by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണായി ചമഞ്ഞ് തട്ടിക്കൊണ്ട് പോയ കേസിൽ യുവതിക്ക് പത്ത് വർഷം തടവും പിഴയും. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യയ്‌ക്ക് (27) ആണ് പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ചത്. ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്.

കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ പരിചയപ്പെട്ട് സന്ധ്യ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദമുണ്ടാക്കി. തുടർന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഒൻപത് ദിവസം പെൺകുട്ടി ഇവർക്കൊപ്പമായിരുന്നു. കുട്ടിയിൽ നിന്ന് സ്വർണവും പണവും സന്ധ്യ കൈക്കലാക്കിയിരുന്നു. സന്ധ്യ പോലീസിന്റെ പിടിയിലാകുമ്പോൾ മാത്രമാണ് ഇവർ സ്ത്രീയായിരുന്നുവെന്ന വിവരം പെൺകുട്ടി തിരിച്ചറിയുന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് സന്ധ്യ.
by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: അഞ്ചു വയസുകാരിയെ തെരുവ് നായ ആക്രമിച്ചു. കുമ്പളം സ്വദേശി സുജിത്ത് – അമൃത ദമ്പതികളുടെ മകൾ ആത്മികയെയാണ് നായ കടിച്ചത്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വിട്ടു വന്ന കുട്ടി വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു. ഇതിനിടയിലാണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുത്തശ്ശി ഓടിയെത്തി തെരുവ് നായയെ ആട്ടിയോടിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ. തമിഴ്നാട് മഹാബലിപുരത്താണ് സംഭവം. ചെങ്കൽപേട്ട് ജില്ലയിൽ അനാഥാലയം നടത്തിയിരുന്ന ചാർളി(58)യാണ് അറസ്റ്റിലായത്.
ഇയാളുടെ അനാഥാലയത്തിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാർളി പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായി. ഇതറിഞ്ഞതോടെ ചാർളി മുങ്ങുകയായിരുന്നു.

ഗർഭിണിയാണെന്ന വിവരമറിഞ്ഞതോടെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ വിശ്വസിപ്പിച്ചു. തുടർന്ന് രാജമംഗലത്തെ ഒരു സ്ത്രീയുടെ വീട്ടിൽ കൊണ്ടാക്കി. പ്രസവ ശേഷം കൊണ്ടു പോകാമെന്നായിരുന്നു പെൺകുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചത്.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പുരോഹിതൻ തിരികെ വന്നില്ല. ഫോണിൽ ബന്ധപ്പെടാനും സാധിക്കാത്തതിനെ തുടർന്ന് മഹാബലിപുരം പോലീസിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. ഇയാൾ അനാഥാലയത്തിലുള്ള മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരുന്നു.
by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലത്തെത്തിയപ്പോഴായിരുന്നു രാഹുലിൻറെ സന്ദർശനം.
രാത്രി എട്ടരയോടെ രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തി. 45 മിനിറ്റോളം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായി.

by Midhun HP News | Sep 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ, വക്കം എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ഗുണഭോക്താക്കളിൽ നിന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു. ആട്ടിൻകൂട്, കോഴിക്കൂട് , കാലിത്തൊഴുത്ത്, കിണർ, ഫാംപോണ്ട്, അസോള ടാങ്ക്നിർമ്മാണം, തീറ്റപ്പുൽകൃഷി തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള അനുകൂല്യങ്ങൾക്കായി 31 ന് മുൻപായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

by Midhun HP News | Sep 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സെപ്റ്റംബർ 16 ഓസോൺ ദിനം വ്യത്യസ്തമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഓസോൺ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണം വ്യത്യസ്തമാർന്ന പരിപാടികളിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നതിന് സ്കൂളിലെ സയൻസ് ക്ലബ് നേതൃത്വം നൽകി. ക്ലാസ്സ് മുറികളും പരിസരവും പച്ച പിടിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തിൽ ഗ്രീൻ സ്കൂൾ ക്യാമ്പയിൻപദ്ധതി ഹെഡ്മിസ്ട്രെസ് ബിനു ഷെറീന ഉദ്ഘാടനം ചെയ്തു. ഓസോൺ ദിന ഗാനം, ഫ്ലാഷ് മോബ് എന്നീ പരിപാടികളിലൂടെ ഓസോൺ പാളിയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. സ്റ്റാഫ് സെക്രട്ടറി അൽത്താഫ് ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു.

Recent Comments