by liji HP News | Jul 8, 2022 | Latest News, ജില്ലാ വാർത്ത
ബീവറേജസ് ഷോപ്പിലെ മദ്യ കവർച്ച ജന്മദിന ആഘോഷത്തിന്, പ്രതികൾ പിടിയിൽ
കല്ലമ്പലം: ചാത്തമ്പറ ബീവറേജസ് ഷോപ്പിലെ മോഷണ കേസിൽ പ്രതികൾ അറസ്റ്റിൽ. മണമ്പൂർ വില്ലേജിൽ തോട്ടയ്ക്കാട് ദേശത്ത്
വാളക്കോട്ടുമലയിൽ ആതിര വിലാസത്തിൽ അജീഷും (24), അജീഷിന്റെ കൂട്ടുകാരനായ വാളക്കോട്ടുമല സ്വദേശിയായ 17 വയസ്സു പ്രായമുള്ള ഒരു കുട്ടിയുമാണ് അറസ്റ്റിലായത്. കൂട്ടുകാർക്ക് ബർത്ത് ഡേ സെലിബ്രഷൻ
നടത്താൻ വേണ്ടിയാണ് 2-ാം പ്രതി അജീഷും, അജീഷിന്റെ കൂട്ടുകാരനായ 17 വയസ്സു പ്രായമുള്ള കുട്ടിയുമായി ചേർന്ന് മോഷണം നടത്തിയത്. കല്ലമ്പലം ചാത്തമ്പാറ ബീവറേജസ് ഷോപ്പിൽ ഈ മാസം ആറിന്
പുലർച്ചെയാണ് മോഷണം നടന്നത്. പ്രതി അജീഷ് 17 വയസുകാരനെ ബീവറേജസ് ഷോപ്പിന്റെ പിറകിലുള്ള ബാത്ത് റൂമിന്റെ എക്സോസ്റ്റ് ഫാൻ ഫിറ്റ് ചെയ്യാനുള്ള ഹോളിലൂടെ അകത്തു കയറ്റിയാണ് മോഷണം നടത്തിയത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങളും ബീയർ ബോട്ടിലുകളും ഉൾപ്പെടെ 11000 രൂപയുടെ മദ്യമാണ് മോഷ്ടിച്ചെടുത്തത്. പ്രതി അജീഷ് പുറത്തു നിന്ന് മദ്യക്കുപ്പികളും ബീയർ കുപ്പികളും വാങ്ങി ശേഖരിച്ച ശേഷം കുട്ടിയെ അതേ വഴിയിലൂടെ തന്നെ പുറത്തിറക്കി കടക്കുകയായിരുന്നു. രാവിലെ ജോലിക്കെത്തിയ സ്റ്റാഫ്ഫുകളാണ് മോഷണം
നടന്നതായി ശ്രദ്ധിച്ചതും വിവരം പോലീസിൽ അറിയിച്ചതും. ഷോപ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ നോക്കി അന്വേഷിച്ചു വരുന്നതിനിടെയായാണ് കല്ലമ്പലം പോലീസിന്
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. തുടർന്നു വാളക്കോട്ടുമലയിൽ നിന്നും
പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ആണ് ജന്മദിന ആഘോഷത്തിന് ആണ് മദ്യം കവർന്നത് എന്ന് വ്യക്തമായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻ
ഡ് ചെയ്തു. ഡി.വൈ.എസ്.പി പി.നിയാസിന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം പോലീസ് സ്റ്റേഷൻ
ഇൻസ്പെക്ടർ കെ.പ്രേംകുമാർ, എസ്.ഐ മാരായ ശ്രീലാൽ ചന്ദ്രശേഖരൻ, സനിൽ
കുമാർ, എ.എസ്.ഐ സുനിൽകുമാർ,
സുലാൽ, അജിത് കുമാർ, ഹരിമോൻ.ആർ, അനിൽകുമാർ, ഷംനാദ് , സേതു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
by liji HP News | Jul 8, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: തനിക്കെതിരെയുള്ള ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമോയെന്ന് വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാൻ സ്വപ്നയോട് കോടതി ആവശ്യപ്പെട്ടു.

ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. മുൻമന്ത്രി കെ.ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164ൽ വെളിപ്പെടുത്തലുകളുണ്ട്. ഇത് മാധ്യമങ്ങൾക്ക് മുന്നിൽ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിലാണ് ഗൂഢാലോചന കേസ് എടുത്തിട്ടുള്ളത്.
by liji HP News | Jul 8, 2022 | Latest News, ജില്ലാ വാർത്ത
ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ വിക്രം അപകടനില തരണം ചെയ്തു. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

നെഞ്ചുവേദനയെത്തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച താരത്തിന് ആൻജിയോ പ്ലാസ്റ്റി ചെയ്തു. വൈകീട്ട് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. വിക്രം ഇന്ന് തന്നെ ആശുപത്രിവിട്ടേക്കുമെന്നാണ് സൂചന.
by liji HP News | Jul 8, 2022 | Latest News, ജില്ലാ വാർത്ത
ജപ്പാൻ: വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അന്തരിച്ചു. ജപ്പാന്‍ സമയം രാവിലെ പതിനൊന്നരയോടെയാണ് കിഴക്കന്‍ ജപ്പാനിലെ നരാ നഗരത്തില്‍ വച്ച് ആബെയ്ക്ക് വെടിയേറ്റത്

പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിൽ ആബെ പ്രസംഗിച്ചുകൊണ്ടിരിക്കെ അക്രമി പിന്നിലൂടെയെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ് അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു. ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. എയര്‍ ആംബുലന്‍സില്‍ കയറ്റുമ്പോള്‍ തന്നെ ആബെ
യുടെ ശ്വാസം നിലച്ചിരുന്നതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
by liji HP News | Jul 8, 2022 | Latest News, ജില്ലാ വാർത്ത
തൃശൂർ: ഫ്ലാറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ റിമാൻഡിലുള്ള നടൻ ശ്രീജിത്ത് രവി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. നടന്റെ ജാമ്യാപേക്ഷ കോടതി ഇന്നു തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് സംഭവം ഉണ്ടായതെന്നും ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ജാമ്യം അനുവദിക്കണമെന്നും ശ്രീജിത്ത് രവി ആവശ്യപെട്ടു.
തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ അഡീഷനൽ സെഷൻസ് കോടതിയാണു റിമാൻഡ് ചെയ്തത്. നാലു ദിവസം മുൻപ് അയ്യന്തോൾ എസ്എൻ പാർക്കിനു സമീപത്തെ ഫ്ലാറ്റിനു മുന്നിലാണു പോക്സോ കേസിന് ആധാരമായ സംഭവം നടന്നത്. ഒന്പതും പതിനാലും വയസ്സുള്ള കുട്ടികൾക്കു മുന്നിൽ ശ്രീജിത്ത് രവി നഗ്നത പ്രദർശിപ്പിച്ചെന്നാണു പരാതി. ആഡംബര വാഹനത്തിലെത്തിയയാൾ അശ്ലീല പ്രദർശനം നടത്തിയെന്നു കുട്ടികൾ രക്ഷിതാക്കളോടു പറഞ്ഞു. അടുത്ത ദിവസവും പ്രതി ഇതേ സ്ഥലത്തെത്തി അശ്ലീല പ്രദർശനം നടത്തിയെന്നും സൂചനയുണ്ട്. ഇതോടെ രക്ഷിതാക്കൾ വെസ്റ്റ് പൊലീസിനു പരാതി നൽകി. പാർക്കിനു സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ നടനെ തിരിച്ചറിഞ്ഞു.
സമാന കേസിൽ മുൻപു പാലക്കാട്ടും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഇതു ചൂണ്ടിക്കാട്ടിയ പൊലീസ്, പ്രതിക്കു ജാമ്യം നൽകരുതെന്നു നിലപാടെടുത്തു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 3 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ. അതേസമയം, പ്രതി ചികിത്സയിൽ കഴിയുന്നയാളാണെന്നും മരുന്നു മുടങ്ങിയിരുന്നെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
by liji HP News | Jul 8, 2022 | Latest News, ജില്ലാ വാർത്ത
പാലക്കാട്: പ്രഭാത സവാരിക്ക് ഇറങ്ങിയയാളെ കാട്ടാന ചവിട്ടികൊന്നു. പാലക്കാട് ധോണിയിലാണ് പ്രഭാത നടത്തത്തിനിറങ്ങിയ നാട്ടുകാരനെ ഒറ്റയാൻ ചവിട്ടി കൊന്നത്. ധോണി സ്വദേശി ശിവരാമനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് പതിനഞ്ചോടെയാണ് സംഭവം.

സുഹൃത്തുക്കൾക്കൊപ്പം ഒലവക്കോട് ധോണി റോഡിൽ നടക്കാനിറങ്ങിയതാണ് ശിവരാമൻ. പയറ്റാംകുന്നിന് സമീപമെത്തിയപ്പോൾ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. രക്ഷപ്പെടാനായി തൊട്ടടുത്ത പാടത്തേക്കിറങ്ങിയെങ്കിലും കാട്ടാന പിന്തുടർന്നെത്തി ചവിട്ടി കൊന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Recent Comments