by Midhun HP News | Aug 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡൽഹി: സുപ്രീംകോടതി നടപടികൾ ചരിത്രത്തിൽ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. വിരമിക്കൽ ദിനത്തിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി തത്സമയം കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക.

പ്രത്യേക പ്ലാറ്റ്‍ഫോം വഴി, ഓഗസ്റ്റ് മുതൽ ലൈവ് സ്ട്രീം ആരംഭിക്കാനുള്ള നീക്കത്തിന് നേരത്തെ തുടക്കം കുറിച്ചിരുന്നു. ലൈവ് സ്ട്രീമിംഗ് വഴി അടച്ചിട്ട കോടതികളിലെ കേസുകൾ, മാനഭംഗ കേസുകൾ, വിവാഹമോചന കേസുകൾ എന്നിവ ഒഴികെയുള്ളവയുടെ വിചാരണ നടപടികൾ പൊതുജനത്തിന് തത്സമയം കാണാനാകും.

by Midhun HP News | Aug 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: വിഴിഞ്ഞം സമരത്തില്‍ ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. വിഴിഞ്ഞം പോലീസ് ഇത് ഉറപ്പാക്കണം.11 ദിവസമായി തുടരുന്ന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹർജി ഇനി തിങ്കളാഴ്ച പരിഗണിക്കും. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
സമരം കരണം വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചെന്നു അദാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ദേശീയ പ്രാധാന്യം ഉള്ള പദ്ധതി 7 ദിവസമായി മുടങ്ങി നിൽക്കുകയാണ്.

പ്രശ്നം പരിഹരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. CISF സുരക്ഷ ആവശ്യം ഇല്ല. പ്രശ്ന പരിഹാരത്തിനു സംസ്ഥാനവും കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സംസ്ഥാനം CISF സുരക്ഷ ആവശ്യപ്പെടണം എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

