by liji HP News | Jul 4, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ‘ആലംകോട് മീരാൻ കടവ് റോഡ് പണി വേഗത്തിലാക്കാൻ നടപടികൾ കൈകൊള്ളണമെന്ന ആവിശ്യവുമായി വകുപ്പ് മന്ത്രിയ്ക്ക്കത്തയച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വക്കം അജിത്താണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തയച്ചത്. സംസ്ഥാന സർക്കാർ കിഫ് ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡിൻ്റെ പണി മാസങ്ങളോളമായിട്ടും തിരാതെ നിളുകയാണ്. ആലംകോട് മുതലുള്ള റോഡിൻ്റെ ടാർ ഇളക്കി മെറ്റിൽ പാകിയിട്ട് മാസങ്ങൾ പിന്നിടുന്നു. റോഡിനിരുവശത്തുമുള്ള ഓടകളുടെ പണി പോലും ഇതുവരെ പൂർണ്ണമായിട്ടില്ല. റോഡുപണി മൂലം വാഹനങ്ങൾ അധികവും കൊല്ലമ്പുഴ വഴിയാണ് പോകുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് കച്ചവടം ഇല്ലാതായിട്ട് മാസങ്ങളായി, ചെളിയും വെള്ളകെട്ടുമായി ദുരിതയാത്ര തുടങ്ങിയിട്ട്. ഓടയുടെ നിർമ്മാണം പല സ്ഥലങ്ങളിൽ കുറശ്ശേയായി തോണ്ടി സ്ലാബുകൾ സ്ഥാപിച്ചതല്ലാതെ പൂർത്തിയാക്കിയിട്ടില്ലാത്തതു കാരണം മഴയായാൽ വെള്ളം ഒഴുകി പോകാതെയുമായി. എത്രയും വേഗത്തിൽ റോഡിൻ്റെ പണി പൂർത്തിയാക്കുവാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കത്തയച്ചത്.

by liji HP News | Jul 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കോവിഡ് ബാധിച്ചു പ്രവേശിപ്പിച്ച ഫ്രഞ്ച് സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു. ഫ്രാൻസ് സ്വദേശി മെർസിയർ പൈവേ ആണ് മരിച്ചത്. കോവിഡ് ബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്നു കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്നാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രണ്ടാം തീയതി കോട്ടയത്ത് എത്തിച്ചത്. ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. കൂട്ടിരിപ്പുകാർ ആരുമില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

by liji HP News | Jul 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മഡ്ഗാവ്: കോഴിക്കോട്ടു ജനിച്ച് ഗോവൻ ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായി മാറിയ മുൻ ഇന്ത്യൻ ഗോൾകീപ്പർ ഇ.എൻ.സുധീർ (76) അന്തരിച്ചു. ഗോവയിലെ മപുസയിലുള്ള വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി 9 മത്സരങ്ങൾ കളിച്ച സുധീർ ഉജ്വലമായ റിഫ്ലക്സുകൾക്കും ഡൈവുകൾക്കും പ്രശസ്തനായിരുന്നു.
കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിലൂടെ കളിച്ചു വളർന്ന സുധീർ യങ് ചാലഞ്ചേഴ്‌സ്, യങ് ജെംസ് ക്ലബ്ബുകൾക്കു വേണ്ടി കളിച്ചു. കേരളത്തിനായി 2 സന്തോഷ് ട്രോഫി ടൂർണമെന്റ് കളിച്ച ശേഷം 1971ലാണ് ഗോവയിലെത്തിയത്. സേസ ഗോവയിലൂടെ തുടങ്ങിയ സുധീർ പിന്നീട് വാസ്കോയിലെത്തി. ഗോവയ്ക്കു വേണ്ടി 3 സന്തോഷ് ട്രോഫിയും മഹാരാഷ്ട്രയ്ക്കു വേണ്ടി ഒരു സന്തോഷ് ട്രോഫിയും കളിച്ചു.
വാസ്‌കോയിൽ ചേർന്ന വർഷം തന്നെ ടോക്കിയോയിൽ നടന്ന ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ജൂനിയർ ടീമിനു വേണ്ടി കളിച്ചു. 1972ൽ റങ്കൂണിൽ നടന്ന പ്രീ ഒളിംപിക് ഫുട്‌ബോൾ ചാംപ്യൻഷിപ്പിലൂടെയായിരുന്നു ഇന്ത്യൻ സീനിയർ ടീമിനു വേണ്ടിയുള്ള അരങ്ങേറ്റം.

1973 മെർദേക്ക കപ്പിലും 1974 ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്ക്കു വേണ്ടി കളിച്ചു. 1976ൽ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനുമായി. വിരമിച്ചതിനു ശേഷം സുധീർ മൂന്നു പതിറ്റാണ്ട് ദോഹയിലായിരുന്നു. ഭാര്യ: പരേതയായ ലൂഡ്സ്. മക്കൾ: അനൂപ് (ബ്രിട്ടിഷ് എയർവെയ്സ്), ജോൻക്വിൻ (ഗോവ ഒബ്സർവർ).
by liji HP News | Jul 4, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പർവ്വതിപുരം ഗ്രാമ സമുദായം മഹാഗണപതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ കർമ്മം. 2022 ജൂലൈ 1 മുതൽ 6 വരെയാണ് ചടങ്ങുകൾ നടക്കുന്നത്. മണ്ഡല പൂജ പ്രതിഷ്ഠാ കർമ്മം കഴിഞ്ഞ് അടുത്ത ദിവസം നടക്കും.

by liji HP News | Jul 4, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന് സമീപം പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് തയ്യലിൽ പ്രാവീണ്യമുള്ള പുരുഷ-വനിതാ ടൈലർമാരെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 95393 98929

by liji HP News | Jul 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മധ്യവയസ്കനെ മർദ്ദിച്ച റാന്നി പോലീസ് സ്റ്റേഷൻ ഡ്രൈവർക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ്നാരായണൻ എംഎൽഎ പത്തനംതിട്ട ജില്ലാ പൊലീസ്ചീഫിനോട് ആവശ്യപ്പെട്ടു. അരുവിക്കൽ ചുട്ടുമണ്ണിൽ ജയ്സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാന്നിപോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎൽഎയ്ക്ക് ലഭിച്ചത്. ജയ്സണും സുഹൃത്തും സ്കൂട്ടറിൽ വരുമ്പോൾ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. തുടർന്ന് രഞ്ജിത്ത് കുമാർ തട്ടിക്കയറുകയും മൊബൈൽ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റ് ചെവിക്കല്ലിന് അടിയ്ക്കുകയും ചെയ്തതായാണ് പരാതി.

മുമ്പും ഇയാളെക്കുറിച്ച് നിരവധി പരാതികൾ എംഎൽഎക്ക് ലഭിച്ചിരുന്നു. പിടിച്ച വാഹനം വിട്ടു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതും മണൽ മാഫിയയുമായുള്ള ബന്ധവും വാഹനങ്ങൾ സ്ഥിരം കൈ കാണിച്ചു നിർത്തി കൈക്കൂലി ആവശ്യപ്പെടുന്നതും വഴിയാത്രക്കാരെ മർദ്ദിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഇയാളേ പറ്റി ലഭിച്ചിട്ടുള്ളതെന്നും എംഎൽഎയുടെ പരാതിയിൽ പറയുന്നു.
Recent Comments