വിവിധ കലാ മത്സരങ്ങളോടെ കെ.റ്റി.സി.റ്റി നബിദിനാചരണം

വിവിധ കലാ മത്സരങ്ങളോടെ കെ.റ്റി.സി.റ്റി നബിദിനാചരണം

കെ.റ്റി.സി.റ്റി.യുടെ നബിദിനാചരണ പരിപാടികളുടെ ഭാഗമായി താഴെപ്പറയുന്ന മാപ്പിളകലകളുടെ മത്സരം 08-10-2022 ശനിയാഴ്ച കടുവപ്പള്ളി അങ്കണത്തിൽ സംഘടി പിച്ചിരിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ സൂചിപ്പിച്ചിട്ടുള്ള ഫോൺ നമ്പ മുകളിലോ, ഈ മെയിലിലോ ബന്ധപ്പെടേണ്ടതാണ്.

mob: 9447015133, 7558846305

Email: ktctnews@gmail.com

ജില്ലാതല മാപ്പിളപ്പാട്ട് മത്സരം (തിരുവനന്തപുരം, കൊല്ലം ജില്ലകൾ)

10 വയസ്സു മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്ക് ജൂനിയർ വിഭാഗത്തിലും, 18 മുതൽ 25 വയസ്സുവരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാവുന്നതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതല്ല. 2022 ഒക്ടോബർ 8 ശനിയാഴ്ച പകൽ 2.30 മുതൽ മത്സരങ്ങൾ ആരംഭിക്കുന്നു. ഒന്നാം സമ്മാനമായി 5000 രൂപയും, രണ്ടാം സമ്മാനമായി 3000 രൂപയും, മൂന്നാം സമ്മാനമായി 1000 രൂപയും സർട്ടിഫിക്കറ്റുകളും ട്രോഫികളും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ പ്രത്യേകം നൽകപ്പെടുന്നതാണ്.

ജില്ലാതല കോൽക്കളി മത്സരം (തിരുവനന്തപുരം, കൊല്ലം ജില്ലകൾ)

20 വയസ്സുവരെ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 6000 രൂപയും, മൂന്നാം സമ്മാനമായി 3000 രൂപയും സർട്ടിഫിക്കറ്റുകളും ട്രോഫികളും നൽകപ്പെടുന്നതാണ് 2022 ഒക്ടോ ബർ 8 ശനിയാഴ്ച വൈകുന്നേരം 5.00 മണി മുതൽ മത്സങ്ങൾ ആരംഭിക്കുന്നു.

ജില്ലാ തല ദഫ്മുട്ട് മത്സരം (തിരുവനന്തപുരം, കൊല്ലം ജില്ലകൾ)

2022 ഒക്ടോബർ 8 ശനിയാഴ്ച വൈകുന്നേരം 7.00 മണി മുതൽ ആരംഭിക്കുന്നു. 18 വയസ്സിൽ താഴെയുള്ളവർ പങ്കെടുക്കുന്ന ഈ മത്സരത്തിൽ ഒന്നാം സമ്മാനമായി 10,000 രൂപയും, രണ്ടാം സമ്മാനമായി 6000 രൂപയും, മൂന്നാം സമ്മാനമായി 3000 രൂപയും പ്രോത്സാഹനസമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകപ്പെടും.

കെപിഎസ്ടിഎ കിളിമാനൂർ ഉപജില്ല സ്വദേശ് മെഗാ ക്വിസ്

കെപിഎസ്ടിഎ കിളിമാനൂർ ഉപജില്ല സ്വദേശ് മെഗാ ക്വിസ്

വിദ്യാർത്ഥികൾക്കിടയിൽ ദേശീയബോധവും സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള അവബോധവും വളർത്തുന്നതിന് കെ പി എസ് ടി എ അക്കാദമിക് കൗൺസിൽ സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസ് 2022 മത്സരം കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളായി മത്സരം നടന്നു.

മത്സരഫലങ്ങൾ- എൽപി വിഭാഗം

ഒന്നാം സ്ഥാനം: ദക്ഷിത് എ. ആർ ഗവൺമെന്റ് എൽപിഎസ് മടവൂർ

രണ്ടാം സ്ഥാനം: അതുൽ.എസ് ഗവൺമെന്റ് എൽപിഎസ് പകൽകുറി

യുപി വിഭാഗം-

ഒന്നാം സ്ഥാനം: ആദർശ് പി.ആർ ഗവൺമെന്റ് യുപിഎസ് കിളിമാനൂർ

രണ്ടാം സ്ഥാനം: സൂര്യ.സി.ജയകാന്ത്, പി വി യു പി എസ് പുതു മംഗലം

ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം: അനന്യ പി.എസ് എൻഎസ്എസ് എച്ച്എസ്എസ് മടവൂർ

രണ്ടാം സ്ഥാനം: അഖിലേഷ് എ. എസ് കെ വി എച്ച് എസ് കടമ്പാട്ടുകോണം

ഗാന്ധി ജയന്തി ദിനാനുസ്മരണം നടത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കിഴുവിലം മണ്ഡലം മൂന്നാം വാർഡ് കമ്മിറ്റി

ഗാന്ധി ജയന്തി ദിനാനുസ്മരണം നടത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കിഴുവിലം മണ്ഡലം മൂന്നാം വാർഡ് കമ്മിറ്റി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കിഴുവിലം മണ്ഡലം മൂന്നാം വാർഡ് (കാട്ടുംപുറം) കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി അനുസ്മരണം നടത്തി. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണ പ്രഭാഷണവും നടത്തി. വാർഡ് പ്രസിഡന്റ് ദേവരാജൻ, സെക്രട്ടറി ജതീഷ്, ഗാന്ധി ദർശൻ വേദി തിരുവനന്തപുരം ജില്ലാ വൈസ് ചെയർമാൻ പി. ജി. പ്രദീപ്‌, യുവജന ഗാന്ധി ദർശൻ വേദി തിരുവനന്തപുരം ജില്ലാ കൺവീനർ ജിഷ്ണു. ജെ. എൻ എന്നിവർ പങ്കെടുത്തു.

