ഐ എൻ സി പ്രമുഖ നേതാവായിരുന്ന ആർ സുഭാഷ് അന്തരിച്ചു

ഐ എൻ സി പ്രമുഖ നേതാവായിരുന്ന ആർ സുഭാഷ് അന്തരിച്ചു

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രമുഖ നേതാവ്, ഒറ്റൂർ പേരേറ്റിൽ വലിയവീട്ടിൽ ആർ സുഭാഷ് അന്തരിച്ചു. 67 വയസ്സായിരുന്നു. പരേതനായ അഡ്വ. കെ രാമകൃഷ്ണന്റെ മകനാണ്. നാട്ടിലാകെ പൊതുസമ്മതനും പൊതുകാര്യപ്രസക്തനുമായിരുന്ന സുഭാഷ്
2015 – 2020 കാലഘട്ടത്തിൽ ഒറ്റൂർ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. കാൽ നൂറ്റാണ്ടുകാലം പഞ്ചായത്തംഗമായി പ്രവർത്തിച്ചിരുന്ന സുഭാഷ് മുൻപും പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

കോൺഗ്രസ് ഡിസിസി അംഗമായ സുഭാഷ് മണ്ഡലം പ്രസിഡന്റായും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ശ്രീജ്ഞാനോദയം ഗ്രന്ഥശാലയുടെ പ്രസിഡന്റാണ്. സാംസ്കാരിക സാമൂഹിക രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന സുഭാഷിന് കഴിഞ്ഞ മാസമാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ: സുനിതകുമാരി (മുൻ പഞ്ചായത്തംഗം).
മകൾ: ഉമ.
മരുമകൻ: ഷിബിൻദാസ് (വിദേശം )

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20; ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20; ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്‌സായിരുന്നു. ഓപ്പണറായെത്തിയ സൂര്യ 44 പന്തില്‍ 76 റണ്‍സ് നേടുകയും ചെയ്തു. നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. ഇതോടെ വിമര്‍ശനങ്ങളെല്ലാ കാറ്റില്‍ പറത്താനും താരത്തിനായി. ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ ഓപ്പണാറായി എത്തിയെങ്കിലും തിളങ്ങാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല.

ഇന്നിംഗ്‌സിനിടെ സൂര്യകുമാര്‍ കളിച്ച ഒരു ഷോട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയുടെ 360 ഡിഗ്രി പ്ലയറെന്ന് വിളിപ്പേരുള്ള സൂര്യകുമാര്‍ ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന ഷോട്ടാണ് പുറത്തെടുത്തത്. പത്താം ഓവറില്‍ അല്‍സാരി ജോസഫിനെതിരെയായിരുന്നു സൂര്യയുടെ ഷോട്ട്. അല്‍സാരിയുടെ ബൗണ്‍സര്‍ വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ അസാമാന്യ മെയ് വഴക്കത്തോടെ സൂര്യകുമാര്‍ തട്ടിയിടുകയായിരുന്നു.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം; ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം; ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാട്ടിയാണ് വിചാരണ കോടതി ഈ ആവശ്യം തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഏപ്രിൽ നാലിനാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, കേസുമായി ബന്ധപ്പെട്ട പല ഡിജിറ്റൽ തെളിവുകളും നശിപ്പിക്കാൻ ശ്രമിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന മറ്റൊരു കേസിൽ പ്രതിയുമായി. ഇക്കാര്യങ്ങൾ ഉയർത്തിയായിരുന്നു ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബറിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത വധഗൂഢാലോചന കേസിന്‍റെ ചുവട് പിടിച്ചായിരുന്നു പ്രോസിക്യൂഷൻ വാദങ്ങൾ.

പെരുമഴയ്‌ക്ക്‌ ശമനം; ഓഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യത തത്കാലം ഒഴിഞ്ഞതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മാത്രമാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂ‍ര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. ഉച്ചയ്ക്ക് ഒരു മണിക്ക് അടുത്ത മഴ മുന്നറിയിപ്പ് വരുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടും എന്നാണ് പ്രതീക്ഷ.

