കേരള പോലീസ് അസോസിയേഷൻ 36-)o സംസ്ഥാന സമ്മേളനം 21, 22,23 തീയതികളിൽ നടക്കും

കേരള പോലീസ് അസോസിയേഷൻ 36-)o സംസ്ഥാന സമ്മേളനം 21, 22,23 തീയതികളിൽ നടക്കും

തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷൻ 36-)o സംസ്ഥാന സമ്മേളനം 21, 22,23 തീയതികളിൽ നടക്കുകയാണ്. 21, 22 തീയതികളിൽ ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ ( കെ ജെ ജോർജ് ഫ്രാൻസിസ് നഗർ )കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും 23ന് ആറ്റിങ്ങൽ നഗരൂർ ക്രിസ്റ്റൽ കൺവെൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനവും നടക്കും.

21ന് രാവിലെ 9.30 മണിക്ക് സംസ്ഥാന കമ്മിറ്റി യോഗം ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ.വി ജോയി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ ഷിനോദാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഡിജിപി മാരായ കെ .പത്മകുമാർ ഐപിഎസ്, ഷേക്ക് ദർവേഷ് സാഹിബ് ഐപിഎസ്, കെപിഎസ്ഒഎ സംസ്ഥാന ട്രഷറർ കരുണാകരൻ പി.പി, കെപിഒഎ ഭാരവാഹികളായ ഹേഷ് പി.പി, രമേശൻ പി എന്നിവർ സംസാരിക്കും. കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ സുധീർ ഖാൻ. എ വരവുചെലവ് കണക്കും അവതരിപ്പിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ വിനു ജി.വി സ്വാഗതവും ഷജിൻ ആർ.എസ് കൃതജ്ഞതയും രേഖപ്പെടുത്തും.

22ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന മാധ്യമ സെമിനാർ വ്യവസായ നിയമവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. അഡ്വ. ഡി.കെ മുരളി എംഎൽഎ മുഖ്യാതിഥിയായിരിക്കും. മാധ്യമപ്രവർത്തകൻ ടി.എം ഹർഷൻ വിഷയാവതരണം നടത്തും. ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ആയിരുന്ന ഡോക്ടർ എസ്. നമ്പി നാരായണൻ, പോലീസ് ഹെഡ് കോട്ടേഴ്സ് എഐജി ഹരിശങ്കർ ഐപിഎസ്, അഡ്വ ഹരീഷ് വാസുദേവൻ, മാധ്യമപ്രവർത്തക അപർണ സെൻ, കെപിഒ ജനറൽ സെക്രട്ടറി സി.ആർ ബിജു എന്നിവർ സംസാരിക്കും. കെപിഎ സംസ്ഥാന പ്രസിഡന്റ് ഷിനോ ദാസ് എസ്.ആർ അധ്യക്ഷത വഹിക്കുന്ന സെമിനാറിന് കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ സ്വാഗതവും സംസ്ഥാന നിർവാഹകസമിതി അംഗം എം രേഷ്മ കൃതജ്ഞതയും രേഖപ്പെടുത്തും.

23ന് രാവിലെ ഒമ്പതുമണിക്ക് ആറ്റിങ്ങൽ നഗരൂർ ക്രിസ്റ്റൽ കൺവെൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തും. ഹെഡ് കോട്ടേഴ്സ് എഡിജിപി കെ പത്മകുമാർ ഐപിഎസ് വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി സുരേഷ്കുമാർ, എഡിജിപി എ.പി ബറ്റാലിയൻ എം ആർ അജിത് കുമാർ ഐപിഎസ്, ഐജി ഹർഷിത അട്ടല്ലൂരി ഐപിഎസ്, കെപിഎസ്ഒഎ സെക്രട്ടറി വി സുഗതൻ, കെപിഒഎ ജനറൽ സെക്രട്ടറി
സി. ആർ ബിജു എന്നിവർ സംസാരിക്കും. കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ സുധീർ ഖാൻ.എ വരവുചെലവ് കണക്കും വിവേക് ആഡിറ്റ് റിപ്പോർട്ടും സംസ്ഥാന നിർവാഹകസമിതി അംഗം ജി. കിഷോർ കുമാർ പ്രമേയവും അവതരിപ്പിക്കും. നിർവാഹകസമിതി അംഗം എൻ. ഷെറിൻ അനുശോചന പ്രമേയവും സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപൻ ഇ.വി സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് അഭിജിത്ത് ജി. പി കൃതജ്ഞതയും രേഖപ്പെടുത്തും.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി
വി.ശിവൻകുട്ടി വിശിഷ്ടാതിഥിയും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസ് മുഖ്യപ്രഭാഷണവും നടത്തും. അഡ്വ. അടൂർപ്രകാശ് എം പി, ഒ എസ് അംബിക എംഎൽഎ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി വിജയ് സാക്കറെ ഐപിഎസ്, തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ വി. ഗോപിനാഥ് ഐപിഎസ്, കെപിഎസ്ഒഎ സംസ്ഥാന പ്രസിഡന്റ് ഇ .എസ് ബിജുമോൻ, കെപിഓഎ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് എന്നിവർ സംസാരിക്കും. കെപിഎ സംസ്ഥാന പ്രസിഡന്റ് ഷിനോ ദാസ് അദ്ധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ ജി.എസ് കൃഷ്ണലാൽ കൃതജ്ഞതയും രേഖപ്പെടുത്തും.

