ഹാവെൻ ആഗോള സാഹിത്യ സംഘടന യുവകവികളെ ആദരിച്ചു

ഹാവെൻ ആഗോള സാഹിത്യ സംഘടന യുവകവികളെ ആദരിച്ചു

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹാവെൻ ആഗോള സാഹിത്യ സംഘടന ഗവ. സ്കൂൾ കുട്ടികളായ 250-ൽ പരം യുവകവികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു. സ്കൂൾ കുട്ടികളുടെ മൂന്നു കവിതാ സമാഹാരങ്ങളും ചെന്നെയിൽ സ്ഥിര താമസമാക്കിയ വിവിധ ഭാഷാ കവയിത്രി പങ്കജം കൊട്ടാരത്തിന്റെ പതിനൊന്ന് കഥാ- കവിതാ സമാഹാരങ്ങളും സായിഗ്രാം ഡയറക്ടർ അനന്ത കുമാർ കവിയും മുൻ ചീഫ് സെക്രറിയുമായ കെ ജയകുമാറിനു കൈമാറി പ്രകാശനം ചെയ്യുകയുണ്ടായി. ഒരു വ്യക്തിയുടെ ഇത്രയും പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യുന്നത് ഇതാദ്യമായാണ്.

പത്രപ്രവർത്തകൻ വിജയൻ പാലാഴിയുടെ സെറ്റപ്പ് എന്ന കൃതി അതേ പേരിൽ ബാലചന്ദ്രൻ നായരുടെ ഇംഗ്ലീഷ് വിവർത്തനവും ബാലചന്ദ്രൻ നായരുടെ കവിതയുടെ 50 ലോക ഭാഷകളിലുള്ള സ്റ്റീൽ എന്ന സമാഹാരവും പ്രകാശനം ചെയ്യപ്പെടുകയുണ്ടായി.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്ന ഇന്ന് മുതൽ വ്യാഴാഴ്ച വരെ കേരള ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരപ്രദേശത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമുള്ള സാധ്യതയാണ് നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

വർക്കലയിൽ വാഹനാപകടത്തിൽ രണ്ടു മരണം

വർക്കലയിൽ വാഹനാപകടത്തിൽ രണ്ടു മരണം

വർക്കലയിൽ വാഹനാപകടത്തിൽ രണ്ടു മരണം

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം

വർക്കല പാളയംകുന്ന് സ്വദേശി ഹരികൃഷ്ണൻ
(22 വയസ്സ് ), ചിലക്കൂർ സ്വദേശി സൈദാലി (20)എന്നിവർ ആണ് മരിച്ചത്

ഇന്ന് രാത്രി 8 മണിയോടുകൂടി നടയറ തൊടുവേ റോഡിലായിരുന്നു അപകടം

പ്രധാനമന്ത്രി സെപ്റ്റംബർ 2 ന് കേരളത്തിലെത്തും

പ്രധാനമന്ത്രി സെപ്റ്റംബർ 2 ന് കേരളത്തിലെത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു. സെപ്റ്റംബർ രണ്ടിനാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ച വിമാന വാഹിനിക്കപ്പൽ നാവികസേനയ്ക്ക് കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് എത്തുന്നത്.


Member Login

ഭർത്താവിന് പിന്നാലെ  ഭാര്യയും ജീവനൊടുക്കി

ഭർത്താവിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി

നെടുമങ്ങാട് – ഉഴമലയ്ക്കൽ പരുത്തി കുഴിയിൽ ഭർത്താവും ഭാര്യയും ആത്മഹത്യ ചെയ്തു.
പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. രണ്ട് പേരും തമ്മിൽ ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങൾ കാരണം മാറി താമസിക്കുകയായിരുന്നു. അപർണ്ണയുടെ വീട്ടിൽ ഇന്നലെ വൈകിട്ട് വന്ന് രാജേഷ് അപർണയേയും മകളെയും വിളിച്ചു. എന്നാൽ അപർണ്ണ പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് രാത്രിയിൽ രാജേഷ് വീട്ടിൽ വന്ന് മുറിക്കുള്ളിൽ തൂങ്ങി മരിച്ചു.

ഇന്ന് രാവിലെ അപർണ വിവരം അറിയുകയും അപർണയുടെ വീട്ടിൽ കയറി ആസിഡ് എടുത്ത് കുടിച്ചു. ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ സി യു -ൽ പ്രവേശിപ്പിച്ചു.
ഒരു മണിയോടെ അപർണ മരണപ്പെട്ടു. വലിയമല പോലീസ് കേസെടുത്തു.

‘സഹകരണ സൂപ്പര്‍ ബസാർ’ എന്ന പേരില്‍ വ്യാപാര സംരംഭം ആരംഭിക്കുന്നു

പോലീസ് സഹകരണ സംഘം വൈവിധ്യവത്കരണത്തിന്‍റെ ഭാഗമായി ‘സഹകരണ സൂപ്പര്‍ ബസാര്‍’ എന്ന പേരില്‍ വ്യാപാര സംരംഭം ആരംഭിക്കുകയാണ്. നിത്യോപയോഗ സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മുതലായവയുടെ പ്രമുഖ ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരമാണ് നന്ദാവനം എ ആർ ക്യാമ്പിന് മുൻവശത്ത്‌ ആരംഭിക്കുന്ന ബസാറില്‍ ഒരുക്കുന്നത്. പൊതുവിപണിയേക്കാള്‍ വന്‍വിലക്കുറവില്‍ ഉത്പന്നങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുകയാണ് ബസാറിലൂടെ സംഘം ലക്ഷ്യമിടുന്നത്.

നാളെ വൈകിട്ട് 5 മണിക്ക് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സഹകരണ സൂപ്പര്‍ ബസാറിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യവില്‍പനയും ഇലക്ട്രോണിക്സ് ഷോറൂമിന്‍റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. യും നിര്‍വ്വഹിക്കുന്നതാണ്. ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.