ഗാന്ധി ജയന്തി ആഘോഷപരിപാടികൾ സംഘടിപ്പിച്ച് ഐ. എൻ. റ്റി. യൂ. സി

ഗാന്ധി ജയന്തി ആഘോഷപരിപാടികൾ സംഘടിപ്പിച്ച് ഐ. എൻ. റ്റി. യൂ. സി

ആറ്റിങ്ങൽ: ഐ. എൻ. റ്റി. യൂ. സി യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പബ്ലിക് സ്‌ക്വറിൽ ഗാന്ധി ജയന്തി ആഘോഷപരിപാടികൾ ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത്‌ കുമാർ ഉത്ഘാടനം ചെയ്തു. പുഷ്പാർപ്പണ ചടങ്ങിൽ ഐ. എൻ.റ്റി. യൂ. സി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ മണനാക്ക് ഷിഹാബുദീൻ, എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, കെ. സുരേന്ദ്രൻ നായർ, ലീഡർ സാംസ്‌കാരിക വേദി പ്രസിഡന്റ്‌ കെ. കൃഷ്ണമൂർത്തി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിന്ദു ചന്ദ്രൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കാവൂർ അശോകൻ, സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ്‌ വക്കം താഹിർ, ആർ. വിജയകുമാർ, ബി. മനോജ്‌, എസ്. സുദർശനൻ, അനിൽ കുമാർ, ചന്ദ്രശേഖരൻ, ബി. കെ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്‌റ്റിൽ

ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്‌റ്റിൽ

ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ട കേസിലെ പ്രതി അറസ്റ്റില്‍. ചങ്ങനാശേരി എസി കോളനിയില്‍ താമസിക്കുന്ന മുത്തുകുമാര്‍ എന്നയാളെയാണ് ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആര്യാട് സ്വദേശി ബിന്ദുമോനെ (40) കൊലപ്പെടുത്തി ചങ്ങനാശ്ശേരി പൂവം രണ്ടാം പാലത്തിന് സമീപമുള്ള വീടിനുള്ളിൽ കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. ഇരുവരും സുഹൃത്തുകളായിരുന്നു എന്നാണ് വിവരം. കൊലപാതകത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്നാണ് സൂചന. ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ ബിന്ദുകുമാറിന്‍റെ (ബിന്ദുമോന്‍-42) മൃതദേഹം കണ്ടെടുത്തിരുന്നു.പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും.

സെപ്റ്റംബര്‍ 26 മുതല്‍ ബിന്ദുകുമാറിനെ കാണാനില്ലായിരുന്നു എന്നാണ് മാതാവ് പരാതിയില്‍ പറയുന്നത്. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞ് പോയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വൈകിയും വരാഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. അമ്മ കമലമ്മ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. ഇതിനിടെ ബിന്ദുകുമാറിന്റെ ബൈക്ക് ചങ്ങനാശ്ശേരി വാകത്താനത്ത് തോട്ടില്‍ കണ്ടെത്തിയതോടെ ഇയാള്‍ കോട്ടയം ജില്ലയിലെത്തിയെന്ന് ഉറപ്പായി.

ബിന്ദുകുമാറിന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ച പോലീസ്, ഇയാള്‍ അവസാനം വിളിച്ചത് സുഹൃത്തായ മുത്തുകുമാര്‍ എന്നയാളിനെയാണെന്ന് കണ്ടെത്തി. ലൊക്കേഷന്‍ പ്രകാരം തിരുവല്ലയില്‍ ഫോണ്‍ ഓഫായിരുന്നു. പിന്നീട് പൂവത്തും ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. മുത്തുകുമാര്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് മനസ്സിലായി. ആലപ്പുഴ നോര്‍ത്ത് പോലീസ് മുത്തുകുമാറിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായില്ല. ഇത് കൂടുതല്‍ സംശയം ജനിപ്പിച്ചു. ഇതോടെയാണ് മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.

ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു

ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു

ഡൽഹി: 153-ാം ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു. സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ സഞ്ചരിക്കാനും ഗാന്ധിജിയുടെ കാൽപ്പാടുകൾ പിന്തുടരാനുമാണ് രാഷ്‌ട്രപതി ആഹ്വാനം ചെയ്തു. മഹാത്മാവിന്റെ ജീവിത ദർശനങ്ങളെ സ്വയം സമർപ്പിക്കാനുള്ള ദിനമാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുഷ്പാർച്ചന നടത്തി. തുടർന്ന് ട്വിറ്റർ വഴി രാജ്യത്തിന് ഗാന്ധിജയന്തി ആശംസകൾ നൽകി. ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷവും പ്രത്യേകത നിറഞ്ഞതാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി രാജ്യത്തെ പൗരന്മാരോട് ഖാദി വസ്ത്രങ്ങളും കരകൗശല വസ്തുക്കളും വാങ്ങാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ,പാർട്ടി നേതാക്കൾ എന്നിവർക്കൊപ്പം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. സത്യത്തിന്റെയും അഹിംസയുടെയും സമാധാനത്തിന്റെയും തുടക്കക്കാരനാണ് മഹാത്മഗാന്ധിയെന്നും അദ്ദേഹത്തിന്റെ പാത പിന്തുടരണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.