ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ കെ ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മയക്കു മരുന്ന് മാഫിയയെ പിടികൂടിയ പാരിപ്പള്ളി പോലീസ് സ്റ്റേഷന് ആദരവുമായി ആറ്റിങ്ങൽ അറേബ്യൻ ഫാഷൻ ജ്വല്ലറി

മയക്കു മരുന്ന് മാഫിയയെ പിടികൂടിയ പാരിപ്പള്ളി പോലീസ് സ്റ്റേഷന് ആദരവുമായി ആറ്റിങ്ങൽ അറേബ്യൻ ഫാഷൻ ജ്വല്ലറി

മയക്കു മരുന്ന് മാഫിയയെ പിടികൂടിയ പാരിപ്പള്ളി സ്റ്റേഷന് അറേബ്യൻ ഫാഷൻ ജ്വല്ലറി ആദരവ് നൽകി. പാരിപ്പള്ളി, കല്ലുവാതുക്കൾ, മണ്ണയം ഭാഗങ്ങളിൽ മയക്കു മരുന്ന് വില്പന നടത്തി വന്നിരുന്ന സംഘത്തെ പിടികൂടിയ പാരിപ്പള്ളി സ്റ്റേഷൻ എസ് എച്ച് ഒ അൽജബറിനെ അറേബ്യൻ ഫാഷൻ ജ്വല്ലറി മൊമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ അറേബ്യൻ ഫാഷൻ ജ്വല്ലറി അഡ്മിനിസ്ട്രേറ്റർ ഹാഷിർ പാറക്കാട്ടിൽ, സെയിൽസ് എക്സിക്യൂട്ടീവ് നജീം മറ്റു പ്രമുഖർ എന്നിവർ പങ്കെടുത്തു.

നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ

നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ

നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും, അതിജീവിതയുടെയും ഹർജികളാണ് ജഡ്ജി ഹണി എം. വർഗീസിന് മുന്നിലുള്ളത്. സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയതെന്നാണ് പ്രോസിക്യൂഷൻ വാദം.

ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് രേഖകൾ സിബിഐ കോടതിയിലേക്ക് തിരികെ അയക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണക്കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി അടുത്ത തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഹർജിയിൽ രഹസ്യ വാദം കേൾക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം.

പ്രതിയെ പിടിക്കുന്നതിനിടയിൽ പോലീസുകാരെ ആക്രമിച്ചു പ്രതി രക്ഷപെട്ടു

പ്രതിയെ പിടിക്കുന്നതിനിടയിൽ പോലീസുകാരെ ആക്രമിച്ചു പ്രതി രക്ഷപെട്ടു

BREAKING NEWS:
പ്രതിയെ പിടിക്കുന്നതിനിടയിൽ പോലീസുകാരെ ആക്രമിച്ചു പ്രതി രക്ഷപെട്ടു.
നിരവധി കേസിൽ പ്രതിയായ ഫൈസൽ എന്നയാളാണ് പോലീസുകാരെ ആക്രമിച്ചു രക്ഷപെട്ടത്‌. വിലങ്ങ് വയ്ക്കുന്നതിനിടയിൽ പ്രെഷർ കുക്കർ ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സിവിൽ പോലീസ് ഓഫിസർമാരായ അരുണിനും ലുക്മാനും പരിക്കേറ്റു. പ്രതി കൈ കടിച്ചു മുറിക്കുകയും ചെയ്തു. പരിക്കേറ്റവർ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ആറ്റിങ്ങലുകാരുടെ ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു

ആറ്റിങ്ങലുകാരുടെ ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു

എൻ എസ് കെ അനന്താര ബാനറിൽ അജി ആറ്റിങ്ങൽ നിർമ്മിച്ച് ജെസ്റ്റിൻ ആംബ്രോസ് സംഗീതം നിർവഹിച്ച ‘ഓണപ്പാട്ടിലായ് കേരളവും’എന്ന ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു. ആലാപനം: മധു ബാലകൃഷ്ണൻ, ഗാനത്തിന്റെ വരികൾ രചിച്ചത് തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ മലയാളം അധ്യാപിക ഡോ. ശുഭ മൈക്കിൾ, കാസെറ്റ് പ്രോഗ്രാമിങ് സുനിൽ ഒ.എസ്, യു ട്യൂബ് ചാനൽ ജെ എം എ മ്യൂസിക്.

പാട്ടിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം

https://youtu.be/X8qSyLlERbM

ആൺ, പെൺ കുട്ടികളെ ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശം ഒഴിവാക്കി; വിവാദങ്ങളിൽ നിന്ന് ഒഴിവായി സർക്കാർ

ആൺ, പെൺ കുട്ടികളെ ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശം ഒഴിവാക്കി; വിവാദങ്ങളിൽ നിന്ന് ഒഴിവായി സർക്കാർ

തിരുവനന്തപുരം: ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശമാണ് ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടിൽ നിന്നാണ് ഈ നിർദേശം ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് മാറ്റിയിട്ടുണ്ട്.

പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയത്. സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ സർക്കാർ നിർദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കരട് രേഖയിൽ മാറ്റം വരുത്തി സർക്കാർ തലയൂരിയത്. ആൺ പെൺ കുട്ടികളെ ഒരുമിച്ച് ഒരു ബെഞ്ചിലിരുത്തുന്നത് പരിഗണിക്കണം, പാഠ്യപദ്ധതി പരിഷ്ക്കരണ സമിതിയുടെ കരട് നിർദേശം, ആൺ-പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ, ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം ഇതിനു പിന്നാലെയാണ് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഒരു ബെഞ്ചിൽ ഇരുത്തണമെന്ന നിർദ്ദേശത്തിൽ നിന്ന് കൂടി സർക്കാർ പിന്നോട്ടു പോകുന്നത്. എസ്‍സിഇആർടി തയ്യാറാക്കിയ കരട് റിപ്പോർട്ടിലെ നിർദേശമാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒഴിവാക്കിയത്.