കനത്ത മഴ; ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു
പ്രവർത്തിക്കുന്നതല്ല.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു
പ്രവർത്തിക്കുന്നതല്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക. അതുകൊണ്ടുതന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വയനാടും കാസർകോടും മാത്രമാണ് ഇന്ന് അലർട്ടില്ലാത്തത്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്ലം: അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി കുമരന്‍ ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട കിഷോർ എന്ന ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം.
തമിഴ്‌നാട് സ്വദേശികളടക്കം നിരവധിപേര്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണുന്നതിന് ഞായറാഴ്ച എത്തിയിരുന്നു. വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരുന്നവരാണ് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരാളെ തെങ്കാശിയിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ചാണ് മരണം സംഭവിച്ചത്. മറ്റൊരാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 25-ഓളം പേര്‍ വെള്ളച്ചാട്ടത്തിനു നടുവിലെ പാറക്കെട്ടില്‍ കുടുങ്ങിയിരുന്നു. പിന്നീട് അച്ചന്‍കോവില്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഇവരെ വടംകെട്ടി പുറത്തേക്ക് എത്തിക്കുകയായിരുന്നു. വനത്തിനുള്ളില്‍ ഉണ്ടായ ഉരുള്‍പൊട്ടലാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്നാണ് സൂചന.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കുഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞദിവസമാണ് വെള്ളച്ചാട്ടം തുറന്നുനല്‍കിയത്. ഇതോടെ തമിഴ്‌നാട്ടില്‍നിന്ന് നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടം അടച്ചതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരുന്നു.
കിളിമാനൂർ: മദ്യലഹരിയിൽ രാത്രി വീടുകയറി ആക്രമം നടത്തിയ മുൻ കൊലപാതക കേസ് പ്രതിയെ നഗരൂർ പൊലീസ് അറസ്റ്റു ചെയ്തു.തണ്ണിക്കോണം വിളയിൽക്കട വിശ്വകമൽ വീട്ടിൽ അജീഷ് (31) ആണ് പിടിയിലായത്. നഗരൂർ നെടുമ്പറമ്പ് രാജധാനി കോളേജ് നു സമീപം പുണർതം വീട്ടിൽ താമസിക്കുന്ന ബിനുവിന്റെ വീട്ടിൽ ശനിയാഴ്ച രാത്രി 11മണിയോടെ പ്രതി അതിക്രമിച്ചു കയറി വീടിന്റെ ജനൽ ചില്ല് അടിച്ചു പൊട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ചെയ്യുകയുമായിരുന്നു. ബിനുവും അജീഷും തമ്മിലുള്ള പഴയകാല അടിപിടി കേസിന്റെ മുൻവിരോധത്താലാണ് പ്രതി അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തണ്ണിക്കോണം സ്വദേശിയായ യുവാവിനെ കുത്തിക്കൊന്ന കേസിലും , കടവിള സ്വദേശിയായ യുവാവിനെ വെട്ടി പരിക്കേൽപിച്ച കേസിലും , കഞ്ചാവ് കേസിലും പ്രതിയാണ് അജീഷ് . നഗരൂരിലെ യൂത്ത് കോൺഗ്രസിന്റെ പരിപാടികളിൽ സജീവ സാന്നിധ്യവുമാണ് അജീഷ് .
തൊഴിലുറപ്പ് മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്നവശ്യപ്പെട്ടു കൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. ആഗസ്റ്റ് ഒന്നു മുതൽ ഒരു പഞ്ചായത്തിൽ 20 പ്രവർത്തികൾ മാത്രമേ എടുക്കാൻ പാടുള്ളൂ എന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കുക. പണിയായുധങ്ങളുടെ വാടക നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കുക. ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കി പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഏരിയിലെ എല്ലാ വാർഡുകളിലും വൈകുന്നേരം അഞ്ചു മണിക്ക് പ്രതിഷേധ പ്രകടനം നടത്തുന്നു. മുഴുവൻ തൊഴിലാളികളും പ്രകടനത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ ഏരിയ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു.
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 1990 എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയായ നിറവ് ’90 ന്റെ നേതൃത്വത്തിൽ ഇടയ്ക്കോട് ഏലായിൽ നെൽകൃഷി ആരംഭിച്ചു. കഴിഞ്ഞ വർഷം നടത്തിയ നെൽകൃഷി വൻ വിജയമായിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇത്തവണ തരിശുകിടന്ന രണ്ടേക്കർ സ്ഥലത്താണ് നിറവിന്റെ നേതൃത്വത്തിൽ ഞാറുനട്ടത്. ഉമ ഇനത്തിൽപ്പെട്ട നെൽ വിത്താണ് കൃഷിക്കുപയോഗിച്ചത്. സഹപാഠികൾക്ക് സഹായമെത്തിച്ചും പഠിച്ച വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയും പ്രവർത്തിക്കുന്ന നിറവിന്റെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇന്ന് അന്യം നിന്നു പോകുന്ന നെൽകൃഷി വ്യാപിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനം ഏറ്റെടുത്തത്. ഞാറു നടീലിന്റെ ഉദ്ഘാടനം അവനവഞ്ചേരി ഹൈസ്കൂൾ മുൻ അധ്യാപകനായ അബ്ദുൾ സത്താർ ഞാറ്കെട്ട് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. നിറവ് ’90 പ്രവർത്തകരായ എ. അൻഫാർ, എൻ. സാബു, എസ്.സന്തോഷ്കുമാർ, എസ്.എസ്.ഷിബു, വിക്ടർ, ബിനുദേവ്, ജയരാജ്, ഷീബ, ജിസ അനിൽ, എം.ആർ. ലേഖ, സ്വപ്ന മോഹൻ, ഗീതാ റാണി, ശോഭ, എസ്.ആർ. ബിന്ദു, ദീപ, ബീന എന്നിവർ സംബന്ധിച്ചു.
Recent Comments