by Midhun HP News | Aug 3, 2022 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: പഴയ കുന്നുമ്മേൽ ഫാമേഴ്സ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ T 2244 നവീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി മുരളിയും വായ്പ വിതരണ ഉദ്ഘാടനം കേരള മിനറൽസ് കോർപറേഷൻ ചെയർമാൻ മടവൂർ അനിലും നിർവഹിച്ചു.

സംഘം പ്രസിഡന്റ് ഇ. ഷാജഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭരണ സമിതി അംഗം ആർ. കെ ബൈജു സ്വാഗതം ആശംസിച്ചു. സിപിഐഎം കിളിമാനൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, പഴയ കുന്നമ്മേൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. സുദർശൻ, കിളിമാനൂർ കാർഷിക ബാങ്ക് പ്രസിഡന്റ്
എം. ഷാജഹാൻ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെ.സജി കുമാർ എന്നിവർ ആശംസ അറിയിച്ചു.
by Midhun HP News | Aug 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: വി. ആർ കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതല ഏറ്റെടുത്തു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷമാണ് കൃഷ്‌ണതേജയെ നിയമിച്ചത്. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.

സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്‍റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ആഴ്ചയാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.
കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിന്‍റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് സൂചന. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിന്‍റെ നിയമനത്തിനെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പി വി അൻവറിനെ കൂടാതെ കാരാട്ട് റസാഖ് അടക്കം മലബാറിലെ ഇടതുനേതാക്കളും ശ്രീറാമിന്‍റെ നിയമനത്തിനെതിരെ പരസ്യമായി നിലപാട് എടുക്കുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.
by Midhun HP News | Aug 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കൊല്ലം ഇത്തിക്കരയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തില്‍ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരാണ് പള്ളിമണ്‍ ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു പള്ളിമണ്‍ ഇത്തിക്കരയാറില്‍ നൗഫല്‍ ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റിലിറങ്ങിയപ്പോഴായിരുന്നു അപകടം. വെല്‍ഡിങ് ജോലിക്കായി പോയ നൗഫല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ആറ്റിന്റെ തീരത്തെത്തിയത്. ഇവരില്‍ നാലുപേര്‍ ആറ്റിലിറങ്ങി. ഇവര്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നുപേര്‍ രക്ഷപ്പെട്ടു. സ്‌കൂബാ സംഘവും മുങ്ങല്‍വിദഗ്ധരും സ്ഥലത്തെത്തി രാത്രിവരെ തിരച്ചില്‍ നടത്തിയിരുന്നു.
ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. ചേറ്റുവ അഴിമുഖത്തിന് സമീപം ഫൈബര്‍വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം പുല്ലുവിള പഴയതുറ പുരയിടം സ്വദേശികളായ മണിയന്‍ (വര്‍ഗീസ്-46), ഗില്‍ബര്‍ട്ട് എന്നിവരെയാണ് കണ്ടെത്താനുള്ളത്.
by Midhun HP News | Aug 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ്: കനത്ത മഴയെ തുടർന്ന് കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ദുരന്ത നിവാരണത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമും ഹെല്പ് ഡെസ്കും പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്തിൽ വെള്ളം കയറാൻ
സാദ്ധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയുകയും ആ പ്രദേശത്തെ കുടുംബങ്ങളുടെ ടെലിഫോൺ നമ്പരുകൾ ശേഖരിക്കുന്നതിനും തീരുമാനിച്ചു.

