by Midhun HP News | Aug 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ബസ് ഉടമക്ക് നേരെ അഞ്ചംഗ സംഘത്തിൻ്റെ ആക്രമണം. പ്രതികൾ അറസ്റ്റിൽ. സുധീർ ബസ് ഉടമയും ഡ്രൈവറുമായ വക്കം പണയിൽ കടവ് പാലത്തിന് സമീപം ഷൈന മൻസിലിൽ സുധീറി(46)നെയാണ് ആക്രമിച്ചത്. ഈ സംഭവത്തിലെ പ്രതികളായ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് സമീപം ഡ്രീംസ് വില്ലയിൽ ബിജു (36), വെട്ടൂർ അമ്മൻ നടക്ക് സമീപം കോണത്ത് വീട്ടിൽ സനൽ (35), അഞ്ചുതെങ്ങ് കൊച്ചു മേത്തൻ കടവിന് സമീപം പള്ളിപുരയിടം വീട്ടിൽ നെൽസൺ(28) എന്നിവർ ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 9ന് വക്കം ചന്തമുക്ക് ജംഗ്ഷനിൽ പെട്രോൾ പമ്പിന് മുന്നിലായിരുന്നു സംഭവം. സർവീസ് പൂർത്തിയാക്കിയ ബസ് പമ്പിനുള്ളിൽ ആണ് പാർക്ക് ചെയ്യുന്നത്. ഇതിന് ശേഷം ബസ് കഴുകി വൃത്തിയാക്കവെ ഓട്ടോയിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. സുധീറിൻ്റെ കൈക്ക് വെട്ടേറ്റു. പ്രതികൾ അപ്പോൾ തന്നെ സ്ഥലത്ത് നിന്നും രക്ഷപെട്ടു. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട മൂന്ന് പ്രതികളെ രാത്രി തന്നെ കടയ്ക്കാവൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റു രണ്ടു പേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കടയ്ക്കാവൂർ എസ്.എച്ച്.ഒ വി.അജേഷ്, എസ്.ഐ മരായ എസ്.എസ്.ദീപു, ബി.മാഹീൻ, കെ.മണിലാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
by Midhun HP News | Aug 5, 2022 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്: ശ്രദ്ദേയമായ സംഗീതംകൊണ്ടും ദൃശ്യവിസ്മയം കൊണ്ടും അഞ്ചുതെങ്ങ് സ്വദേശിയുടെ മ്യൂസിക് ആൽബം യൂട്യൂബിൽ ശ്രദ്ധേയമാകുന്നു.
അഞ്ചുതെങ്ങ് വലിയപള്ളി സീവ്യൂ വിൽ വിക്ടർ ലോപ്പസ് ലിസ്സി ദമ്പതികളുടെ മകൻ ഡാനിയൽ വിക്ടറാണ് “തനിയെ അഴകേ” എന്ന തന്റെ ആദ്യ മ്യൂസിക് വീഡിയോ ആൽബത്തിലൂടെ ജനശ്രദ്ധ നേടിയത്.

ഗൗതം ഉണ്ണികൃഷ്ണൻ സംവിധാനം നിർവ്വഹിച്ച “തനിയെ അഴകേ” എന്ന മ്യൂസിക് വീഡിയോ ആൽബത്തിൽ ഡാനിയൽ വിക്ടറാണ് മ്യൂസിക്കും, നിർമ്മാണവും. വരികൾ പ്രണവ് സുരേഷും, ആലാപനം യൂജിൻ ഇമേനുവലുമാണ് നിർവ്വഹിച്ചിട്ടുള്ളത്.
മാസ്മരിക സംഗീതത്തിലൂടെ ഹൃദയ സ്പർശിയായ വരികളും ചിത്രീകരണം കൊണ്ടും ഇതിനോടം തന്നെ യുട്യൂബിൽ “തനിയെ അഴകേ” ജനശ്രദ്ധ നേടിക്കഴിഞ്ഞു.
കഴിഞ്ഞ ആറ് വർഷക്കാലത്തെ തന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഡാനിയേൽ വിക്ടർ തന്റെ ആദ്യ മ്യൂസിക് ആൽബത്തിലൂടെ തന്നെ ജനശ്രദ്ധ നേടിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ മ്യൂസിക് ഇൻസ്റ്റിറ്റ്യുട്ടിലെ സംഗീത വിദ്യാർത്ഥിയായിരുന്നു ഡാനിയേൽ വിക്ടർ.
https://youtu.be/tojF0JWMeZk
by Midhun HP News | Aug 5, 2022 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. തുറമുഖ അഴിമുഖത്ത് വെച്ച് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. കോസ്റ്റൽ പോലീസും മത്സ്യതൊഴിലാളികളും ചേർന്ന് വള്ളം കരയ്ക്കടുപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.
അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ 11:30 ഓടെയായിരുന്നു അപകടം.

by Midhun HP News | Aug 5, 2022 | Latest News, ജില്ലാ വാർത്ത
കോട്ടയം: കോട്ടയം പാറെചാലിൽ ഒഴുക്കിൽപെട്ട കാറിൽ നിന്നും നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പനാട് സ്വദേശി സോണിയും കുടുംബവും സഞ്ചരിച്ച കാർ ആണ് ഒഴുക്കിൽപെട്ടത്. നാല് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. കാറ് കരയിലേക്ക് കയറ്റാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഒഴുകിപ്പോകാതിരിക്കാനായി കയറിൽ കെട്ടിയിരിക്കുകയാണ്. തിരുവാർപ്പ്, അയ് മനം, ഇല്ലിക്കൽ തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

by Midhun HP News | Aug 5, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ ആളാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

by Midhun HP News | Aug 5, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാട്ടാക്കട കണ്ടല പെട്രോൾ പമ്പിൽ സുരക്ഷാ ജീവനക്കാരനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം.പുലർച്ചെ 1.30 ഓടെയാണ് സംഭവം.പമ്പിന് പിന്നിലൂടെ എത്തിയ ആൾ അകത്തു കടന്നു. ആളെ ഉറപ്പ് വരുത്തിയ ശേഷം ആണ് വെട്ടിയത്. ചീനിവിള ആനമൻ സ്വദേശി സുകുമാരൻ 62 നാണ് വെട്ടേറ്റത്. തോളിലും താടിയിലും മുതുകിലും വെട്ടേറ്റു.

വെട്ടേറ്റു നിലവിളിച്ചു ഓടിയ സുകുമാരൻ പമ്പിൽ പാർക്ക് ചെയ്തിരുന്ന ടാങ്കർ ജീവണക്കരനെ ഉണർത്താ നായി ശ്രമിച്ചപ്പോൾ ആളുണ്ട് എന്ന് മനസ്സിലാക്കിയ അക്രമി ഓടി മറഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന ജീവണക്കരൻ മറ്റുള്ളവരെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് ഉൾപ്പെടെ സ്ഥലത്ത് എത്തി. സുകുമാരനെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് കിംസിലേക്കും മാറ്റി.
Recent Comments