by liji HP News | Jul 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മധ്യവയസ്കനെ മർദ്ദിച്ച റാന്നി പോലീസ് സ്റ്റേഷൻ ഡ്രൈവർക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ്നാരായണൻ എംഎൽഎ പത്തനംതിട്ട ജില്ലാ പൊലീസ്ചീഫിനോട് ആവശ്യപ്പെട്ടു. അരുവിക്കൽ ചുട്ടുമണ്ണിൽ ജയ്സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാന്നിപോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎൽഎയ്ക്ക് ലഭിച്ചത്. ജയ്സണും സുഹൃത്തും സ്കൂട്ടറിൽ വരുമ്പോൾ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. തുടർന്ന് രഞ്ജിത്ത് കുമാർ തട്ടിക്കയറുകയും മൊബൈൽ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റ് ചെവിക്കല്ലിന് അടിയ്ക്കുകയും ചെയ്തതായാണ് പരാതി.

മുമ്പും ഇയാളെക്കുറിച്ച് നിരവധി പരാതികൾ എംഎൽഎക്ക് ലഭിച്ചിരുന്നു. പിടിച്ച വാഹനം വിട്ടു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതും മണൽ മാഫിയയുമായുള്ള ബന്ധവും വാഹനങ്ങൾ സ്ഥിരം കൈ കാണിച്ചു നിർത്തി കൈക്കൂലി ആവശ്യപ്പെടുന്നതും വഴിയാത്രക്കാരെ മർദ്ദിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഇയാളേ പറ്റി ലഭിച്ചിട്ടുള്ളതെന്നും എംഎൽഎയുടെ പരാതിയിൽ പറയുന്നു.
by liji HP News | Jul 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: പ്രസവത്തിനു പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് ചിറ്റൂർ തത്തമംഗലം സ്വദേശിനി ഐശ്വര്യ(25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. ഐശ്വര്യയുടെ മൃതദേഹം ഇൻക്വിസ്റ്റ് നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അവിടെനിന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
പാലക്കാട് യാക്കരയിലെ തങ്കം ആശുപത്രിക്കു മുന്നിൽ വന്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ചികിത്സാപ്പിഴവുണ്ടായെന്നും ഡോക്ടർമാരെ അറസ്റ്റു ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ചികിത്സാ പിഴവെന്ന പരാതിയിൽ ആശുപത്രിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
പ്രസവത്തിനായി ഐശ്വര്യയെ 29നാണു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ അഞ്ചോടെയാകും പ്രസവമെന്നും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തുടർന്നു മുൻകരുതലായാണു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിവയ്പും നൽകിയിരുന്നു.

യുവതിയുടെ ആരോഗ്യനില പരിഗണിച്ചു ആവശ്യമായ നടപടി സ്വീകരിക്കണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും യഥാസമയം അതുണ്ടായില്ലെന്നാണു പരാതി. ഇന്നലെ പുലർച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയെങ്കിലും രണ്ടരയോടെ കുഞ്ഞു മരിച്ചെന്നാണു ഡോക്ടർമാർ അറിയിച്ചത്. ഇന്ന് ഐശ്വര്യയും മരിച്ചു
by liji HP News | Jul 4, 2022 | Latest News, Tech News, കേരളം, ജില്ലാ വാർത്ത
ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററി ക്ലിയറാക്കുമെന്ന് ഗൂഗിൾ. ഗർഭച്ഛിദ്ര ക്ലിനിക്കുകൾ, ഗാർഹിക പീഡന അഭയകേന്ദ്രങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചാല്‍ ഇനി മറ്റുള്ളവര്‍ക്ക് അറിയാനാകില്ല. ‘ആരെങ്കിലും ഈ സ്ഥലങ്ങള്‍ സന്ദർശിച്ചിട്ടുണ്ടെന്ന് സിസ്റ്റങ്ങൾ തിരിച്ചറിയുകയാണെങ്കിൽ, ഉടൻ തന്നെ ലൊക്കേഷൻ ഹിസ്റ്ററിയില്‍ നിന്ന് ഈ എൻട്രികൾ ഡീലിറ്റാക്കും’ എന്ന് ഗൂഗിളിലെ സീനിയർ വൈസ് പ്രസിഡന്റ് ജെൻ ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. അടുത്ത അപ്ഡേഷനില്‍ ഈ സെറ്റിങ്സ് പ്രാബല്യത്തില്‍ വരും. ഫെർട്ടിലിറ്റി സെന്ററുകൾ, ഡീഅഡിക്ഷന്‍ സെന്ററുകള്‍, ശരീരഭാരം കുറയ്ക്കാനുള്ള ക്ലിനിക്കുകൾ എന്നിവയും ഇക്കൂട്ടത്തില്‍ ഉൾപ്പെടുന്നു.

