by Midhun HP News | Aug 25, 2022 | Latest News, ജില്ലാ വാർത്ത
കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ വർക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മുക്കുപണ്ടം വെച്ച് താലി കെട്ടിയ ശേഷമായിരുന്നു ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജിത്താണ് പീഡനക്കേസിൽ പിടിയിലായത്. രണ്ടര വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് കൊല്ലം കടയ്ക്കൽ സ്വദേശിയായ പെൺകുട്ടിയെ അജിത്ത് പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിംഗിലൂടെ കൂടുതൽ അടുത്തു.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനവും നൽകി. കഴിഞ്ഞ വർഷം ജനുവരിയിൽ വർക്കല ക്ഷേത്രത്തിന് സമീപമെത്തിച്ചു. മുക്കുപണ്ടം ഉപയോഗിച്ച് താലി കെട്ടി. പിന്നാലെ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ തിരികെ കടയ്ക്കലിൽ ഇറക്കിവിട്ടശേഷം അജിത്ത് കടന്നുകളഞ്ഞു. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ നല്‍കിയ പരാതിയിൽ കടയ്ക്കൽ പൊലീസ് കേസെടുത്തു. വയനാട്ടിൽ നിന്നാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്.
by Midhun HP News | Aug 25, 2022 | Latest News, ജില്ലാ വാർത്ത
കിഴുവിലം ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച പ്രോജെക്ടുകൾ പ്രകാരമുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറം വിതരണം ആരംഭിച്ചു. പഞ്ചായത്ത്ഓഫീസ്, അങ്കണവാടികൾ, കുടുംബ ശ്രീ എ.ഡി.എസ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരിൽ നിന്നും ഫോറങ്ങൾ ലഭ്യമാകും. പൂരിപ്പിച്ചഅപേക്ഷാ ഫോറങ്ങൾ 30-08-2022 വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി നൽകേണ്ടതാണ് .
by Midhun HP News | Aug 25, 2022 | Latest News, ജില്ലാ വാർത്ത
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും കിഴുവിലം ഗ്രാമപഞ്ചായത്തും ബാങ്കുകളും കൂടി സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺ/ലൈസൻസ്/സബ്സിഡി മേള 2022 സെപ്റ്റംബർ 2 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തുന്നതാണ്. വ്യവസായ വാണിജ്യ വകുപ്പ് പ്രതിനിധികളും ബാങ്കുകൾ ഉൾപ്പടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന മേളയിൽ സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. സംശയനിവാരണത്തിനും പുതിയ സംരംഭം തുടങ്ങുന്നതിനായി ഉള്ള ലോൺ ആപ്ലിക്കേഷൻ കൊടുക്കാനും ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:
വ്യവസായ വകുപ്പ് പ്രതിനിധി : 9656344041
by Midhun HP News | Aug 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ്: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കോട്ടയിൽ വീരേതിഹാസ സ്മരണ ജ്വാല സംഘടിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദി സംഘടിപ്പിക്കുന്ന ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായിട്ടാണ് മൂന്ന് നൂറ്റാണ്ട് മുമ്പ് അഞ്ചുതെങ്ങിലെ തീരദേശ ജനതയുടെ നേതൃത്വത്തിൽ അധിനിവേശ ശക്തികൾക്ക് എതിരെ നടന്ന ആദ്യ പോരാട്ടമായ അഞ്ചുതെങ്ങ് കലാപത്തെയും സമര നായകരെയും അനുസ്മരിച്ചു വീരേതിഹാസ സ്മരണ ജ്വാല സംഘടിപ്പിച്ചത്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ലൈജു സംഗമം ഉൽഘാടനം ചെയ്തു. വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് സ്മരണ ജ്വാല തെളിയിച്ചു. കലാപത്തിൻ്റെ മുന്നൂറാം വർഷികത്തെ അനുസ്മരിപ്പിച്ചു 300 തിരിനാളങ്ങൾ തെളിയിച്ചു കോട്ടക്ക് മുന്നിൽ സ്ഥാപിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ജോസ് നിക്കോളാസ്, ശ്രീ ചന്ദ്, ബിജു, പൊതു പ്രവർത്തകരായ സക്കീർ, മോനിഷ്, അനീസ്, സജീർ ജന്മിമുക്ക്, ഷാജി, ഷൈജു, ഹബീബ് എന്നിവർ നേതൃത്വം നൽകി.


by Midhun HP News | Aug 25, 2022 | Latest News, ജില്ലാ വാർത്ത
2022 ഓഗസ്റ്റ് 18 മുതൽ 21 വരെ ഹരിയാനയിൽ വച്ചു നടന്ന നാഷണൽ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി മെഡൽ നേടിയ തിരുവനന്തപുരം ജില്ലയിലെ കായിക താരങ്ങൾക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റും കേരള സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറിയുമായ എ എം കെ നിസാർ. പി.ശശിധരൻ നായർ, ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ഡിസേബിൾഡ് സ്പോർട്സ് അസോസിയേഷൻ, മുൻ ജോയിന്റ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ, മാണിക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ കോലിയക്കോട് മഹീന്ദ്രൻ എന്നിവരാണ് വിജയികളായ കായിക താരങ്ങളെ സ്വീകരിച്ചത്.

പ്രൊഫിഷ്യന്റ് അക്കാദമിയിലെ താരങ്ങളാണ് എല്ലാപേരും. പ്രൊഫിഷ്യന്റ് അക്കാദമിയിൽ നിന്നും 5 പേരാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്. രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും അടക്കം 4 ദേശീയ മെഡലുകൾ പ്രൊഫിഷ്യന്റ് അക്കാദമിയിലെ താരങ്ങൾ വാരിക്കൂട്ടി.
by Midhun HP News | Aug 24, 2022 | Latest News, ജില്ലാ വാർത്ത
കൊല്ലമ്പുഴ ഭാഗത്തായി പെൺക്കുട്ടികളോട് നിരവധി തവണ അപമര്യാദയായി പെരുമാറിയ ആളിനെ പോക്‌സോ കേസിൽ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. കിഴുവിലം മുടപുരത്ത് ശിവകൃഷ്ണപുരം ക്ഷേത്രത്തിനു സമീപത്തുള്ള കുമാർ (55 )ആണ് അറസ്റ്റിൽ ആയത്. പതിനാലും പതിനഞ്ചും വയസുള്ള ഒറ്റയ്ക്ക് വരുന്ന പെൺകുട്ടികളോടാണ് ഇയാൾ അശ്ലീലം പറഞ്ഞു അടുത്തുകൂടി ശല്യം ചെയ്യുന്നത്. ആറു മാസം മുൻപും ഇയാൾ ഇത്തരം കേസിൽ അറസ്റ്റിൽ ആയിട്ടുണ്ട്. രണ്ട് പോക്‌സോ കേസുകളാണ് ഇയാൾക്ക് എതിരെ ഉള്ളത്.
Recent Comments