by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. പള്ളിക്കൽ സ്വദേശി വിമല കുമാരി (55) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിമല കുമാരിക്കൊപ്പം ആക്രമണത്തിന് ഇരയായ ഭർത്താവ് പ്രഭാകര കുറുപ്പ് ഉച്ചയോടെ മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇവരെ ആക്രമിച്ച ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ട്. കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ദമ്പതിമാരെ ആക്രമിച്ച ശേഷമാണ് ശശിധരൻ നായർ ഇവരെ പെട്രോളൊഴിച്ച് കത്തിച്ചത്.
മകന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പെട്രോളുമായി വീട്ടിലെത്തിയ ശശിധരൻ നായർ, പ്രഭാകര കുറുപ്പിന്റെയും വിമല കുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹോളോ ബ്രിക്സ് നിർമാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകരക്കുറുപ്പ്. സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ് ശശിധരൻ നായർ.
by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് ശ്രീ ശാരദ വിലാസം ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് പ്ലസ് വൺ കമ്പ്യൂട്ടർ സയൻസിന് സീറ്റ് ഒഴിവുകൾ ഉണ്ട് (പെൺകുട്ടികൾക്ക് മാത്രം). സ്പോട്ട് അഡ്മിഷന് വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
mob: 9745014425 , 9961404050
by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വക്കം: വക്കം കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കേര രക്ഷാചരണ സെമിനാർ സംഘടിപ്പിച്ചു. വക്കം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.താജുന്നീസ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അനുചിത്ര അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുണും പങ്കാളിയായി. സെമിനാറിൽ സസ്യരോഗ വിദഗ്ദ്ധ ഷെറിൻ എ.സലാം വിവിധ കീടനശികരണത്തെക്കുറിച്ച് ക്ലാസെടുക്കുകയും കേരകർക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം:ചങ്ങനാശ്ശേരിയിലെ ഒരു വീടിൻ്റെ തറ തുരന്ന് യുവാവിൻ്റെ മൃതദേഹം കുഴിച്ചിട്ടു. ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിലേക്ക് എത്തി നിൽക്കുകയാണ്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ (40 വയസ്സ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ മാൻ മിസ്സിംഗിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അന്വേഷണത്തിനൊടുവിൽ ബിന്ദു കുമാറിൻ്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. ബൈക്ക് അപകടത്തിൽപ്പെട്ടതാണോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാർ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.
വിശദമായ അന്വേഷണത്തിനൊടുവിൽ സുഹൃത്തായ മുത്തു കുമാർ തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതിയായ മുത്തുകുമാർ ഒളിവിലാണ്. ലഭിച്ച വിവരം സ്ഥിരീകരിക്കാനായി പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലെത്തി. ചങ്ങനാശ്ശേരി തഹസിൽദാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വീടിൻ്റെ തറ തുരന്ന് പരിശോധിക്കും. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലേക്ക് ഡിവൈഎസ്പിയുടേയും തഹസിൽദാരുടേയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.
by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ മടവൂരിൽ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു.
മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകര പിള്ള, വിമല കുമാരി എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ അപായപ്പെടുത്താൻ ശ്രമിച്ച പ്രതിയായ പനപ്പാം കുന്ന് സ്വദേശി ശശിയ്‌ക്കും പൊള്ളലേറ്റു. പ്രഭാകര കുറിപ്പ്(70 )മരണപ്പെട്ടു. ഭാര്യ കുമാരി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു പോലീസിൽ ഏല്പിച്ചു. സാമ്പത്തിക തർക്കമാണെന്നാണ് ആക്രമണത്തിന് പിന്നില്ലെന്ന് പ്രാഥമിക നിഗമനം. പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വിശദ വിവരങ്ങൾ വിവരങ്ങൾ ലഭ്യമല്ല.

by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിലെ പ്രമുഖ സ്ഥാപനമായ മിഴി ബോട്ടിക്കിലേയ്ക് പ്രാവീണ്യം നേടിയ സ്റ്റിച്ചിംഗ് സ്റ്റാഫ്‌സിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
mob: 9745371745, 7306467836
Recent Comments