by Midhun HP News | Aug 26, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിനു സമീപം പ്രവർത്തിച്ചു വരുന്ന മിഴി ബ്യൂട്ടി പാർലറിൽ ഓണത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഒരുക്കിയിരിയ്ക്കുന്നത്.
Henna,clean up,Thread :699/-
Hair cut, Spa, Thread :750/-
Spa, Clean up, Thread :999/-
Wax, Thread, Cleanup :999/-
Facial, Spa, Thread :1200/-
Smoothening :2999/-
HD BRIDAL MAKEUP :15000/-
ഓഫറുകൾ പരിമിത കാലത്തേയ്ക്ക് മാത്രം.
by Midhun HP News | Aug 26, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: കൊച്ചിയിലെ വിവിധ എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുബാറക്ക് എന്നയാളാണ് പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്ന് പിടികൂടിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. എടിഎം തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉണ്ടോയെന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ഇയാള്‍ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊച്ചിയിലെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. എടിഎമ്മിലെ പണം വരുന്ന ഭാഗത്ത് കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. കളമശ്ശേരി എടിഎമ്മില്‍ നിന്നും ഒരു ദിവസം കാല്‍ലക്ഷം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. കൊച്ചിയിലെ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ എടിഎമ്മുകളിലാണ് വ്യാപക തട്ടിപ്പു നടന്നത്. 18-ാം തീയതിയാണ് കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലെ എടിഎമ്മില്‍ നിന്നും പണം തട്ടിയെടുത്തത്. ഇതില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പു നടന്നതായി വ്യക്തമായത്.
എടിഎമ്മിലെ പണം വരുന്ന ഭാഗം എന്തോ വെച്ച് തടസ്സപ്പെടുന്നു. ഇടപാടുകള്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ തുക പുറത്തേക്ക് വരില്ല. ഇതേത്തുടര്‍ന്ന് ഇടപാടുകാര്‍ എടിഎമ്മില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍, മോഷ്ടാവ് ഉള്ളില്‍ കയറി പണം കൈക്കലാക്കുകയാണ് ചെയ്തിരുന്നത്. കളമശ്ശേരി എടിഎമ്മില്‍ നിന്നും ഏഴു തവണയായിട്ടാണ് കാല്‍ലക്ഷം രൂപ തട്ടിയെടുത്തത്. കളമശ്ശേരി എടിഎമ്മിലെ തട്ടിപ്പില്‍ ബാങ്ക് മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ എടിഎമ്മുകളിലും തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിപ്പു നടത്തി പണം കൈക്കലാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
by Midhun HP News | Aug 26, 2022 | Latest News, ജില്ലാ വാർത്ത
കുവൈറ്റ്: കുവൈത്തിലേക്ക് സമുദ്രമാര്‍ഗം മയക്കുമരുന്ന് കടത്താനുള്ള ശ്രമം ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ പരാജയപ്പെടുത്തി. വിദേശത്തു നിന്ന് 80 കിലോഗ്രാം ഹാഷിഷും ക്രിസ്റ്റല്‍ മെത്തുമാണ് ഒരു ബോട്ടില്‍ കൊണ്ടുവന്നത്. മയക്കുമരുന്ന് കടത്ത് പ്രതിരോധിക്കുന്നതിനിടെ കള്ളക്കടത്തുകാര്‍ വെടിവെയ്‍ക്കുകയായിരുന്നു.
കുവൈത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച ബോട്ടില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി സംബന്ധിച്ച് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോളിന് സൂചന ലഭിച്ചതോടെ കുവൈത്ത് കോസ്റ്റ് ഗാര്‍ഡ് ഈ ബോട്ട് തടയുകയായിരുന്നു. എന്നാല്‍ ബോട്ട് പരിശോധിക്കാന്‍ അനുവദിക്കാതെ കള്ളക്കടത്തുകാര്‍ കോസ്റ്റ്‍ഗാര്‍ഡ് സംഘത്തിന് നേരെ വെടിവെച്ചു. ഇതോടെ കോസ്റ്റ് ഗാര്‍ഡും തിരികെ വെടിവെയ്‍ക്കുകയായിരുന്നു.
രണ്ട് കള്ളക്കടത്തുകാര്‍ വെടിവെപ്പില്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 80 കിലോഗ്രാം മയക്കുമരുന്നാണ് ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ബോട്ടിനുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പരിശോധനയുടെയും ബോട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ കുവൈത്ത് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
by Midhun HP News | Aug 26, 2022 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ്, ജാഫർഖാൻ എന്നീ പ്രതികളെയാണ് നഗരൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ അഗസ്റ്റ് 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം രാത്രി 8.15ഓടെ അമിതവേഗത്തിലെത്തിയ കാർ, ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു. സംഭവ സമയം പ്രതികൾ മദ്യലഹരിയിലായിരുന്നു. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്നസുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവർ അപകടത്തിൽ മരണപ്പെട്ടിരുന്നു.

പ്രദീപിന്റെ മൂത്ത മകൻ പതിനഞ്ചുകാരൻ ശ്രീഹരി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അറസ്റ്റിലായ ഷിറാസാണ് വണ്ടി ഓടിച്ചിരുന്നത്. രണ്ടുപേരും വ്യാപാരികളാണ്. സുനിൽകുമാറിനെയും പരിക്കേറ്റ മകനെയും മാറ്റി, 15 മിനുട്ടിന് ശേഷമാണ് ശ്രീദേവിൻറെ മൃതദേഹം റോഡിന് ചേർന്ന തോട്ടിൽ കണ്ടെത്തിയത്. നഗരൂർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു പ്രദീപും മക്കളും. സമീപത്തെ തോട്ടിലേക്ക് വീണ ശ്രീദേവിന്റെ തല കമ്പിവേലിയിൽ തട്ടിയ നിലയിലായിരുന്നു. എതിർ ദിശയിൽ നിന്നെത്തിയ KL 16 W 0999 ഫോർച്യൂൺകാർ അമിതവേഗതയിലായിരുന്നു. റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ച പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി ആറ്റിങ്ങൽ ജുഡീഷ്യറി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി മൂന്നു ദിവസത്തേക്ക് പ്രതികളെ നഗരൂർ പോലീസിന് വിട്ട് നൽകിയത്.
Recent Comments