സൗദിയിൽ വാഹനാപകടത്തിൽ മലയാളി സഹോദരങ്ങൾക്ക് ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടത്തിൽ മലയാളി സഹോദരങ്ങൾക്ക് ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടത്തിൽ മലയാളി സഹോദരങ്ങൾ മരണപ്പെട്ടു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പച്ചക്കറി വ്യാപാരികളായ ഇരുവരും പച്ചക്കറി കൊണ്ടുവരാനായി ജിദ്ദയിൽ നിന്നു ജിസാനിലേക്കു പോകുമ്പോഴായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഇരുവരെയും ഉടൻ ജിസാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നഗരൂർ വാഹന അപകടം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനാഫലം

നഗരൂർ വാഹന അപകടം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനാഫലം

ആറ്റിങ്ങൽ: നഗരൂരിൽ വാഹനാപകടവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. കാർ ഓടിച്ചിരുന്ന പള്ളിക്കൽ മടവൂർ ഞാറയിൽകോണം ഷിറാസ് മൻസിലിൽ ഷിറാസ് (32), കൂടെ ഉണ്ടായിരുന്ന ഞാറയിൽകോണം കരിമ്പുവിള ജെ.ബി മനസിലിൽ ജാഫർഖാൻ (42) എന്നിവരെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് ഉച്ചക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ഇന്നലെ രാത്രി 8.15ഓടെ അമിതവേഗത്തിലെത്തിയ കാർ7, ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്നസുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവരാണ് മരിച്ചത്. പ്രദീപിന്റെ മൂത്ത മകൻ പതിനഞ്ചുകാരൻ ശ്രീഹരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ ഷിറാസാണ് വണ്ടി ഓടിച്ചിരുന്നത്. മരിച്ച ശ്രീദേവിന് അഞ്ചുവയസ്സാണ്. സുനിൽകുമാറിനെയും പരിക്കേറ്റ മകനെയും മാറ്റി 15 മിനുട്ടിന് ശേഷമാണ് ശ്രീദേവിൻറെ മൃതദേഹം റോഡിന് ചേർന്ന തോട്ടിൽ കണ്ടെത്തിയത്. നഗരൂർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു പ്രദീപും മക്കളും. സമീപത്തെ തോട്ടിലേക്ക് വീണ ശ്രീദേവിന്റെ തല കമ്പിവേലിയിൽ തട്ടിയ നിലയിലായിരുന്നു. എതിർ ദിശയിൽ നിന്നെത്തിയ ഫോർച്യൂൺകാർ അമിതവേഗതയിലായിരുന്നു.

മദ്യപിച്ച് ലെക്കു കെട്ട യുവാക്കൾ അമിത വേഗതയിൽ ഓടിച്ചിരുന്ന ഫോർച്ചൂണർ കാറ് വളവിൽ വളയാതെ മറുവശത്ത് കൂടി എതിരെ പോകുകയായിരുന്ന ബൈക്കിനെ ഇടിച്ച് വശങ്ങളിലുണ്ടായിരുന്ന റോഡ് ബാരിയറിലേക്ക് ഇടിച്ച് കയറ്റി തകർക്കുകയായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെ സുനിൽ കുമാറിൻ്റെ നഗരൂർ കല്ലിംഗൽ ഉള്ള വീടിനടുത്തായിരുന്നു സംഭവം.

കഞ്ചാവും  എംഡിഎംഎയുമായി  പോലീസുകാരൻ പിടിയിൽ

കഞ്ചാവും എംഡിഎംഎയുമായി പോലീസുകാരൻ പിടിയിൽ

എംഡിഎംഎയും കഞ്ചാവുമായി തൊടുപുഴ മുതലക്കോടത്ത്, പോലീസുകാരൻ അറസ്റ്റിൽ. ഇടുക്കി എ ആർ ക്യാമ്പ് സി പി ഒ ഷാനവാസാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വാങ്ങാനെത്തിയ ഷംനാസ്ഷാജിയും പിടിയിലായി. രാവിലെ 11.30 നാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 3.4 ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരശോധന നടന്നത്. ഒരു കാറും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.

