by Midhun HP News | Jul 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ പ്രവർത്തിക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളിൽ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്‍റെ ഉത്തരവ്. സംസ്ഥാനത്താകെ 280 ഗേൾസ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണ് പ്രവർത്തിക്കുന്നത്. ഉത്തരവിൽ നടപടി സ്വീകരിച്ച് 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർ മറുപടി നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.
by Midhun HP News | Jul 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പെരുംകുളം: ചാന്ദ്രദിനത്തോട് അനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാന്ദ്ര പാട്ട്, ഡാൻസ്, വിവിധ ബഹിരാകാശ ദൗത്യങ്ങൾ, വീഡിയോ പ്രദർശനം, ക്വിസ് പ്രസംഗം എന്നിവ സംഘടിപ്പിച്ചു. ചന്ദ്രന്റെ വിവിധ രൂപമാറ്റങ്ങൾ കുട്ടികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി. സയൻസ് ക്ലബ് അംഗങ്ങളായ ഷിജിമോൾ , ബുഷ്റ എന്നിവർ നേതൃത്വം നല്കി.
by Midhun HP News | Jul 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ടൗൺ യു പി എസ് ചാന്ദ്ര ദിന ആഘോഷിച്ചു. ഇന്ന് നടന്ന അസംബ്ലിയിൽ എൽ.പിയിലെയും യു.പിയിലെയും കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. വൈഷ്ണവ്, അക്ഷയ്, അഭിനവ് എന്നീ കുട്ടികൾ ചാന്ദ്ര മനുഷ്യൻമാരായി വേഷമിട്ട് കുട്ടികളുടെ മുന്നിലെത്തുകയും അവർ സ്വയം പരിചയപ്പെടുത്തുകയും ചന്ദ്രനിലെ അവരുടെ അനുഭവങ്ങളും അവർ കണ്ട കാഴ്ചകളും എല്ലാം അവതരിപ്പിച്ചത് കുട്ടികൾക്ക് എല്ലാവർക്കും വളരെ ആവേശമുണർത്തുന്ന പരിപാടിയായി മാറി. കൂടാതെ അസംബ്ലിയിൽ വെച്ച് കുട്ടികൾ ചന്ദ്രനെ കുറിച്ചുള്ള കവിതകൾ, കഥകൾ, വിവരണങ്ങൾ,ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു. എല്ലാ ക്ലാസിലെയും കുട്ടികൾ ചാന്ദ്രദിനപതിപ്പ് തയ്യാറാക്കുകയും അത് അസംബ്ലിയിൽ ഹെഡ്മാസ്റ്റർ അജികുമാർ സാർ പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ ചുമർ ചിത്രങ്ങൾ ശേഖരണങ്ങൾ പതിപ്പുകൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനവിതരണവും ഉണ്ടായിരുന്നു.

by liji HP News | Jul 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തൽക്കാലം തുടരും. സമയം ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈ്കകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി നാളെ മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും, അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.
പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അത് നീണ്ടു പോകും എന്ന് കോടതി പറഞ്ഞു. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത. പക്ഷേ നിര്‍ദ്ദേശങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല എന്നും സിബിഎസ്ഇയുടെ അഭിഭാഷകന്‍ പറഞ്ഞു.

സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നൽകാൻ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സർക്കാര്‍ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ സ്കൂളിൽ പ്ലസ് ടു ഇല്ല എന്ന് ഹർജിക്കാർ പറഞ്ഞു. സിബിഎസ്ഇ, സംസ്ഥാന സംവിധാനങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
by liji HP News | Jul 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ശിവഗിരി തീർത്ഥാടന സമ്മേളനവേദിയാകുന്ന ഓഡിറ്റോറിയത്തിന് സമീപത്തെ ഇലക്ട്രിക്ക് മുറിയിൽ അജ്ഞാതന്റ്റെ മൃതദേഹം കണ്ടെത്തി. തൂങ്ങി മരിച്ച നിലയിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ശിവഗിരി മഠത്തിന്റെ ഇലക്ട്രിഷ്യനായായ ബാബുലാൽ ആണ് മൃതദേഹം ആദ്യമായി കാണുന്നത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറിയുടെ വാതിൽ ചാരിയിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇക്കഴിഞ്ഞ യോഗ ദിനത്തോട നുബന്ധിച്ചു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയോടനുബന്ധിച്ചു ഇലക്ട്രിക് മുറി തുറന്നിരുന്നു എന്നും, പിന്നീട് അത് അടയ്ക്കാൻ മറന്നു എന്നുമാണ് ബാബുലാൽ പറയുന്നത്. ഓഡിറ്റോറിയത്തിലേക്കുള്ള വൈദ്യുതാവശ്യത്തിനു മാത്രമേ ഈ മുറി തുറക്കാറുള്ളുവെന്നും ഇലക്ട്രീഷ്യൻ പറഞ്ഞു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. അഴുകിയ നിലയിൽ മുറിയുടെ ഭിത്തിയോട് ചാരിയാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിൽ നിന്നും ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. എന്നാൽ സ്വിച്ച് ഓഫ് അവസ്ഥയിൽ കിട്ടിയ ഫോൺ പരിശോധനക്ക് അയച്ചു മരിച്ച ആളിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇന്ന് രാവിലെ 9 മണിയോട് കൂടി ഫോറൻസിക് വിദഗ്ധരുടെ സാനിധ്യത്തിൽ പോലീസ് ഇൻക്വാസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്മാർട്ടത്തിനായി തിരുവനന്തസപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റ. വർക്കല എസ്എച്ച്ഒ സനോജിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം മറ്റ് നടപടികൾ സ്വീകരിച്ചു. സമീപകാലത്ത് കാണാതായവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്
by Midhun HP News | Jul 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് (Plus one admission) അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇനിയും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാത്തത് സി ബി എസ് ഇ വിദ്യാർത്ഥികൾ ആശങ്കയിലാണ്. അതുകൊണ്ടുതന്നെ തിയതി നീട്ടണമെന്ന ആവശ്യവുമായി ഈ വിദ്യാർഥികൾ കോടതിയിലെത്തിയിട്ടുണ്ട്. സി ബി എസ് ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിച്ചേക്കും. നേരത്തെ ഹർജി പരിഗണിച്ച കോടതി അപേക്ഷ നൽകാനുള്ള സമയപരിധി ഇന്ന് വരെ നീട്ടാനായിരുന്നു നിർദ്ദേശിച്ചത്. കോടതി നിലപാട് അനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം. അതേ സമയം അപേക്ഷ നൽകാനുള്ള സമയപരിധി അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനോട് സംസ്ഥാന സർക്കാറിന് യോജിപ്പില്ല.
ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതിയാണ് ഇന്ന്. ഉച്ചയ്ക്ക് ഒരുമണിവരെ തീയതി ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Recent Comments