by Midhun HP News | Aug 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: മദ്യവില്‍പ്പന സ്വകാര്യമേഖലയ്ക്ക് കൈമാറിയ ഡല്‍ഹി സര്‍ക്കാരിന്റെ എക്‌സൈസ് നയത്തില്‍ ക്രമക്കേടാരോപിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലടക്കം റെയ്ഡ് നടത്തിയതന് പിന്നാലെ സിസോദിയക്കെതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സി.ബി.ഐ. മനീഷ് സിസോദിയ അടക്കം എഫ്.ഐ.ആറില്‍ പേരുള്ള എല്ലാ പ്രതികള്‍ക്കുമെതിരേയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ രാജ്യം വിടാതിരിക്കാനാണ് സി.ബി.ഐയുടെ നടപടി.
ഡല്‍ഹി സര്‍ക്കാരിന്റെ എക്‌സൈസ് നയത്തില്‍ ക്രമക്കേടാരോപിച്ച് ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനായ മനീഷ് സിസോദിയയുടെ വീട്ടിലടക്കം 30 സ്ഥലങ്ങളില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു. എക്‌സൈസ്മന്ത്രികൂടിയായ സിസോദിയയുടെ വീടിനുപുറമേ മുന്‍ എക്‌സൈസ് കമ്മിഷണറുടെയും ഉദ്യോഗസ്ഥരുടെയുമടക്കം സ്ഥലങ്ങളിലായി ഏഴുസംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടന്നിരുന്നു.
സിസോദിയയെ ഒന്നാം പേരുകാരനാക്കി 15 പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തിരുന്നു. ‘ഒണ്‍ലി മച്ച് ലൗഡര്‍’ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുന്‍ സി.ഇ.ഒ. വിജയ് നായര്‍ (മുംബൈ), തെലങ്കാന സ്വദേശി അരുണ്‍ രാമചന്ദ്രപിള്ള എന്നീ മലയാളികളുടെ പേരും ഇതിലുള്‍പ്പെടുന്നു. സിസോദിയയുടെ സഹായിയുടെ കമ്പനിക്ക് മദ്യവ്യാപാരി ഒരുകോടി രൂപ നല്‍കിയെന്നാണ് സി.ബി.ഐ. എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്.
by Midhun HP News | Aug 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ:
അമിത വേഗതയിൽ എത്തിയ കാർ എതിർ ദിശയിൽ കൂടി വരുകയായിരുന്ന ഇരുചക്രവാഹനത്തിൽ ഇടിക്കുകയും ബൈക്ക് യാത്രികരായ അച്ഛനും മകനും മരിക്കുകയും മറ്റൊരു മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കല്ലിഗൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (45) മകൻ ശ്രീദേവ് (5) എന്നിവരാണ് മരണമടഞ്ഞത്. മറ്റൊരു മകനായ ശ്രീഹരി (15) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്ന് രാത്രി 8.15 ഓടെയായിരുന്നു അപകടം. നഗരൂർ ഭാഗത്തു നിന്ന് കല്ലിംഗ ലുള്ള വീട്ടിലേയ്ക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനെയും രണ്ട് മക്കളെയും കിളിമാനൂർ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ഫോർച്യൂണർ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന അഞ്ച് വയസ്സുകാരൻ്റെ തല ചിന്നി ചിതറി സംഭംവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ അച്ഛൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. മടവൂർ സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നും ഇവർ മദ്യലഹരിയിൽ ആയിരുന്നതായും ദൃസാക്ഷികൾ പറഞ്ഞു. കൽപ്പനയാണ് മരണമടഞ്ഞ സുനിൽകുമാറിൻ്റെ ഭാര്യ. സംഭവവുമായി ബന് പ്പെട്ട് മടവൂർ സ്വദേശികളായ ഷിറാസ്, ജാഫർ ഖാൻ എന്നിവരെ പൊലീസ് കസ്റ്റടിയിൽ എടുത്തു. മൃത്ദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ .നഗരൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.’
by Midhun HP News | Aug 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം കണ്ണേറ്റ് മുക്ക് പീപ്പിൾസ്
സംഘടിപ്പിക്കുന്ന ജഗതി എൻ കെ ആചാരി മെമ്മോറിയൽ അമെച്വർ പ്രൊഫഷണൽ നാടകമത്സരം ഓഗസ്റ്റ് 17 മുതൽ 25 വരെ ദിവസവും വൈകിട്ട് ഏഴുമണിയ്ക്ക്.

by Midhun HP News | Aug 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ജന ജാഗ്രതാ സദസ്സ് ‘ നാളെ (ഞായറാഴ്ച) ആറ്റിങ്ങൽ പാലാംകോണം അൽ-ഫിത്റ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഹുസൈൻ കാവനൂർ, യു.മുഹമ്മദ് മദനി, ജാബിർ നൻമണ്ട എന്നിവർ നേതൃത്വം നൽകും .
‘സദാചാരം, സമൂഹം, പുരോഗമനം’ എന്ന പ്രമേയത്തിലാണ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുന്നത്. പുരോഗമന ചിന്തയുടെ മറവിൽ സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കും വിധം ധാർമ്മിക മൂല്യങ്ങളെ തകർക്കുന്ന സമീപനങ്ങൾക്കെതിരെയുള്ള ബോധവൽക്കരമാണ് ജന ജാഗ്രതാ സദസ്സിൻ്റെ ലക്ഷ്യമെന്ന് സംഘടകർ അറിയിച്ചു.
by Midhun HP News | Aug 20, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറും യൂണിവേഴ്സിറ്റി ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം പാസാക്കി. യൂണിവേഴ്സിറ്റി ആക്ട് 10(1) പ്രകാരം യൂണിവേഴ്സിറ്റി പ്രധിനിധി ഇല്ലാതെ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ആയതിനാൽ തീരുമാനം പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സെര്‍ച്ച് കമ്മറ്റിയുണ്ടാക്കിയത് ധൃതിപിടിച്ചാണെന്നും ഗവര്‍ണറുടെ തീരുമാനം ഏകപക്ഷീയമാണെന്നുമുള്ള വിമര്‍ശനമാണ് യോഗത്തിൽ ഇടത് അംഗങ്ങളുയര്‍ത്തിയത്. തീരുമാനം പിൻവലിക്കാൻ സെനറ്റ്, ചാൻസിലറോട് ആവശ്യപ്പെടണമെന്നും പ്രമേയത്തിലുണ്ട്.

യൂണിവേഴ്സിറ്റിയിലെ സിപിഎം സെനറ്റ് പ്രതിനിധി ബാബുജാനാണ് പ്രമേയം അവതരിപ്പിച്ചത്. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ യുഡിഎഫ് പ്രതിനിധികൾ പിന്തുണച്ചില്ല. ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ നോമിനിയെ നൽകിയിട്ടില്ല. പ്രമേയം അവതരിപ്പിച്ച സാഹചര്യത്തിൽ ഗവർണർക്ക് ആവശ്യമെങ്കിൽ കേരള വിസിക്ക് എതിരെ നടപടി എടുക്കാം.
by Midhun HP News | Aug 20, 2022 | Latest News, ജില്ലാ വാർത്ത
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാർക്കാട് എസ് സി/ എസ്ടി കോടതിയുടേതാണ് വിധി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്നു കാണിച്ച് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ശരിവെച്ചു. 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്.

Recent Comments