പ്രമുഖ ഗാന്ധിയൻ എം.എം.ഉമ്മറിനു ആദരവ്

പ്രമുഖ ഗാന്ധിയൻ എം.എം.ഉമ്മറിനു ആദരവ്

പെരുമാതുറ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം
വാർഷികാഘോഷങ്ങളുടെ ഭാഗമായി പെരുമാതുറയിലെ പ്രമുഖ ഗാന്ധിയൻ എം.എം.ഉമ്മർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ആദരിച്ചു. പെരുമാതുറ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോഷിബായ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ഉമർസാറിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ആദരസൂചകമായി മണ്ഡലം കമ്മിറ്റിയുടെ ഫലകം കൈമാറുകയും ചെയ്തു.

ഗാന്ധിദർശൻ, ഗാന്ധി സ്മാരക നിധി, ഗാന്ധി പീസ് ഫൗണ്ടേഷൻ, ശാന്തിസേന, കേരള യൂണിവേഴ്സിറ്റിയുടെ ഗാന്ധിയൻ പഠന കേന്ദ്രം തുടങ്ങി നിരവധി മേഖലകളിൽ ഗാന്ധി ദർശനങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം മാറാട് കലാപം നടന്നപ്പോഴുള്ള സർക്കാരിന്റെ സമാധാന സേനയിലും അംഗമായിരുന്നു. കലാപ കലുഷിതമായ മേഖലയിൽ നിരവധി ദിവസം താമസിച്ച് സമാധാനം പുനസ്ഥാപിക്കാൻ അദ്ദേഹവും സംഘവും പരിശ്രമിച്ചു.

കോൺഗ്രസ്‌ ശാർക്കര മണ്ഡലം പ്രസിഡന്റ്‌ അഡ്വ.രാജേഷ്.ബി.നായർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി സുനിൽ സലാം സ്വാഗതവും യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റാഫി ബഷീർ നന്ദിയും പറഞ്ഞു.

വൃദ്ധയെ പാലത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വൃദ്ധയെ പാലത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല: വൃദ്ധയെ പാലത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താന വിളയിൽ പുത്തൻ വീട്ടിൽ രാജമ്മ (75)യെയാണ് മുത്താന പാലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്താന പാലത്തിനു സമീപമുള്ള തോട്ടിൽ വൈകുന്നേരങ്ങളിൽ വൃദ്ധ കുളിക്കുവാൻ പോകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടയിൽ കാൽ വഴുതി തോട്ടിലേക്ക് വീണു അപകടം സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഫോറിൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 40 വർഷമായി ഒറ്റക്കാണ് രാജമ്മ താമസിക്കുന്നത്. വിവാഹിതയായിരുന്നുവെങ്കിലും മക്കളില്ല. ചെമ്മരുതി ഗ്രാമ പഞ്ചായത്തിന്റെ പകൽ വീടിലാണ് ഇവർ പകൽ സമയം ചിലവഴിച്ചിരുന്നത്. കല്ലമ്പലം പോലിസ് കേസെടുത്തു.

തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

പ്രിയദര്‍ശിനി സ്റ്റഡിസെന്‍റര്‍ കാര്‍ഷക ദിനാചരണവും  അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

പ്രിയദര്‍ശിനി സ്റ്റഡിസെന്‍റര്‍ കാര്‍ഷക ദിനാചരണവും  അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

പ്രിയദര്‍ശിനി സ്റ്റഡിസെന്‍റര്‍ കാര്‍ഷക ദിനാചരണവും  അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ പാലസ് റോഡില്‍ ആറ്റുകാല്‍ അപ്പാര്‍ട്ട്മെന്‍റ്  ഹാളില്‍ വെച്ചുനടന്ന ചടങ്ങ്  മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കര്‍ഷകരെയും യുവ കർഷകരെയും  ചടങ്ങില്‍ ആദരിക്കുകയും, നിര്‍ദ്ധരരായ കുടുംബങ്ങള്‍ക്ക് ഓണകിറ്റും, ഓണക്കോടിയും നൽകി. ഡി.സി.സി ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗൺണ്‍സിലറുമായ പി.ഉണ്ണികൃഷ്ണന്‍, ബി.എസ്.രാധാകൃഷ്ണന്‍നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് റ്റി.പി.അംബിരാജ, കൗണ്‍സിലര്‍മാരായ വി.മുരളീധരന്‍നായര്‍, ഗ്രാമം ശങ്കര്‍, കെ.ജെ.രവികുമാര്‍, മുൻ കൗണ്‍സിലര്‍ ആര്‍.എസ്.പ്രശാന്ത്, ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ എസ്.രഘുറാം, ഇല്ല്യാസ്, രാജീവ് യൂത്ത് സെന്‍റര്‍ ഭാരവാഹികളായ സതീഷ്കൊല്ലമ്പുഴ, അഭിരാജ്, അരുണ്‍, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നാളെ സ്കൂളുകൾക്ക് അവധി ഇല്ല

നാളെ സ്കൂളുകൾക്ക് അവധി ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.

ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. 12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്.