മുല്ലപ്പെരിയാർ ഷട്ടറുകൾ 11.30 തിന് തുറക്കും

മുല്ലപ്പെരിയാർ ഷട്ടറുകൾ 11.30 തിന് തുറക്കും

ഇടുക്കി : മഴ ശക്തമായ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ തീരുമാനം. രാവിലെ 11.30 തിന് മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മഴ ശക്തമായതിനാൽ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിനാൽ എൻഡിആർഎഫി്നറെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടു. ഡാമുകൾ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കിൽ ജനങ്ങളെ ഒഴുപ്പിക്കും. മുന്നൊരുക്കങ്ങൾ പൂർണ്ണമാണെന്നും മന്ത്രി വ്യക്തമാക്കി.

ബസ് ഉടമയെ വെട്ടിപരിക്കേൽപ്പിച്ച സംഭവം ;  സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കിൽ

ബസ് ഉടമയെ വെട്ടിപരിക്കേൽപ്പിച്ച സംഭവം ; സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കിൽ

ആറ്റിങ്ങൽ: സ്വകാര്യ ബസ് ഉടമ സുധീറിനെ വെട്ടിപരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് മേഖലകളിലെ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു.

വക്കത്ത് ഓട്ടോയിൽ എത്തിയ സംഘം സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു

വക്കം: വക്കത്ത് ഓട്ടോയിൽ എത്തിയ സംഘം സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. സുധീർ ബസ് ഉടമ സുധീറിനാണ് പരിക്കേറ്റത്. കൂടെ ഉണ്ടായിരുന്ന ബസ് ജീവനക്കാരെയും ആക്രമിച്ചു. ഇന്നലെ രാത്രി 9 മണിയോടെ വക്കം ചന്ത റോഡിൽ പെട്രോൾ പമ്പിനു മുന്നിലാണ് സംഭവം. ഓട്ടോയിൽ എത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ്
പ്രാഥമിക വിവരം. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചെന്ന് കടക്കാവൂർ പോലീസ് അറിയിച്ചു.

സുധീറിനെ വെട്ടിപരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചു ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് നടത്തും .

ഗാർഹിക പീഡനം; വീട്ടമ്മ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു, ഭർത്താവ് അറസ്റ്റിൽ

ഗാർഹിക പീഡനം; വീട്ടമ്മ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു, ഭർത്താവ് അറസ്റ്റിൽ

കല്ലമ്പലം : വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഭർത്താവിനെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നാവായിക്കുളം ഡീസന്റ്മുക്ക് പറണ്ടയിൽ പൊയ്കവിള വീട്ടിൽ ഷീജ (42) യാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. സ്ഥിരമായി മദ്യപിക്കുന്ന ഭർത്താവ് ഹാഷിം (46) ഷീജയെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവദിവസം ഉച്ചയോടെ ഹാഷിം മദ്യപിച്ച് വീട്ടിലെത്തി വിദേശത്ത് പോകുന്നതിനായി കരുതിയിരുന്ന 10000 രൂപയിൽ നിന്ന് വീണ്ടും മദ്യപിക്കാനായി പൈസ ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് മാതാവ് പറകുന്ന് സ്വദേശി സുബൈദാബീവിയും ബന്ധുക്കളും ആരോപിച്ചു. വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. വരുന്ന 12 ന് തിരികെ വിദേശത്തേക്ക് പോകേണ്ടതായിരുന്നു. 8 ദിവസം മുൻപാണ് ഇവരുടെ മൂത്തമകൻ ആഷിക് ദുബായിൽ പോയത്. ഇളയ മകൻ അജ്മൽ മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. മകന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കയർ അറുത്തിട്ട് ജീവന്റെ തുടുപ്പുള്ള ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം ഇന്നലെ വൈകിട്ടോടെ ഡീസന്റ്മുക്ക് മുസ്ലീം ജമാഅത്തിൽ സംസ്ക്കരിച്ചു. വർക്കല ഡി.വൈ.എസ്.പി നിയാസ്.പി യുടെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം നടത്തുകയും ഇവരുടെ മകൻ അജ്മലിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ്‌ ഹാഷിമിനെ കസ്റ്റഡിയിലെടുത്തത്.

പോക്കറ്റടിച്ച പേഴ്സിൽ നിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെ നൽകി മോഷ്ടാവ്

പോക്കറ്റടിച്ച പേഴ്സിൽ നിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെ നൽകി മോഷ്ടാവ്

കോഴിക്കോട്:പോക്കറ്റടിച്ച പേഴ്സിൽ നിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെ നൽകി മോഷ്ടാവ്. പേഴ്സ് തിരികെയേല്‍പ്പിച്ച മോഷ്ടാവിനോട് നന്ദി പറഞ്ഞ് ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവ്.
ചിന്തന്‍ശിബിരം കഴിഞ്ഞു മടങ്ങവെ കോഴിക്കോട് ബസ് സ്റ്റാന്റ് പരിസരത്തുവെച്ചാണ് മോഹനന്‍ പാറക്കടവിന്റെ പേഴ്സ് കാണാതായത്. വണ്ടികൂലിയും മറ്റ് തിരിച്ചറിയല്‍ രേഖകളും അടക്കം പേഴ്‌സിലാണ് സൂക്ഷിച്ചത്. ഒടുവില്‍ കൂടെയുള്ള പ്രവര്‍ത്തകരില്‍ നിന്നും പണം വാങ്ങിയാണ് നാട്ടിലെത്തിയതെന്നും മോഹനന്‍ പറയുന്നു.

എ ടി എം കാർഡുൾപ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് നിന്നൊരു ഫോൺ കാൾ. എന്തെങ്കിലും നഷ്ടപ്പെട്ടിരുന്നോയെന്ന് ചോദിച്ച് കോഴിക്കോട് തപാല്‍ ഓഫീസില്‍ നിന്നും ഫോണ്‍വന്നു. പേഴ്‌സ് ലഭിച്ചിട്ടുണ്ട്, എന്നാല്‍ പണം അതിലില്ലെന്നും വിളിച്ചയാള്‍ അറിയിച്ചു. മോഹനന്റേത് ഉള്‍പ്പെടെ നാല് പേഴ്‌സുകള്‍ പോക്കറ്റടിച്ച കള്ളന്‍ പണം കൈക്കലാക്കിയ ശേഷം തപാല്‍ ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു. പണം മാത്രം എടുത്ത്, കാര്‍ഡുകളും രേഖകളും തിരികെയേല്‍പ്പിച്ച അജ്ഞാതനായ പോക്കറ്റടിക്കാരനോട് നന്ദി അറിയിച്ചിരിക്കുകയാണ് മോഹനന്‍ പാറക്കടവ്.

പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ. ലളിത അന്തരിച്ചു

പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ. ലളിത അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ. ലളിത അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരം പട്ടം എസ് യു റ്റി ആശുപത്രിയിലായിരുന്നു അന്ത്യം. എസ് എ ടി ആശുപത്രി റിട്ട പ്രൊഫസറും വകുപ്പുമേധാവിയുമായിരുന്ന ഡോ ലളിത
വിരമിച്ച ശേഷം പട്ടം എസ് യു റ്റി യിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.
ലക്ഷ്മി മനു കുമാർ, മാല പാർവതി (നടി) എന്നിവർ മക്കളാണ്.