അടിയന്തിരഘട്ടത്തിൽ ക്യാമ്പുകൾ ആരംഭിക്കേണ്ടി വരുന്ന പക്ഷം പുരവൂർ ഗവണ്മെന്റ് യു.പി.എസ്, പടനിലം യു.പി.എസ് എന്നിവിടങ്ങൾ സജ്ജമാക്കുന്നതിനു കിഴുവിലം വില്ലേജ് ഓഫീസർ ഷിബു ചുമതല വഹിക്കുന്നതാണ്. കൃഷി നാശം സമയ ബന്ധിതമായി പരിശോധിച്ച് നഷ്ട പരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കൃഷി ഓഫീസർ ഹാറൂണിനെ ചുമതലപ്പെടുത്തി. പകർച്ച വ്യാധികൾ, മറ്റു രോഗങ്ങൾ എന്നിവ പടരാതിരിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മെഡിക്കൽ ഓഫീസർ ഡോ.ദീപാ രവി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്, എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി സംബന്ധമായ തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാകാതിരിക്കുന്നതിനും ഉണ്ടാകുന്ന പക്ഷം സമയ ബന്ധിതമായി പരിഹരിക്കുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ചിറയിൻകീഴ്, ആറ്റിങ്ങൽ, അവനവഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പോലീസ് സഹായം ആവശ്യമുള്ള പക്ഷം ആയതു തേടുന്നതിനും പൊതു ജനങ്ങളുടെയും സന്നദ്ധ സംഘടനാ പ്രവർത്തകരുടെയും സഹായത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു .
പ്രധാന മൊബൈൽ നമ്പരുകൾ
കണ്ട്രോൾ റൂം ചുമതല
വിനോദ്, ജൂനിയർ സൂപ്രണ്ട് 9496260941
ഹെല്പ് ഡെസ്ക്
ശ്യാം മോഹൻ 9846075008
അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, വൈസ് പ്രസിഡന്റ് 9447583993
ജി.ഗോപ കുമാർ, ചെയർമാൻ, ക്ഷേമ കാര്യം
9447252762
അനീഷ് മെമ്പർ 9526241260
ഷിബു വില്ലേജ് ഓഫീസർ
8547610404
ഒ.എസ്.സ്റ്റാർലി സെക്രട്ടറി
9446183148
ഹാറൂൺകൃഷി ഓഫീസർ 9656157470
ഡോ.ദീപാ രവി, മെഡിക്കൽ ഓഫീസർ
9495963699
പ്രമോദ് ഹെൽത്ത് ഇൻസ്‌പെക്ടർ
9961115549
അസിസ്റ്റന്റ്എൻജിനീയർ, കെ.എസ്.ഇ.ബി ചിറയിൻകീഴ് 9446008608
അസിസ്റ്റന്റ്എൻജിനീയർ
കെ.എസ്.ഇ.ബി,ആറ്റിങ്ങൽ 9446008606
അസിസ്റ്റന്റ്എൻജിനീയർ
കെ.എസ്.ഇ.ബി, അവനവഞ്ചേരി 9446008597
by Midhun HP News | Aug 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മണമ്പൂർ പഞ്ചായത്തിൽ കർഷക കോൺഗ്രസിന്റെ വാർഡ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് വാർഡ് 8 പാലാംകോണം കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ്
ജെ ശ്രീ നാഥൻ, വൈസ് പ്രസിഡണ്ട് നാസിമുദ്ധീൻ, സെക്രട്ടറി എം ബാലചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഷീജ, ഖജാൻജി ജമീല എന്നിവരെ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷ്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ, മണനാക്ക് ഷിഹാബുദ്ദീൻ സ്വാഗതവും പറഞ്ഞ യോഗത്തിൽ നിന്ന് തിരഞ്ഞെടുത്തു.
by Midhun HP News | Aug 3, 2022 | Latest News, ജില്ലാ വാർത്ത
ചെന്നൈ: ഹണിമൂണിനിടെ ഭാര്യയെ കുത്തിക്കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളിയ 22-കാരന്‍ അറസ്റ്റില്‍. ചെന്നൈയ്ക്ക് സമീപം പടിയനെല്ലൂര്‍ സ്വദേശി മദനെയാണ് ചെന്നൈ റെഡ് ഹില്‍സ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിലെ കൈലാസ കൊണ വെള്ളച്ചാട്ടത്തില്‍വെച്ച് ജൂണ്‍ 25-ാം തീയതിയാണ് ഭാര്യ തമിഴ്‌ശെല്‍വി(18)യെ മദന്‍ കൊലപ്പെടുത്തിയതെന്നും കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

ചെന്നൈ പുഴല്‍ സ്വദേശികളായ മാണിക്കം-ബല്‍ക്കീസ് ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ട തമിഴ്‌ശെല്‍വി. പ്രണയത്തിലായിരുന്ന തമിഴ്‌ശെല്‍വിയും മദനും നാലുമാസം മുമ്പാണ് വിവാഹിതരായത്. ശെല്‍വിയുടെ മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നായിരുന്നു കമിതാക്കളുടെ വിവാഹം. തുടര്‍ന്ന് നവദമ്പതിമാര്‍ ജ്യോതിനഗറിലെ വീട്ടില്‍ താമസവും തുടങ്ങി.
എന്നാല്‍ വിവാഹത്തിന് പിന്നാലെ ദമ്പതിമാര്‍ക്കിടയില്‍ വഴക്കും തര്‍ക്കങ്ങളും പതിവായിരുന്നു. മദന് ഭാര്യയില്‍ സംശയം തോന്നിത്തുടങ്ങിയതോടെയാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ജൂണ്‍ 25-ാം തീയതി നവദമ്പതിമാര്‍ ആന്ധ്രപ്രദേശിലെ ചിറ്റൂരിന് സമീപമുള്ള കൈലാസ കൊണ വെള്ളച്ചാട്ടത്തിലേക്ക് ഉല്ലാസയാത്ര പോയി. ഇവിടെവെച്ച് ഭാര്യയുമായി വഴക്കുണ്ടായെന്നും തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് മദന്റെ മൊഴി. അതേസമയം, യുവാവ് മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൃത്യം നടത്താനുള്ള കത്തി നേരത്തെ വാങ്ങിവെച്ചിരുന്നതായും പോലീസ് പറഞ്ഞു.
Recent Comments