നിലാവ് പദ്ധതി അട്ടിമറിയ്ക്കുന്നതായി ആരോപണം; വക്കത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസ് ഉപരോധം

നിലാവ് പദ്ധതി അട്ടിമറിയ്ക്കുന്നതായി ആരോപണം; വക്കത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസ് ഉപരോധം

ചിറയിൻകീഴ്: നിലാവ് പദ്ധതിയുടെ ഭാഗമായി വക്കം ഗ്രാമ പഞ്ചായത്തിന് കീഴിലെ എല്ലാ വാർഡുകളിലും ആവിശ്യമായ വഴിവിളക്കുകൾ സ്ഥാപിക്കുവാൻ കെ എസ് ഇ ബി അധികൃതർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് വക്കത്തെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉപരോധം സമരം സംഘടിപ്പിച്ചു.

ഓരോ വാർഡിലും അനുവദിക്കപ്പെട്ടിട്ടുള്ള വഴിവിളക്കുകൾ 60 മുതൽ 65 ആണെന്നിരിയ്ക്ക പഞ്ചായത്തിലെ മിക്ക വാർഡുകളിലും 35 മുതൽ 25 വരെ ലൈറ്റുകൾ മാത്രമാണ് കെ എസ് ഇ ബി അധികൃതർ സ്ഥാപിച്ചതെന്നും എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം ഓരോ വാർഡിലും 60 മുകളിൽ ലൈറ്റുകൾ സ്ഥാപിച്ചതായി രേഖകളിൽ ഉള്ളതായും ആരോപണം ഉന്നയിച്ചുകൊണ്ടാണ് കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകിയത്.

ഉപരോധ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു, വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ലാലിജ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അരുൺ, വാർഡ് മെമ്പർമാരായ ഫൈസൽ, അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് കടയ്ക്കാവൂർ പോലീസ് സ്ഥത്തെത്തി നടത്തിയ മധ്യസ്ഥ ചർച്ചയിൽ എത്രയും പെട്ടെന്ന് തന്നെ പദ്ധതി പൂർണ്ണതോതിൽ നടപ്പാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന അസിസ്റ്റന്റ് എക്സിക്യൂട്റ്റീവ് എഞ്ചിനീയറുടെ ഉറപ്പിന്മേൽ ഉപരോധം സമരം അവസാനിപ്പിക്കുകയായിരുന്നു.

പി ഡി ഉഷ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

പി ഡി ഉഷ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ഡൽഹി: പിടി ഉഷ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്യസഭ ചേര്‍ന്നയുടനെയായിരുന്നു ഉഷയുടെ സത്യപ്രതിജ്ഞ. ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞക്ക് ശേഷം പിടി ഉഷ പ്രധാനമന്ത്രിയെ കണ്ടു. ഹിന്ദിയില്‍ പ്രതിജ്ഞ ചൊല്ലിയതിനെ മോദി അഭിനന്ദിച്ചെന്ന് പിടി ഉഷ പറഞ്ഞു. കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് ഉഷ വിശദീകരിച്ചു. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടഭ്യര്‍ത്ഥിച്ചെന്നും, സംസ്ഥാന വികസനത്തിനും, സ്പോര്‍ട്സിന്‍റെ വളര്‍ച്ചക്കും എല്ലാ എംപിമാരോടും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പിടി ഉഷ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ പിടി ഉഷ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും
പി ടി ഉഷയെ ബിജെപി എംപിയായി നിയോഗിച്ചത്. കായിക താരം എന്ന നിലയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാർശ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങുകൾ കാണാൻ പിടിഷയുടെ കുടുംബവും പാർലമെന്റിൽ എത്തിയിരുന്നു.

