by Midhun HP News | Aug 19, 2022 | Latest News, ജില്ലാ വാർത്ത
കൊല്ലം: താന്നിയിൽ വാഹനപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കൊല്ലം പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്.
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമെന്നാണ് പൊലീസ് നിഗമനം. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് കയറുകയായിരുന്നു. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

by Midhun HP News | Aug 19, 2022 | Latest News, ജില്ലാ വാർത്ത
തൃശ്ശൂർ: വിമാന മാർഗം കേരളത്തിലേക്ക് ലഹരി കടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ തൃശ്ശൂരിൽ അറസ്റ്റിൽ. കേച്ചേരി സ്വദേശികളായ ദയാൽ, അഖിൽ എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അരക്കിലോ എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. കൊറിയർ വഴിയും ലഹരിക്കടത്തിയെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ദില്ലിയിൽ നിന്ന് ലഹരി കടത്തിയ വിദേശ പൗരനായി തെരച്ചിൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

by Midhun HP News | Aug 19, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: ബസ് ഡ്രൈവര്‍ മകനെ കുത്താന്‍ ശ്രമിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചെറായി സ്വദേശി ടിന്റു ആണ് അറസ്റ്റിലായത്. ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് കുഴഞ്ഞു വീണ് മരിച്ചത്. ഇന്നലെ രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്തായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നതു സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് കാര്‍ ഓടിച്ചിരുന്നത്.

അമിത വേഗത്തിലായിരുന്ന കോഴിക്കോട്-വൈറ്റില റൂട്ടിലോടുന്ന ‘നര്‍മദ’ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടി. ഇതേത്തുടര്‍ന്ന് കാര്‍ ബസിന് മുന്നില്‍ കൊണ്ടുവന്നിട്ട് ഫര്‍ഹാന്‍ ചോദ്യം ചെയ്തു. ഇതിനിടെ ബസില്‍ നിന്നും ഇറങ്ങിവന്ന ജീവനക്കാര്‍ ഫര്‍ഹാനെ ആക്രമിക്കാന്‍ ശ്രമിച്ചു.
ബസ് ഡ്രൈവര്‍ ടിന്റു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഫര്‍ഹാനെ കുത്തി. ഫര്‍ഹാന്‍ തടഞ്ഞതിനെത്തുടര്‍ന്ന് കൈക്ക് മുറിവേറ്റു. മകനെ കുത്തുന്നതു കണ്ടപ്പോഴാണ് ഫസലുദ്ദീന്‍ കുഴഞ്ഞു വീണത്. ബസ് ജീവനക്കാരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നും, അസഭ്യം പറഞ്ഞ് ഇറങ്ങിവന്ന അവര്‍ ആക്രമിക്കുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്ന ഫസലുദ്ദീന്റെ ബന്ധു സല്‍മ പറഞ്ഞു.
by Midhun HP News | Aug 19, 2022 | Latest News, ജില്ലാ വാർത്ത
BREAKING NEWS: ആറ്റിങ്ങൽ: ആറ്റിങ്ങലിൽ മിന്നൽ പണിമുടക്ക്. സ്വകാര്യ ബസുകളാണ് മിന്നൽ പണിമുടക്ക് നടത്തുന്നത്. ഓട്ടോറിക്ഷ തൊഴിലാളികളുമായുള്ള തർക്കത്തിൻ മേലാണ് പണിമുടക്ക്.
ഇന്ന് രാവിലെ 9.30 ന് സ്വകാര്യ ബസ്സിലെ ഡ്രൈവർ രാജേഷിനെ ഒരു സംഘം ആട്ടോ ഡ്രൈവർമാർ ഗേൾസ് സ്കൂൾ ജംഗ്ഷനിൽ വച്ച് മർദ്ദിച്ചു എന്നാരോപിച്ചാണ് 10 മണിമുതൽ ബസ്സുകൾ ഒഴിച്ചിട്ട് സമരം തുടങ്ങിയത്. രാവിലെ സ്കൂളിലും മറ്റും പോയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ തിരിച്ചു വീട്ടിലെത്താൻ കഴിയാത്ത സ്ഥിതിയാണ്.
മണിക്കൂറുകൾ കഴിഞ്ഞിട്ടും പണിമുടക്ക് മാറ്റാനോ, പിൻവലിക്കാനോ അധികൃതർ ആരും തന്നെ തയ്യാറാകാത്തത്തിൽ ജനരോക്ഷം കടുത്തു.

by Midhun HP News | Aug 19, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രിയദര്‍ശിനി സ്റ്റഡിസെന്‍റര്‍ കര്‍ഷക ദിനാചരണവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ പാലസ് റോഡില്‍ ആറ്റുകാല്‍ അപ്പാര്‍ട്ട്മെന്‍റ് ഹാളില്‍ വെച്ചു നടന്ന ചടങ്ങ് മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കര്‍ഷകരെയും യുവ കർഷകരെയും ചടങ്ങില്‍ ആദരിക്കുകയും, നിര്‍ദ്ധരരായ കുടുംബങ്ങള്‍ക്ക് ഒാണകിറ്റും, ഓണക്കോടിയും നൽകി. ഡി.സി.സി ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗൺണ്‍സിലറുമായ പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

ബി.എസ്.രാധാകൃഷ്ണന്‍നായര്‍ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് റ്റി.പി.അംബിരാജ, കൗണ്‍സിലര്‍മാരായ വി.മുരളീധരന്‍നായര്‍, ഗ്രാമം ശങ്കര്‍, കെ.ജെ.രവികുമാര്‍,മുൻ കൗണ്‍സിലര്‍ ആര്‍.എസ്.പ്രശാന്ത്, ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ എസ്.രഘുറാം, ഇല്ല്യാസ്.രാജീവ് യൂത്ത് സെന്‍റര്‍ ഭാരവാഹികളായ സതീഷ്കൊല്ലമ്പുഴ, അഭിരാജ്, അരുണ്‍, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
by Midhun HP News | Aug 19, 2022 | Latest News, ജില്ലാ വാർത്ത
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പാരിപ്പള്ളി ശാഖയുടെ പുതിയ മന്ദിരം പാരിപ്പള്ളി എൻ എച്ച് റോഡിൽ മുക്കട ജംഗ്ഷനിൽ ശ്യാംസ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. അസീസീയ ഗ്രൂപ്പ് ചെയർമാൻ എം. അബ്ദുൽ അസീസ് പുതിയ മന്ദിരത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സത്യപാലൻ, വാർഡ് മെമ്പർ എൽ. ബിന്ദു, സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ മേധാവി ജാക്വലിൻ ഫെർണാണ്ട്‌സ്, ക്ലസ്റ്റർ ഹെഡ് രഞ്ജിത്ത് ജി പി, ബ്രാഞ്ച് മാനേജർ ലിജിൻ, മറ്റ് ബാങ്ക് ഉദ്യോഗസ്ഥരും, ഉപഭോക്താക്കളും സന്നിധിതരായിരുന്നു.

Recent Comments