നാളെ കണ്ണൂര്‍,വയനാട്,ഇടുക്കി, കോട്ടയം ജില്ലകളിൽ റെ‍ഡ് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് നിലവിലുള്ളത്.

ഓഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ടില്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ടുമായിരിക്കും.

എയ്‌ഡഡ്‌ കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം അറുപത്തിഅഞ്ച് ആക്കണമെന്നുള്ള  ഹർജി സുപ്രീംകോടതി തള്ളി

എയ്‌ഡഡ്‌ കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം അറുപത്തിഅഞ്ച് ആക്കണമെന്നുള്ള ഹർജി സുപ്രീംകോടതി തള്ളി

തിരുവനന്തപുരം: കേരളത്തിലെ എയ്‌ഡഡ്‌ കോളേജുകളിലെ അധ്യാപകരുടെ വിരമിക്കൽ പ്രായം അറുപത്തി അഞ്ച് ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി തള്ളിയത്. വിരമിക്കൽ പ്രായം തീരുമാനിക്കുന്നത് സർക്കാരിന്റെ നയപരമായ വിഷയം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.

2010 ലെ യു.ജി.സി. ചട്ടങ്ങൾ പ്രകാരം കോളേജ് അധ്യാപകർക്കുള്ള ശമ്പളം സംസ്ഥാന സർക്കാർ വർധിപ്പിച്ചിരുന്നു. എന്നാൽ ചട്ടത്തിൽ വിരമിക്കൽ പ്രായം അറുപത്തി അഞ്ച് ആയി ഉയർത്താൻ നിഷ്കർഷിച്ചിരുന്നു എന്നും അത് സർക്കാർ നടപ്പിലാക്കിയില്ല എന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹർജി. യു.ജി.സി. രൂപീകരിച്ച ശമ്പള കമ്മീഷനും അധ്യാപകരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ശുപാർശ ചെയ്യുന്ന സർക്കുലർ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം 2012 ൽ പിൻവലിച്ചതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട നയപരമായ വിഷയത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുള്ളതായി സർക്കാർ വ്യക്തമാക്കിയിരുന്നു. സമാനമായ ആവശ്യം ഉന്നയിച്ച് ബിഹാറിൽ നിന്നുള്ള അധ്യാപകർ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയ കാര്യവും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

ആലംകോട് ഗവ. എൽ പി എസിലെ  ഒരു വർഷത്തെ പ്രഭാത ഭക്ഷണത്തിനുള്ള ചിലവ് വാകേഴ്സ് ടീംസ് ഏറ്റെടുത്തു

ആലംകോട് ഗവ. എൽ പി എസിലെ ഒരു വർഷത്തെ പ്രഭാത ഭക്ഷണത്തിനുള്ള ചിലവ് വാകേഴ്സ് ടീംസ് ഏറ്റെടുത്തു

ആറ്റിങ്ങൽ: ആലംകോട് ഗവ: എൽ പി എസ്
വിദ്യാർത്ഥികൾക്കുള്ള ഒരു വർഷത്തെ പ്രഭാത ഭക്ഷണത്തിനുള്ള ചിലവ് ആലംകോട് വാകേഴ്സ് ടീംസ് ഏറ്റെടുത്തു. ഇന്ന് സ്ക്കൂളിൽ നടന്ന ചർച്ചയിൽ ടീം ക്യാപ്റ്റൻ അബ്ദുൽ നാസർ (അറേബ്യൻ ഫാഷൻ ജൂവലറി എം.ടി), ടീം അംഗങ്ങളായ നിജാസ്, നഹാസ്, നസീർ, റസൂൽ ഷാ, അഷറഫ്, താഹിർ, സലാം ലെൻസ് വ്യൂ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ റീജാ സത്യൻ ആലംകോട് വാക്കേഴ്സ് ടീമിന് പ്രതേകം നന്ദി അറിയിച്ചു.