സസ്പെൻസും ദുരൂഹതയും നിറച്ച് ‘നിണം’ സെപ്റ്റംബർ 30 – ന്

സസ്പെൻസും ദുരൂഹതയും നിറച്ച് ‘നിണം’ സെപ്റ്റംബർ 30 – ന്

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അമർദീപ് പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ ചിത്രം “നിണം” സൈനപ്ളേ ഒടിടിയിൽ സെപ്റ്റംബർ 30 മുതൽ സ്ട്രീമിംഗ് നടക്കും. ധർമ്മത്തിനു ച്യുതി വരുത്തുമ്പോൾ ഹിംസ പാപമല്ലാതായിത്തീരുന്ന ഫാമിലി റിവഞ്ച് ത്രില്ലറിൽ നായകനാകുന്നത് സൂര്യകൃഷ്ണയും നായികയാകുന്നത് കലാഭവൻ നന്ദനയുമാണ്.

അവർക്കൊപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ്, ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ, രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു. ബാനർ – മൂവിടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ. കെ, സംവിധാനം – അമർദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, ആലാപനം – സിയാ ഉൾ ഹക്ക്, ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് – അഷ്‌റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ – ഷാൻ എസ് എം കടയ്ക്കാവൂർ, കല-ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡി ഐ – മനു ചൈതന്യ, ഓഡിയോഗ്രാഫി – ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് – ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ് – പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് – വിജയ് ലിയോ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

തെരുവുനായ തീവ്ര വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം

തെരുവുനായ തീവ്ര വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം

തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപിടിയായി തീവ്ര വാക്സിനേഷന്‍ യജ്ഞത്തിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. തെരുവുനായ പ്രശ്‌നത്തെ ശാസ്ത്രീയമായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. നായ്ക്കളെ തെരുവില്‍ ഉപദ്രവിക്കുന്നതും കൊല്ലുന്നതുമെല്ലാം പ്രാകൃതരീതിയാണ്. അടിയന്തര നടപടി എന്ന നിലയിലാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. വന്ധ്യംകരണമാണ് ശാശ്വത പരിഹാരം-മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഇം.എം.എസ് ഹാളില്‍ നടന്ന പരിപാടിയില്‍ മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. വലിയ കരുതലോടെയാണ് തെരുവുനായ വിഷയത്തെ സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. വാക്‌സിനേഷന്‍ യജ്ഞത്തിനായി സജ്ജമാക്കിയ അഞ്ച് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ മന്ത്രിമാര്‍ സംയുക്‌തമായി നിര്‍വഹിച്ചു. യജ്ഞത്തില്‍ പങ്കാളികളാവുന്ന പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോമും ചടങ്ങില്‍ വിതരണം ചെയ്തു. അഞ്ച് വാഹനങ്ങളിലായി, ഡോക്ടര്‍മാരും പരിശീലനം ലഭിച്ച 50 നായപിടിത്തക്കാരും അടങ്ങുന്ന സംഘം ഇന്ന് മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങും.

സ്വദേശ് മെഗാ ക്വിസ് -2022 ഉപജില്ലാതല മത്സരം ഒക്റ്റോബർ 2 ന് നടക്കും

കെ പി എസ് ടി എ അക്കാദമിക് കൗൺസിൽ നടത്തുന്ന സ്വദേശ് മെഗാ ക്വിസ് -2022 ഉപജില്ലാതല മത്സരം ഒക്ടോബർ മാസം രണ്ടാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. എൽപി സ്കൂളുകളിൽ നിന്നും ഒരു കുട്ടിക്കും, യുപി, എച്ച്എസ്, എച്ച്എസ്എസ് സ്കൂളുകളിൽ നിന്ന് രണ്ട് കുട്ടികൾക്കും വീതം ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഒരുമണി മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നതാണ്. ഉപജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് വ്യക്തിഗത ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതാണ്. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കുന്നതാണ്.

