by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നാലാഞ്ചിറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് യുവതി മരിച്ചു. നാലാഞ്ചിറ ഉദിയനൂറിൽ പ്രീതയാണ് മരിച്ചത്. നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മകളെ സ്‌കൂളില്‍നിന്നു കൂട്ടിക്കൊണ്ടുവരാന്‍ പോകുന്ന വഴിക്ക് പ്രീതയെ അതേദിശയില്‍ വന്ന ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പ്രീതയുടെ തലയിലൂടെ ബസിന്റെ ചക്രം കയറി ഉടന്‍തന്നെ മരണം സംഭവിച്ചു.

by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ജന്മദിനാശംസകളുമായി പ്രമുഖതാരങ്ങൾ. മോഹൻലാലും ഉണ്ണിമുകുന്ദനും പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസകൾ നേർന്നു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഊഷ്മളമായ ജന്മദിനാശംസകളും സ്‌നേഹവും, അങ്ങേയ്‌ക്ക് ആരോഗ്യവും സന്തോഷവും കൂടുതൽ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വർഷം ഉണ്ടാകട്ടെ’ എന്നായി രുന്നു മോഹൻലാൽ ആശംസയർപ്പിച്ചത്. ഉണ്ണിമുകുന്ദനും ആശംസ നേർന്നു.

നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാഷ്‌ട്രീയ ഭേദമന്യേ നേതാക്കളും അദ്ദേഹത്തിന് ആശംസകൾ നേർന്നു. കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി, ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, തുടങ്ങിയവർ ട്വിറ്ററിലൂടെയാണ് ആശംസകൾ പങ്കുവെച്ചത്.
ഇവരെ കൂടാതെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൽ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത സിംഗ് മാൻ , കോൺഗ്രസ്സ് എം പി ശശി തരൂർ, ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി, ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ്സ് നേതാവ് മഹുവ മൊയ്ത്ര തുടങ്ങി നിരവധി രാഷ്‌ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ അദ്ദേഹത്തിന് ആശംസകൾ നേർന്നു.
അതേസമസം പതിവുപോലെ ഈ ദിവസവും കർമ്മനിരതനായി സേവനത്തിൽ മുഴുകനാണ് പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും തീരുമാനം. പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ബിജെപി സേവാ ദിവസമായി ആചരിക്കും. ഇന്ന് മുതൽ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും ബിജെപി പ്രവർത്തകർ രക്തദാന ക്യാംപുകൾ നടത്തും. സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപുകളുമുണ്ടാകും. ദിവ്യാംഗർക്ക് ഉപകരണങ്ങൾ നൽകും. കൊറോണ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് അതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും.

by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിൽഡ്രൻസ് ഹോമിലേക്ക് പുസ്തകം നൽകുന്ന ബാലസംഘം പ്രവർത്തനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയിലെ ഇടയ്‌ക്കോട് മേഖലയിൽ നവദമ്പതികളായ അഖിലും അഞ്ജലിയും ചേർന്ന് ഏരിയ കമ്മിറ്റിക്ക് പുസ്തകങ്ങൾ ജില്ലാ പ്രസിഡന്റ് ഭാഗ്യ മുരളിയ്ക്ക് നൽകി. അഖിൽ ഡിവിഎഫ്ഐ മേഖല സെക്രട്ടറിയും, ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവുമാണ്. മേഖല മുഖ്യ രക്ഷാധികാരി ബി. രാജീവ്,ഏരിയ കോർഡിനേറ്റർ വിഷ്ണു.ബി.എസ്, മേഖല കൺവീനർ അനീഷ്, മേഖല കോർഡിനേറ്റർ ആദിത്യ ശങ്കർ, ഷാജി തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷത്തിന് സ്വാഗതം അർപ്പിച്ചുകൊണ്ട് കലാഭവൻ മണി സേവന സമിതി റോഡ് ഷോ സംഘടിപ്പിച്ചു. നാടൻ പാട്ടുകളും നാടൻ കലാരൂപങ്ങളും കോർത്തിണക്കി ‘മതമേതായാലും മനുഷ്യൻ ഒന്നാകണം’ എന്ന സന്ദേശത്തോടെ മതമൈത്രി യാത്രയായിട്ടാണ് കലാഭവൻ മണി സേവന സമിതിയുടെ ഘോഷയാത്ര നഗരസഭയുടെ സാംസ്കാരിക ഘോഷയാത്രയ്ക് മുന്നിൽ വിളമ്പര ഘോഷയാത്രയായി പോയി ശ്രദ്ധ നേടിയത്. കലാഭവൻ മണി സേവന സമിതി പ്രസിഡന്റ് അജിൽ മണിമുത്ത് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. സച്ചിന്റെ രൂപസാദൃശ്യം ശ്രദ്ധേയമായിരുന്നു. നിരവധി ബാലിക ബാലന്മാർ ഘോഷയാത്രയിൽ പങ്കെടുത്തു.

by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കാസര്‍കോട്: തെരുവുനായ്ക്കളില്‍നിന്ന് മദ്രസ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ തോക്കുമായി അകമ്പടി പോയ രക്ഷിതാവിനെതിരേ പോലീസ് കേസെടുത്തു. തെരുവുനായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തതിനാണ് ബേക്കല്‍ ഹദ്ദാദ് നഗറിലെ ‘ടൈഗര്‍ സമീര്‍’ എന്ന സമീറിനെതിരേ ബേക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കൈയില്‍ എയര്‍ഗണ്ണുമായി സമീര്‍ വിദ്യാര്‍ഥികള്‍ക്ക് അകമ്പടി പോകുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

