
Recent Comments