by Midhun HP News | Sep 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യത്ത് 67 അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നല്‍കിയിട്ടുണ്ട്. ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധികള്‍ മാനിച്ചും 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമ ഭേദഗതിയും ലംഘിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് 67 വെബ്‌സൈറ്റുകള്‍ നിരോധിച്ചത്.

നേരത്തെയും ലൈംഗികത ഉള്ളടക്കമായുള്ള സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. പൂര്‍ണ്ണ നഗ്‌നതയോ അര്‍ദ്ധ നഗ്‌നനതയോ ചിത്രീകരിക്കുകയോ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്ത് ഉപയോഗിക്കുകയോ ചെയ്യുന്ന വെബ്‌സൈറ്റുകള്‍ ഓണ്‍ലൈനായോ ഓഫ് ലൈനായോ ലഭ്യമാക്കാന്‍ പാടില്ല എന്നാണ് 2021ലെ ഐടി നിയമഭേദഗതി വ്യക്തമാക്കുന്നത്. ഇതിന്‍ പ്രകാരമാണ് വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
by Midhun HP News | Sep 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിക്കകത്ത് വച്ച് ചികിത്സ തേടിയെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.


by Midhun HP News | Sep 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: സംസ്ഥാനത്ത് ജനുവരിമുതൽ സെപ്റ്റംബർവരെ പരിശോധിച്ച 42 ശതമാനം സാംപിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായകളുടെയും കടിയേറ്റ വളർത്തുനായ്‌ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാംപിളുകൾ പരിശോധിച്ചതിൽപ്പെടുന്നു. മൊത്തം 520 സാംപിളുകൾ നോക്കിയതിൽ 221 എണ്ണം പോസിറ്റീവായിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ആന്റി റാബീസ് റീജണൽ ലാബുകളിൽനിന്നുള്ള കണക്കുകൾ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസാണ് ക്രോഡീകരിച്ചത്. പാലോട്, കൊല്ലം, തിരുവല്ല, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ലാബുകൾ.

by Midhun HP News | Sep 30, 2022 | കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആർടിയിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ ധാരണ. തൊഴിലാളി നേതാക്കളുമായി മാനേജ്മെമെന്റ് നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. തുടക്കത്തിൽ പാറശാല ഡിപ്പോയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. 8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സിഐടിയു ഈ തീരുമാനം അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. എന്നാൽ ഒക്ടോബർ 1 മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി.

8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് പ്രഖ്യാപിച്ച മാനേജ്മെൻറ് സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

by Midhun HP News | Sep 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഒക്‌ടോബര്‍ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാൽ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു.
ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാർ നിര്‍ദേശത്തോട് സഹകരിക്കണമെന്നും കെസിബിസി അറിയിച്ചു.
by Midhun HP News | Sep 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: ലോകത്ത് സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രമുഖ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി വീണ്ടും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ആഡംബര വസ്തുക്കളുടെ വില്‍പ്പനയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്രഞ്ച് കമ്പനി എല്‍വിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനായ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് അദൗനിയെ പിന്തള്ളി ഫോബ്‌സ് മാസികയുടെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

ഓഹരിവിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് അദാനിക്ക് വിനയായത്. 127 കോടി ഡോളറിന്റെ നഷ്ടത്തോടെ 14,000 കോടി ഡോളറായി ആസ്തി കുറഞ്ഞതോടെയാണ് ഗൗതം അദാനി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. 14120 കോടി ഡോളറാണ് ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി.
ലോക സമ്പന്നരില്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് 25980 കോടി ഡോളറാണ്. ബെര്‍ണാഡ് അര്‍നോള്‍ട്ടിനേക്കാളും ഗൗതം അദാനിയെക്കാളും വളരെ മുന്‍പിലാണ് മസ്‌ക്. അതേ സമയം ആമസോണിന്റെ ജെഫ് ബെസോസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Recent Comments