വിശദവിവരങ്ങൾക്ക് 9446271335, 9747476775, 8129252570 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്

പട്ടം മോഡൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന ജില്ലാ സെമിനാർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ദേവനന്ദന

പട്ടം മോഡൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന ജില്ലാ സെമിനാർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ദേവനന്ദന

ശാസ്ത്രമേളയോടനുബന്ധിച്ചു പട്ടം മോഡൽ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാ സെമിനാർ മത്സരത്തിൽ ദേവനന്ദന ഒന്നാം സ്ഥാനം നേടി. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ദേവനന്ദന. ‘അടിസ്ഥാനശാസ്ത്രം സുസ്ഥിര വികസനത്തിന്, സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിലായിരുന്നു സെമിനാർ.

വിതുര ബോണക്കാട് കാട്ടാനയുടെ ആക്രമണം രണ്ട് പേർക്ക് പരിക്ക്

വിതുര ബോണക്കാട് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വിതുര സ്വദേശികളായ മഹേഷ് (42), പ്രിൻസ് (36) എന്നിവർക്കാണ് പരിക്ക് പറ്റിയത്.
പ്രിൻസിന്റെ വീട്ടുപണിയ്ക് വന്ന മഹേഷ് ജോലി കഴിഞ്ഞ് തിരികെ ബോണക്കാട് നിന്നും വിതുരയിലേക്ക് ബൈക്കിൽ വരുന്ന വഴിയിൽ വളവിൽ വച്ച് കാട്ടാന നിൽക്കുന്നത് കണ്ടു.
ഇവരെ കണ്ടപ്പോൾ കാട്ടാന അടുത്തു വന്ന് ബൈക്ക് എടുത്ത് തിരിച്ച് പോകുന്ന വേളയിൽ പുറകിൽ ഇരുന്ന മഹേഷിനെ തുമ്പികൈ അടിച്ചു. ആ സമയത്ത് പ്രിൻസും ബൈക്കും വീണു. മഹേഷും പ്രിൻസും ഓടി രക്ഷപ്പെട്ടു. ആ സമയത്ത് കാട്ടാന ബൈക്കിനെ തകർത്ത ശേഷം കാട്ടിലേക്ക് കയറി. കുറച്ച് കഴിഞ്ഞ് അതു വഴി വന്ന വാഹനത്തിൽ
കയറി വിതുര താലൂക്കാശുപത്രിയിൽ എത്തി. പ്രാഥമിക ചികിത്സ ശേഷം മഹേഷിനെ 108-ൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി. മഹേഷിന്റെ വാരിയെല്ലിനാണ് സൈഡിൽ അടി കിട്ടിയത്. പ്രിൻസിന്റെ കൈയ്ക്കും നെഞ്ചിനും പരിക്കുണ്ട്.

‘എന്തൊക്കെ സംഭവിച്ചാലും എനിക്ക് നിന്നെ ഇഷ്ടമാണ്’; ഭാവനയ്ക്ക് കരുത്തേകി നവീൻ

‘എന്തൊക്കെ സംഭവിച്ചാലും എനിക്ക് നിന്നെ ഇഷ്ടമാണ്’; ഭാവനയ്ക്ക് കരുത്തേകി നവീൻ

ജീവീതത്തിൽ എന്നും കരുത്തായി ഒപ്പമുള്ള ഭർത്താവ് നവീനൊപ്പമുള്ള ചിത്രവുമായി നടി ഭാവന. മനോഹരമായ ഒരു കുറിപ്പിനൊപ്പമാണ് ഭാവന ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവ‌ച്ചിരിക്കുന്നത്. ‘എന്തൊക്കെ സംഭവിച്ചാലും എനിക്ക് നിന്നെ ഇഷ്ടമാണ്. നീ ആരാണെന്ന് എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അതു പോരേ? എന്ന് അദ്ദേഹം ചോദിക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് പറയുന്നു. അതെ, എനിക്കു വേണ്ടത് അതാണ്’, ഫോട്ടോയ്ക്കൊപ്പം ഭാവന കുറിച്ചു.

അടുത്തിടെ ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബായിലെത്തിയ ഭാവനയുടെ വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ് നടിക്ക് നേരിടേണ്ടിവന്നത്. ഒടുവിൽ ഇതിനെതിരെ പ്രതികരണവുമായി ഭാവന തന്നെ രം​ഗത്തെത്തുകയായിരുന്നു. എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നതെങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല‌, ഭാവന അന്ന് കുറിച്ചു.