by Midhun HP News | Aug 24, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിന് സമീപം ചേപ്പായികോട്ട് ഇല്ലം എം.ആർ. എ 27 ശങ്കരൻ നമ്പൂതിരിയുടെ മകൻ എസ് വിഷ്ണു പ്രസാദ് (50) നിര്യാതനായി.
അമ്മ: സരസ്വതി അന്തർജ്ജനം.
സഹോദരി: പ്രതീക്ഷ എസ് രഞ്ജിനി (മാലി).
മരുമകൻ: സുധീർ കല്ലംപള്ളി.
സംസ്കാരം നാളെ (25/08/2022) രാവിലെ 8 മണിക്ക് ചേപ്പായികോട്ട് ഇല്ലം വളപ്പിൽ നടക്കും
by Midhun HP News | Aug 24, 2022 | Latest News, ജില്ലാ വാർത്ത
മന്ത്രി ജി ആര്‍ അനില്‍ ഇടപെട്ട ഗാര്‍ഹിക പീഡന പരാതിയില്‍ രണ്ടാം ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാലാഞ്ചിറ സ്വദേശി ചെറി ചെറിയാൻ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പരാതിക്കാരിയായ നെടുമങ്ങാട് സ്വദേശിനിയെയും ഇവരുടെ കുട്ടിയെയും ക്രൂരമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് നിലവിൽ കേസ്. കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലെന്നും പൊലീസ് അറിയിച്ചു.
പരാതി അന്വേഷിക്കാൻ വിളിച്ച മന്ത്രി ജി.ആർ അനിലിനോട് തട്ടിക്കയറിയതിന് വട്ടപ്പാറ സി.ഐക്കെതിരെ നടപടിയെടുത്തിരുന്നു. വ്ട്ടപ്പാറയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ തന്റെ രണ്ടാം ഭർത്താവ് മകളെ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു. തുടർന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാൻ നെടുമങ്ങാട് എംഎൽഎ കൂടിയായ മന്ത്രി വട്ടപ്പാറ സിഐ ഗിരിലാലിനെ വിളിക്കുന്നു. എന്നാൽ മൊഴി നൽകാനുൾപ്പെടെ യുവതി വിസമ്മതിച്ചെന്ന് സിഐ മന്ത്രിയോട് വിശദീകരിക്കുന്നതിനിടെ ന്യായം നോക്കി മാത്രമേ താൻ ഇടപെടൂ എന്ന് പറയുന്നത് മന്ത്രിയെ ചൊടിപ്പിക്കുകായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
by Midhun HP News | Aug 24, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷന്‍, കോടതികള്‍, കെ.എസ്.ഇ.ബി ഒാഫീസ്, വില്ലേജ് ആഫീസ്, സബ് രജിസ് ട്രാഫീസ്, സബ് ജയില്‍ തുടങ്ങിയ ആറ്റിങ്ങലിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ മാസങ്ങളായി റോഡിലെ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.

രാത്രി സമയത്ത് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവരുടെ അവസ്ഥ വളരെ ദയനീയമാണെന്നും സ്റ്റേഷനിലേയ്ക്കുളള റോഡ് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണെന്നുമാണ് നാട്ടുകാരുടെ ആരോപണം. സ്റ്റേഷനിനുളളില്‍ ഉളള വെളിച്ചം മാത്രമാണ് അവിടെ എത്താനുളള ജനങ്ങളുടെ ആശ്രയം. സ്റ്റേഷന്‍ റോഡില്‍ ഇഴജന്തുക്കളുടെ ശല്യവും, തെരുവ് നായ്ക്കളുടെ ശല്യവും, പോലീസ് കസ്റ്റഡിയില്‍ എടുത്ത വാഹനങ്ങള്‍ വര്‍ഷങ്ങളായി പ്രദേശത്ത് കൂട്ടി ഇട്ടിരിക്കുന്നതുമൂലം രാത്രികാലങ്ങളില്‍ ഈ വാഹനങ്ങലുടെ മറവിലും, അകത്തുമായി പരസ്യമായ മദ്യപാനം ഉള്‍പ്പെടെയുളള സാമൂഹ്യവിരുദ്ധശല്യവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്.

