by Midhun HP News | Oct 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂർ: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഇന്ന് കണ്ണൂരിലെത്തിക്കും. ജനത്തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ജില്ലയിലുള്ളവർ പയ്യാമ്പലത്തേക്ക് വരരുതെന്നും മട്ടന്നൂർ മുതൽ തലശേരി വരെ 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. ഇന്ന് രാവിലെ 11.40ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തും. എം വി ജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. തുറന്ന വാഹനത്തിൽ വിലാപ യാത്രയായി തലശ്ശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തുക.

തുടർന്ന് ഇന്ന് മുഴുവൻ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മാടപ്പീടികയിൽ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദർശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പാർട്ടി പ്രവർത്തകർ കണ്ണുരേക്കൊഴുകും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സി പി എം ആഹ്വാനം ചെയ്തിട്ടുണ്ട്.
by Midhun HP News | Oct 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: കാണാതാകുന്ന കുട്ടികളെ കണ്ടുപിടിക്കാൻ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പാരാലീഗൽ വോളണ്ടിയർമാരെ നിയമിക്കാൻ സുപ്രീംകോടതി നിർദ്ദേശം. ബച്പൻ ബച്ചാവോ അന്തോളൻ എന്ന സംഘടന നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. തങ്ങളുടെ സ്‌റ്റേഷൻ പരിധി നിരീക്ഷിച്ചു ഓരോ മൂന്നുമാസം കൂടുമ്പോഴും റിപ്പോർട്ട് നൽകണം. വോളണ്ടിയേഴ്‌സിനുള്ള വേതനം സംസ്ഥാന സർക്കാർ നൽകണമെന്നാണ് നിർദ്ദേശം. 2017 നു ശേഷം കുട്ടികളെ കാണാതാകലും തട്ടിക്കൊണ്ടുപോകലും വൻതോതിൽ വർദ്ധിക്കുകയാണെന്ന് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കാണാതാകുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ഫയൽ ചെയ്യാത്ത സംസ്ഥാനങ്ങളെ സുപ്രീംകോടതി വിമർശിച്ചു.

കാണാതാകുന്ന കുട്ടികളെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക മോണിട്ടറിങ് സെൽ രൂപീകരിച്ചിട്ടുണ്ടെന്നും ഓരോ പോലീസ് സ്‌റ്റേഷനിലും കുട്ടികളെ സംബന്ധിച്ചുള്ള അന്വേഷണത്തിന് സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. 2016 മെയ് മുതൽ 2019 വരെ കേരളത്തിൽ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 578 ആണ്. സംസ്ഥാനത്ത് ഓരോ ദിവസവും മൂന്നു കുട്ടികളെ വീതം കാണാതാകുന്നുണ്ട്.
by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29ായിരുന്നു അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ.
കേരള രാഷ്ട്രീയത്തിൻ്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണൻ്റെ വേർപാട്. കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി ആയിരുന്നു. കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണൻ വിജയന്‍റെ തുടർച്ചയായി.
ഓണിയൻ സ്കൂളിൽ എട്ടാംക്ലാസ് മുതൽ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു.19 വയസ്, ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു. 1982 ൽ തലശേരി എംഎൽഎ. തോൽവിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90ൽ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറി.അന്ന് മുതൽ ഇങ്ങോട്ട് കോടിയേരി പിന്നിൽ പോയിട്ടില്ല . സഭക്ക് അകത്തും പുറത്തും.
by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിപുലമായ പരിപാടികളോടെ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത സംഗമം നടന്നു. ഗായകര്‍ മുതല്‍ കവയിത്രി വരെയുള്ള ഹരിതകര്‍മ സേന. കിളിമാനൂര്‍ ബ്ലോക്കിലെ ഹരിത സംഗമം വേറിട്ട മാതൃകയായി. ബ്ലോക്കിനു കീഴിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും നൂറിലധികം ഹരിത കര്‍മ സേനാംഗങ്ങള്‍ ചടങ്ങുകള്‍ക്ക് സാക്ഷിയായി. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ റിസോര്‍സ് റിക്കവറി ഫെസിലിറ്റി സെന്ററിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു. മികച്ച പ്രകടനം കാഴ്ചവച്ച പള്ളിക്കല്‍, നഗരൂര്‍, പുളിമാത്ത് പഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ എസ് ശ്രീകാന്ത് ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള ക്ലാസ് നയിച്ചു. തുടര്‍ന്ന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മികച്ച ഗായകരും കവയിത്രികളും വരെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജനപ്രതിനിധികള്‍, ബി.ഡി.ഒ ശ്രീജാറാണി കെ പി ബ്ലോക്ക് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ റ്റി.എസ് നിസാം, നവകേരളം ആർ. പി. പ്രവീൺ പി എന്നിവരും പങ്കെടുത്തു.
by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിഴുവിലം ഗ്രാമപഞ്ചായത്തിലെ വനിതാ കർഷക കൂട്ടായ്മയ്ക്ക് 35 ലക്ഷം രൂപ വിലമതിക്കുന്ന കൊയ്ത്ത് യന്ത്രം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കൈമാറുകയുണ്ടായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിഹിതവും, കിഴുവിലും ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ രൂപീകരിച്ച വനിതാ കർഷക കൂട്ടായ്മയുടെ സംരംഭക വിഹിതവും ചേർത്താണ് തുക കണ്ടെത്തിയത്. ഇന്നേ ദിവസം തിരുവനന്തപുരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എ ഷൈലജ ബീഗം കൊയ്ത്തുത്സവവും, കൊയ്ത്ത് യന്ത്രത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോമണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ആർ ശ്രീകണ്ഠൻ നായർ, കിഴുവിലം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗോപകുമാർ, സുലഭ, വിനിത, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം എ എസ് ശ്രീകണ്ഠൻ, കിഴുവിലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, അസിസ്റ്റന്റ് കൃഷി ഡയറക്ടർ നൗഷാദ്, കിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഹാറൂൺ എന്നിവർ സംസാരിച്ചു. വനിതാ കർഷക കൂട്ടായ്മയുടെ സെക്രട്ടറി ധരുണ ഉദയൻ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, പൊതുപ്രവർത്തകർ കർഷകർ എന്നിവർ പങ്കെടുത്തു. കിഴുവിലം പാടശേഖരസമിതി സെക്രട്ടറി സുൽഫിക്കർ നന്ദി രേഖപ്പെടുത്തി
Recent Comments