അമേരിക്കൻ സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ടെക്‌റ്റോണിക് തീരുമാനം യുഎസ് സുപ്രീം കോടതി എടുത്തത് കഴിഞ്ഞ ആഴ്ചയാണ്. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആളുകളുടെ സ്വകാര്യ വിവരങ്ങൾ ട്രാക്ക് ചെയ്യുകയും സംഭരിക്കുകയും ചെയ്യുമ്പോഴെല്ലാം അത് ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. ഗൂഗിളിന്‍റെ പുതിയ നീക്കം അതുകൊണ്ട് തന്നെ ഉപയോക്താക്കള്‍ക്ക് ഗുണകരമാകും.
ഗർഭച്ഛിദ്രം നിരോധനം സംബന്ധിച്ചുള്ള മുൻകാല നിയമങ്ങൾ പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകളെ സഹായിക്കാനാണ് ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾ ലക്ഷ്യമിടുന്നത്. ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ച 1973-ലെ വിധി, ഹൈക്കോടതി അസാധുവാക്കിയിരുന്നു. മെയിലിലൂടെ സ്ത്രീകൾക്ക് ഗർഭഛിദ്ര ഗുളികകൾ നിയമപരമായി എങ്ങനെ ലഭിക്കുമെന്ന് സംബന്ധിച്ച മെമ്മുകളും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഈ നടപടിക്രമം നിരോധിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് കുറിപ്പടി സഹിതം മെയിൽ ചെയ്യാെമന്ന് ചിലർ വാഗ്ദാനം ചെയ്തിരുന്നു. യുഎസിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഗർഭച്ഛിദ്രത്തിനുള്ള അനുമതി സംബന്ധിച്ച വ്യക്തതയ്ക്കായി തിരയുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യാൻ തുടങ്ങിയത്.
ഗർഭച്ഛിദ്ര ഗുളികകളെക്കുറിച്ചുള്ള പൊതുവായ പരാമർശങ്ങളും മൈഫെപ്രിസ്റ്റോൺ, മിസോപ്രോസ്റ്റോൾ തുടങ്ങിയ പ്രത്യേക പതിപ്പുകളെ പരാമർശിക്കുന്ന പോസ്റ്റുകളും വെള്ളിയാഴ്ച രാവിലെ ട്വിറ്റർ, ഫേസ്ബുക്ക്, റെഡ്ഡിറ്റ്, ടി വി പ്രക്ഷേപണങ്ങളിൽ പെട്ടെന്ന് ഉയർന്നുവെന്ന് മീഡിയ ഇന്റലിജൻസ് സ്ഥാപനമായ സിഗ്നൽ ലാബ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം അസാധുവാക്കാൻ കോടതി വിധി വന്ന് മിനിറ്റുകൾക്കകം തപാൽ വഴി ഗർഭച്ഛിദ്ര ഗുളികകൾ ലഭ്യമാക്കുമെന്ന ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് വ്യാപകമായി തുടങ്ങി.കുറച്ചു സമയത്തിനകം ഇൻസ്റ്റഗ്രാം ആ പോസ്റ്റ് റിമൂവ് ചെയ്തു. കൂടാതെ ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റ ഗർഭച്ഛിദ്ര ഗുളികകളെക്കുറിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്തു തുടങ്ങി.
സർട്ടിഫിക്കേഷനും പരിശീലനവും നേടിയ ഡോക്ടർമാരൽ നിന്നുള്ള ഓൺലൈൻ കൺസൾട്ടേഷന് ശേഷം ഗർഭച്ഛിദ്ര ഗുളികകൾ നിയമപരമായി മെയിൽ വഴി ലഭിക്കുമെന്നും ചില റിപ്പോര്‌ട്ടുകൾ പറയുന്നുണ്ട്. ഗർഭച്ഛിദ്രത്തിന് സഹായിക്കുന്ന മരുന്നായ മൈഫെപ്രിസ്റ്റോൺ സംസ്ഥാനങ്ങൾ നിരോധിക്കരുതെന്ന് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “മിഫെപ്രിസ്റ്റോണിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള എഫ്ഡിഎയുടെ വിദഗ്ദ്ധ വിധിയോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ നിരോധിക്കാനിടയില്ല” എന്നാണ് വിലയിരുത്തൽ. പല റിപ്പബ്ലിക്കൻസും അവരുടെ ഇടയിൽ മെയിലിലൂടെ ഗർഭച്ഛിദ്ര ഗുളികകൾ ലഭിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്. വെസ്റ്റ് വിർജീനിയയും ടെന്നസിയും പോലുള്ള ചില സംസ്ഥാനങ്ങൾ ടെലിമെഡിസിൻ കൺസൾട്ടേഷനിലൂടെ മരുന്ന് നിർദ്ദേശിക്കുന്നതിൽ നിന്ന് ദാതാക്കളെ വിലക്കിയിട്ടുണ്ട്.
by liji HP News | Jul 4, 2022 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വാഹനങ്ങൾക്ക് മുകളിലൂടെ വന്മരം കടപുഴകി വീണു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. താലൂക്ക് ആശുപത്രി മോർച്ചറിയ്ക്ക് സമീപം നിന്ന മരമാണ് തൊട്ടടുത്തായി പാർക്ക് ചെയ്തിരുന്ന കറുകൾക്ക് മുകളിലൂടെ കടപുഴകി വീണത്. ആർക്കും പരുക്കുകൾ ഇല്ല, സംഭവ സ്ഥലത്ത് പോലീസ് എത്തി, ഫയർ ഫോഴ്സ്നെ വിവരം അറിയിച്ചു.


by liji HP News | Jul 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കൊച്ചി മരടിൽ സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു. വൈദ്യുതി ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എട്ട് കുട്ടികൾ ആണ് ബസിൽ ഉണ്ടായിരുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ അപകടമൊന്നും സംഭവിക്കാതെ കുട്ടികൾ രക്ഷപ്പെട്ടു. ഇലക്ട്രിക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന കേബിളിൽ ബസ് തട്ടിയാണ് പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണത്.

by liji HP News | Jul 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16135 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധന ഉണ്ടായിട്ടുണ്ട്.പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനം ആണ്.
കേരളത്തിൽ ഇന്നലെ 3322 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17.30ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 70,048 ആയി, തുടർച്ചയായ 20 ദിവസമായി കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. 3258പേർ ഇന്നലെ രോഗ മുക്തരായി.

Recent Comments