അതീവ സുരക്ഷാ മേഖലയായ ഈ പ്രദേശത്തുളള സര്‍ക്കാര്‍ ആഫീസുകളില്‍ ഒരു മോഷണം നടന്നാല്‍ പോലും റോഡിലെ കൂരിരുട്ട്മൂലം ക്യാമറയില്‍ പോലും മോഷ്ടാവിന്‍റെ ചിത്രം പതിയാത്ത അവസ്ഥയാണ് ഇങ്ങനെ പോകുന്നു പരാതികൾ. ഈ പ്രദേശത്ത് വഴിവിളക്ക് കത്തിയിട്ട് ആറുമാസത്തോളമായെന്നാണ് സമീപവാസികളും, പോലീസുകാരടക്കം പറയുന്നത്. എന്നാല്‍ ചുമതലയുളള അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ല എന്ന് നാട്ടുകാർ. ഉടൻ തന്നെ ഇതിനൊരു പരിഹാരം കാണണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.
by Midhun HP News | Aug 24, 2022 | Latest News, ജില്ലാ വാർത്ത
ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ നിയമ ഭേദഗതികൾ വരുത്താൻ ആലോചനയുമായി കേന്ദ്ര സർക്കാർ. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിച്ച് ടോൾ പിരിയ്ക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് ആലോചന. നമ്പർ പ്ലേറ്റുകൾ റീഡ് ചെയ്ത് വാഹന ഉടമകളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ടോൾ എടുക്കുകയും ചെയ്യും.

പരീക്ഷണാടിസ്ഥാനത്തിൽ പൈലറ്റ് പദ്ധതി നടക്കുകയാണെന്നും ഇതിനായി നിയമ ഭേദഗതികളക്കം ആലോചിക്കുന്നുണ്ടെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും റോഡുകളിലെ തിരക്കും പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും. ഈ സംവിധാനം നടപ്പാകുന്നതോടെ ഫാസ്ടാഗും അവസാനിക്കും.
നിലവിൽ ഫാസ്ടാഗ് വഴിയാണ് 97 ശതമാനം ടോൾ പിരിവും രാജ്യത്ത് നടക്കുന്നത്. ഫാസ്ടാഗുകളുടെ ഉപയോഗം ടോൾ പ്ലാസകളിലെ തിരക്ക് ലഘൂകരിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ ചിലയിടത്ത് ഇപ്പോഴും തിരക്കുണ്ട്. പ്ലാസകളിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങൾ കാരണവും സമയമെടുക്കുന്നുണ്ട്.
by Midhun HP News | Aug 24, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ പ്രവർത്തിച്ചു വരുന്ന ഫിസ ടെക്സ്ടൈൽസിയിലേയ്ക്ക് ജീവനക്കാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. ബില്ലിംഗ് സ്റ്റാഫ് (ജൻസ് & ലേഡീസ്), സെയിൽസ് സ്റ്റാഫ് (ജൻസ് & ലേഡീസ്), കസ്റ്റമർ കെയർ (ജൻസ് & ലേഡീസ്), ഡ്രൈവർ വേക്കൻസി (ജെൻസ് ഓൺലി). എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിയ്ക്കും.

by Midhun HP News | Aug 24, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ എം എസ് എം ഇ ടെക്നോളജി ഡെവലപ്മെന്റ് സെന്ററിൽ 7 മാസത്തെ അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ് വർക്കിംഗ് കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യാം. SC/ST വിഭാഗത്തിൽ പെട്ടവർക്ക് കോഴ്സ് തികച്ചും സൗജന്യം. ഡിഗ്രി/ഡിപ്ലോമ യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം. കൂടാതെ എസ് എസ് എൽ സി/പ്ലസ്ടു യോഗ്യത ഉള്ളവർക്ക് ഓട്ടോകാഡ്, ഓഫീസ് പാക്കേജ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ്, ജാവ, ഡിസിഎ, ഡാറ്റാ എൻട്രി, ടാലി വിത്ത് ജിഎസ്ടി, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ കോഴ്സുകൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: 02/09/2022
കൂടുതൽ വിവരങ്ങൾക്ക്:9746870544,7403388937
എം എസ് എം ഇ ടെക്നോളജി ഡെവലപ്മെന്റ് സെന്ററിൽ വിവിധതരം തൊഴിലാധിഷ്ഠിത പരിശീലന പരിപാടികളിൽ ആരംഭിച്ചു.

Recent Comments