നാട്ടിലെ പത്തിലധികം കുട്ടികള്‍ക്ക് മുന്നില്‍ സമീര്‍ തോക്കുമായി നടക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പ്രചരിച്ചത്. കുട്ടികളെ നായ ഓടിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.
അതേസമയം, ശനിയാഴ്ച രാവിലെയാണ് പോലീസ് കേസെടുത്ത വിവരം അറിഞ്ഞതെന്ന് സമീര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
നായയുടെ ശല്യം കാരണം കുട്ടികളൊന്നും മദ്രസയില്‍ പോയില്ല. കുട്ടിയെ മദ്രസയില്‍ കൊണ്ടുവിടണം. അപ്പോളാണ് വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് കുട്ടികളെ കൊണ്ടുവിടാമെന്ന് പറഞ്ഞത്. കുട്ടികളൊക്കെ അപ്പോള്‍ ആവേശത്തോടെ എന്റെ കൂടെവന്നു, അവരെ മദ്രസയില്‍ കൊണ്ടുവിട്ടു. എന്റെ മകനാണ് വീഡിയോ പകര്‍ത്തി, നാട്ടിലെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലിട്ടത്, അങ്ങനെ വീഡിയോ വൈറലാവുകയായിരുന്നു’ -സമീര്‍ പറഞ്ഞു. വീഡിയോ വൈറലായതോടെ പലരും ഫോണില്‍വിളിച്ചെന്നും ഇതുകാരണം അധികൃതര്‍ കണ്ണുതുറക്കുമെന്നും ചെയ്തത് നല്ലകാര്യമാണെന്ന് പറഞ്ഞതായും സമീര്‍ പ്രതികരിച്ചു.

by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : കേരള സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനം നല്‍കുന്ന ഓണം ബംപർ നറുക്കെടുപ്പ് നാളെ നടക്കും. നാളെ ഉച്ചയ്ക്ക് 2നു നടക്കാനിരിക്കെ ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞുവെന്നാണ് കണക്ക്.
ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ബാക്കി 3.69 ലക്ഷം ടിക്കറ്റുകൾ ഇന്നു വിറ്റുതീരുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ. 319 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. . ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സർക്കാരിനു കിട്ടൂ.
500 രൂപയാണ് ഇത്തവണത്തെ തിരുവോണം ബമ്പർ ടിക്കറ്റിന്റെ വില. വില കൂടിയെങ്കിലും സമ്മാനഘടന ആകർഷകമാകും എന്ന് ലോട്ടറി വകുപ്പ് പ്രതീക്ഷിച്ചിരുന്നു. ഇതുവഴി നികുതിയേതര വരുമാനത്തിൽ വളർച്ചയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കുന്നതാണ് വിൽപ്പന കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.

25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാൾക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനം ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുന്നത്.
319 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വർഷത്തെ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണു വിറ്റഴിച്ചത്. ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക.
രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന, 250 രൂപ ടിക്കറ്റ് വിലയുള്ള പൂജാ ബംപർ നാളെ പുറത്തിറക്കും.
ഇനി ഓണം ബംപര്‍ അടിച്ചാല്‍ എന്ത് ചെയ്യണം എന്ന നിര്‍ദേശവും വന്നിട്ടുണ്ട്. ടിക്കറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടുന്നയാൾ ആരോ, അയാൾക്കു സമ്മാനത്തുകയിൽ അവകാശവാദമുന്നയിക്കാമെന്നു ലോട്ടറി വകുപ്പ് പറയുന്നത്. ഒന്നിലധികം പേർ ചേർന്നാണു ടിക്കറ്റ് എടുക്കുന്നതെങ്കിൽ എല്ലാവർക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാൽ സമ്മാനത്തുകയിൽ അവകാശവാദമുന്നയിച്ചു ലോട്ടറി ഡയറക്ടർക്ക് അപേക്ഷ നൽകി, ഒറിജിനൽ ടിക്കറ്റ് ബാങ്ക് മുഖേനയോ, നേരിട്ടോ സമർപ്പിക്കണം.

ടിക്കറ്റിനു പിന്നിൽ ഒപ്പിട്ടവരിൽ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം. ഈ അപേക്ഷ പ്രകാരമാണു തുക അനുവദിക്കുക. ഒരാളുടെ അക്കൗണ്ടിലേക്കു വാങ്ങി പിന്നീട് പങ്കിട്ടെടുക്കുന്നവരും, ജോയിന്റ് അക്കൗണ്ടിലേക്കു വാങ്ങുന്നവരും, പല അക്കൗണ്ടുകളിലേക്കു വാങ്ങുന്നവരുമുണ്ട്. ഇതിനെല്ലാമുള്ള സൗകര്യം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്‌വെയറിലുണ്ട്. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബംപറാണ് ഇത്തവണത്തേത്. ഒട്ടേറെപ്പേർ പങ്കിട്ടാണു ടിക്കറ്റ് എടുത്തിരിക്കുന്നത്.
Recent Comments