ഐ.ടി.ഐ പ്രവേശനത്തിന് ഇന്നു മുതൽ (20.7.2022) അപേക്ഷിക്കാം

ഐ.ടി.ഐ പ്രവേശനത്തിന് ഇന്നു മുതൽ (20.7.2022) അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം. 104 ഐ.ടി.ഐകളിലായി 72 ആറുമാസ, ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കാണ് പ്രവേശനം.


ജാലകം അഡ്മിഷൻ പോർട്ടൽ https://itiadmissions.kerala.gov.in വഴി നേരിട്ടും, ഐ.ടി.ഐ വകുപ്പ് വെബ്‌സൈറ്റിലെ https://det.kerala.gov.in ലിങ്ക് മുഖേനയും ജൂലായ് 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗ നിർദ്ദേശങ്ങളും വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം.

അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ജാലകം അഡ്മിഷൻ പോർട്ടലിലും,ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേയ്ക്കുളള പ്രവേശന സാദ്ധ്യത വിലയിരുത്താം. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുളള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുളള സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തിരഞ്ഞെടുക്കേണ്ടതാണ്.

വഖഫ് നിയമനം പിഎസ്‌സിക്ക് വിടില്ല; പുതിയ സംവിധാനം നിലവിൽ വരുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് ബോർഡിൽ യോഗ്യരായവരെ നിയമിക്കുന്നതിനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വഖഫ് ബോർഡിൽ പിഎസ്‌സി വഴി നിയമനം നടത്തുന്നതിനുള്ള തുടർനടപടി സ്വീകരിച്ചിട്ടില്ലെന്നും, നിയമനത്തിനായി നിയമഭേഗദതി കൊണ്ടുവരാൻ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ല. സഭയിൽ അക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. നിലവിൽ വഖഫ് ബോർഡിലുള്ള ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും അതിനു സംരക്ഷണം ഉണ്ടാകണമെന്നുമാണ് അന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. അതിനു സംരക്ഷണം ഉണ്ടാകും എന്ന് സർക്കാരും വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് നിയമം പാസാക്കിയത്.

പിന്നീട് കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ലീഗ് വീണ്ടും പ്രശ്നം ഉന്നയിച്ചു. 2016 ജൂലൈ 19ന് ആണ് വഖഫ് ബോർഡ് യോഗം പിഎസ്‌സി വഴി നിയമനം നടത്താൻ തീരുമാനിച്ചത്. ബിൽ സബ്ജക്റ്റ് കമ്മിറ്റിക്കു വിട്ടപ്പോഴൊന്നും ഇതിനെതിരെ ആരും പ്രശ്നം ഉന്നയിച്ചില്ല. നിയമം ആയപ്പോൾ മുസ്‌ലിം സംഘടനകൾ ചില ആശങ്കകൾ ഉന്നയിച്ചു. സർക്കാർ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു. അഭിപ്രായങ്ങൾ പരിഗണിച്ചു മാത്രമേ തീരുമാനം എടുക്കൂ എന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഡിവൈഎഫ്ഐ ചെമ്പൂർ എൽ.പി.എസും കുന്നത്താംക്കോണം യൂണിറ്റും സംയുക്തമായി പഠനോത്സവം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ചെമ്പൂർ എൽ.പി.എസും കുന്നത്താംക്കോണം യൂണിറ്റും സംയുക്തമായി പഠനോത്സവം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഡിവൈഎഫ്ഐ ചെമ്പൂർ എൽ.പി.എസ്. യൂണിറ്റും, കുന്നത്താംക്കോണം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പഠനോത്സവം പ്രശസ്ത കവിയും സാമൂഹിക പ്രവർത്തകനുമായ ദിലീപ് കുറ്റ്യാനിക്കാട് ഉത്ഘാടനം ചെയ്തു. പരിപാടിയിൽ ഒരു വിദ്യാർത്ഥിനിയുടെ പഠന ചെലവ് ഏറ്റെടുക്കുകയും, 25 വിദ്യാർത്ഥികൾക്ക് പഠന കിറ്റും ലേബർ ഇന്ത്യ വിതരണവും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

പരിപാടിയിൽ ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അർജുൻ എം മോഹൻ, ഡിവൈഎഫ്ഐ മുദാക്കൽ മേഖല സെക്രട്ടറി സുബിരാജ്, മേഖല പ്രസിഡന്റ്‌ അഭിമന്യു, മേഖല ട്രഷറർ അക്ഷയ്, സിപിഐഎം മുദാക്കൽ ബ്രാഞ്ച് സെക്രട്ടറി രാജീവ്‌, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ ജെസിൻ, ആദിത്യൻ, അഭിഷേക്, അജ്മൽ എന്നിവർ പങ്കെടുത്തു.