അന്താരാഷ്ട്ര കൊതുക് ദിനത്തോടനുബന്ധിച്ചു  ഡ്രൈ ഡേ  ആചരിച്ച് എ എം എൽ പി എസ് ലെ കുട്ടികൾ

അന്താരാഷ്ട്ര കൊതുക് ദിനത്തോടനുബന്ധിച്ചു ഡ്രൈ ഡേ ആചരിച്ച് എ എം എൽ പി എസ് ലെ കുട്ടികൾ

പെരുംകുളം: സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെയും ഹരിത സേനയുടെയും നേതൃത്വത്തിൽ കുട്ടികൾ സ്വന്തം വീട്ടിലും തൊട്ടടുത്ത ഒരു വീട്ടിലും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പ്രവീൺ കൊതുക് നിർമ്മാർജ്ജനം നടത്തേണ്ടതിന്റെ ആവശ്യകത വിവരിച്ചു.

കുട്ടികൾ തയാറാക്കിയ പോസ്റ്റർ പ്രദർശനം, ശ്രദ്ധേയമായി. സ്കൂൾ ഹെൽത്ത്‌ ക്ലബ് കോ ഓർഡിനേറ്റർ ദിലിത്ത് കൊതുകുജന്യരോഗങ്ങളെക്കുറിച്ച് വിശദീകരണം നൽകി. ഹെൽത്ത് ക്ലബ് അംഗങ്ങളായ കാവേരി, ഷംലാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർ പ്രവർത്തനമായി എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ വീടുകളിൽ ആചരിക്കാനും തീരുമാനിച്ചു.

‘മനുഷ്യരൊന്നാണ്’ സാംസ്കാരിക സദസ്സ്  സംഘടിപ്പിച്ചു

‘മനുഷ്യരൊന്നാണ്’ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

കേരള ഗ്രന്ഥശാല സംഘത്തിന്റെ ആഭിമുഖ്യത്തിൽ, തോട്ടയ്ക്കാട് വിജ്ഞാന പോഷിണി ഗ്രന്ഥശാലയിൽ
“മനുഷ്യരൊന്നാണ്” സാംസ്കാരിക സദസ് സംഘടിപ്പിച്ചു.
ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എസ് വേണുഗോപാൽ സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ, ഭരണഘടന അനുശാസിക്കുന്ന മനുഷ്യരുടെ തുല്യത ഉറപ്പുവരുത്തേണ്ട പ്രവർത്തനങ്ങളിൽ നേതൃത്വ പരമായ പങ്ക് വഹിക്കേണ്ടത് വായനശാലകൾ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗ്രന്ഥശാല പ്രസിഡൻറ് എം എച്ച് ബദറുദ്ദീൻ അധ്യക്ഷനായ ചടങ്ങിൽ ബി.വരദരാജൻ സ്വാഗതം പറഞ്ഞു. ലൈബ്രേറിയൻ ആർ. പി. പ്രഭകുമാർ കൃതജ്ഞത അർപ്പിച്ചു.

നാളെ മുതൽ നിയമസഭാ സമ്മേളനം തുടങ്ങും

നാളെ മുതൽ നിയമസഭാ സമ്മേളനം തുടങ്ങും

തിരുവനന്തപുരം: നാളെ മുതൽ നിയമസഭാ സമ്മേളനം തുടങ്ങും. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെമുതൽ ആരംഭിക്കുന്നത്. സെപ്റ്റംബർ രണ്ടുവരെയാണ് സമ്മേളനം. ഗവർണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകൾ സഭാ സമ്മേളനത്തിൽ വരും.

ലോകായുക്ത നിയമ ഭേദഗതി ബിൽ വരുന്നത് ബുധനാഴ്ചയാണ്. പ്രതിപക്ഷം ബില്ലിനെ ശക്തിയായി എതിർക്കും. ഇക്കാര്യത്തിൽ സിപിഐയുടെ നിലപാടും നിർണ്ണായകമാകും. ഇതുവരെ ഭേദഗതി സംബന്ധിച്ച് സിപിഎം-സിപിഐ ചർച്ച നടന്നിട്ടില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാറിനോ തള്ളിക്കളയാമെന്ന സർക്കാർ ഭേദഗതിയോട് സിപിഐയ്ക്ക്
എതിർപ്പാണ്. സർക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി ഹിയറിംഗ് നടത്തട്ടെ എന്നാണ് സിപിഐ നിർദേശിച്ചിരുന്നത്. വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള ബില്ലാണ് മറ്റൊന്ന്.