പ​ന്ത​ള​ത്ത് വ​ൻ ല​ഹ​രി​മ​രു​ന്നു​വേ​ട്ട

പ​ന്ത​ള​ത്ത് വ​ൻ ല​ഹ​രി​മ​രു​ന്നു​വേ​ട്ട

സാ​ഹ​സി​ക​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ ജി​ല്ലാ പോ​ലീ​സ് ഡാ​ൻ​സാ​ഫ് സം​ഘ​വും പ​ന്ത​ളം പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം റേ​ഞ്ചി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്നു വേ​ട്ട​യാ​ണി​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

പ​ന്ത​ളം മ​ണി​ക​ണ്ഠ​നാ​ൽ​ത്ത​റ​യ്ക്കു സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഇ​വ​രെ 154 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​തി​ന് 15 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്നു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ജി​ല്ലാ പോ​ലി​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​നു ല​ഭി​ച്ച ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന്, ഡാ​ൻ​സാ​ഫ് സം​ഘം ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ മൂ​ന്നു മാ​സ​ത്തോ​ള​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

അ​ടൂ​ർ പ​റ​ക്കോ​ട് ഗോ​കു​ലം വീ​ട്ടി​ൽ ആ​ർ. രാ​ഹു​ൽ (29), കൊ​ല്ലം കു​ന്നി​ക്കോ​ട് അ​സ്മി​ന മ​ന​സി​ൽ ഷാ​ഹി​ന (23), അ​ടൂ​ർ പ​ള്ളി​ക്ക​ൽ പെ​രി​ങ്ങ​നാ​ട് ജ​ല​ജ​വി​ലാ​സം വീ​ട്ടി​ൽ പി. ​ആ​ര്യ​ൻ (21), പ​ന്ത​ളം കു​ട​ശ​നാ​ട് പ്ര​സ​ന്ന​ഭ​വ​നം വി​ധു കൃ​ഷ്ണ​ൻ (20), കൊ​ടു​മ​ൺ കൊ​ച്ചു​ത​ണ്ടി​ൽ സ​ജി​ൻ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി ഇ​വ​രു​ടെ സം​ഘം എം​ഡി​എം​എ വി​പ​ണ​നം ന​ട​ത്തു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. പ്ര​തി​ക​ളു​ടെ, സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​യ ശേ​ഷം ലോ​ഡ്ജ് വ​ള​ഞ്ഞ് ഇ​വ​രെ കീ​ഴ​ട​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും

നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും

നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് നാളെ മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും നല്‍കുന്നത്.

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികളിലെ പോഷകാഹാര നിലവാരം ഉയര്‍ത്താനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായാണ് നടപടി.

തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഒരു ഗ്ലാസ് പാല് വീതം ഓരോ കുട്ടിക്കും ലഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും ലഭിക്കും. അങ്കണവാടികളിലെ മൂന്ന് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പാലും മുട്ടയും നല്‍കുന്നത്.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപകന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 01/08/2022 തിങ്കളാഴ്ച 9.30 ന്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഹാജരാകുക.

മങ്കിപോക്സ്: ആദ്യ രോഗി രോഗമുക്തി നേടി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചുകാരനാണ് രോഗമുക്തി നേടിയത്. ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും വീണ ജോ‍‍ർജ് പറഞ്ഞു.

ഇതിനിടെ, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ്  വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം. എ 2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി. യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ 2 വിന് കുറവാണ്.

കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസഹായം നൽകി

കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസഹായം നൽകി

കടയ്ക്കാവൂർ: പന്ത്രണ്ട് വർഷങ്ങൾക്ക് മുന്നേ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൻ്റെ ആറ്റിങ്ങൽ ശാഖയിൽ നിന്നും കീഴാറ്റിങ്ങൽ സ്വദേശിയായ രത്നാകരൻ ഒരു ലക്ഷം രൂപ വയ്പ എടുത്തിരുന്നു. പക്ഷാഘാതം ബാധിച്ചതിനാൽ തിരിച്ചടവ് മുടങ്ങുകയും ചെയ്തു.ഇതിനിടയിൽ രത്നാകരൻ്റെ ഭാര്യക്കും പക്ഷാഘാതം ബാധിച്ചു ഇതോടെ നിത്യവൃത്തിക്ക് പോലും നിവൃത്തിയില്ലാതായി . കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒരു ലക്ഷം രൂപ നൽകി കുടുംബത്തെ ജപ്തി നടപടി കളിൽനിന്നും ഒഴിവാക്കി. കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമാഹരിച്ച തുക ഡി.സി.സി പ്രസിഡൻ്റ് പാലോട് രവി കൈമാറി.ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശരത്ചന്ദ്രപ്രസാദ് Ex എം.എൽ.എ, കിളിമാനൂർ സുദർശനൻ, പി.ഉണ്ണികൃഷ്ണൻ, ബി.എസ് അനൂപ്, ഷിഹാബുദ്ധീൻ, വിശ്വനാഥൻ നായർ, കടയ്ക്കാവൂർ അശോകൻ, സുധീർ കടയ്ക്കാവൂർ, സന്തോഷ്, കീഴാറ്റിങ്ങൽ മുരളി, ഷിറാസ്, ദീപ എന്നിവർ പങ്കെടുത്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദേഹോദ്രപമേൽപ്പിച്ച യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദേഹോദ്രപമേൽപ്പിച്ച യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ദേഹോദ്രപമേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം, ഇടയ്ക്കാട്, ദേവഗിരി ജംഗ്ഷൻ ലിതിൻ ഭവനിൽ ലിതിനെ(31)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 24 ന് വൈകുന്നേരം 5 മണിയോടെ തൊളിക്കുഴി ഡ്രൈവിംഗ് സ്കൂളിന് സമീപം വച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ബൈക്കിലെത്തിയ പ്രതി കടന്നു പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. കുതറിയോടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരം ധരിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കിളിമാനൂൽ പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.