by Midhun HP News | Jul 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും നാളെ തുറന്ന് പ്രവർത്തിക്കും. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും നാളെ പ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

ജീവനക്കാർ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓഫീസുകളിൽ നടത്തും. പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ നാളെ ലഭ്യമാകില്ല. ഫയൽ തീർപ്പാക്കലിനായി ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം. പെൻഡിംഗ് ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന് മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവർത്തി ദിനമാക്കി കൊണ്ടുള്ള നടപടി. പെൻഡിംഗ് ഫയലുകൾ ഉടൻ തീർപ്പാക്കാൻ ആവശ്യമായ നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നല്ല ഇടപെടൽ തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തുന്നുണ്ട്. കൂടുതൽ ഊർജ്ജസ്വലമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Jul 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചു.14 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി. അതേസമയം, നിലവിലെ സ്റ്റോക്ക് തീരും വരെ 84 രൂപയ്ക്ക് മണ്ണെണ്ണ വിൽക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
മെയ് മാസം ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ദ്ധിച്ച് ഇത് 88 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍, സി.ജി.എസ്.റ്റി., എസ്.ജി.എസ്.റ്റി. എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.
ജൂണ്‍ മാസം കേന്ദ്ര സര്‍ക്കാര്‍ 4 രൂപ വര്‍ദ്ധിപ്പിച്ച് 88 രൂപയാക്കിയെങ്കിലും കേരള സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻകടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്തുവരുന്നത്. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. നിലവിലെ പ്രതിസന്ധി കാലഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അധികഭാരം ഒഴിവാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

by Midhun HP News | Jul 2, 2022 | Latest News, ജില്ലാ വാർത്ത
സോളാർ കേസ് പ്രതി നൽകിയ ലൈംഗിക പരാതിയിൽ പിസി ജോർജിന് ജാമ്യം ലഭിച്ചു.
കന്റോൺമെന്റ് അസിസ്റ്റ
ന്റ് കമ്മീഷണറുടെ നേതൃ
ത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്
തത് .
സോളാർ തട്ടിപ്പ് കേസ്സ് പ്രതിയുടെ രഹസ്യമൊഴിയിലായിരുന്നു
അറസ്റ്റ്.
by Midhun HP News | Jul 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പീഡന പരാതിയിലെടുത്ത കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വാദം പൂർത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാണ് ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പരാതിക്കാരിയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ.
ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും. കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പി.സി.ജോർജ് നിലവിൽ ഒമ്പത് കേസുകളില്‍ പ്രതിയാണ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവര്‍ മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. പി സി ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മർദ്ദമുണ്ട്.
ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു.
കേസ് രാഷ്ട്രീയ പ്രേരിതമാണ്. കർട്ടന് പിന്നിൽ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നൽകി. പി.സി.ജോർജിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോർജിന്റെ അഭിഭാഷകന്‍ വാദിച്ചു.

by Midhun HP News | Jul 2, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗണിതശാസ്തത്തിന് ഒരു താല്ക്കാലിക ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 4 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്.

by liji HP News | Jul 2, 2022 | Latest News, ജില്ലാ വാർത്ത
പള്ളിക്കൽ: ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും സംയുക്ലാഭിമുഖ്യത്തിൽ 02.07.2022 തീയതി രാവിലെ 07.00 മണിക്ക് ലോക ലഹരി വിരുദ്ധ ദിന ബോധവൽക്കരണ വുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം നടത്തി. ബഹുമാനപ്പെട്ട വർക്കല എം എൽ എ ശ്രീ. അഡ്വ: ജോയി കൂട്ടയോട്ടം ഉദ്ഘാടനം നിർവഹിച്ചു കൂടാതെ ഫ്ലാഗ് ഓഫ് കർമ്മവും നടത്തി. പള്ളിക്കൽ പോലീസ് ലഹരിക്കെതിരെ നടത്തുന്ന പോരാട്ടങ്ങളെ ബഹു. എം എൽ എ അഭിനന്ദിച്ചു. ചടങ്ങിൽ പള്ളിക്കൽ എസ് എച്ച് ഒ ശ്രീജിത്ത് പി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന, മടവൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ബിജു, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. നിഹാസ്, പള്ളിക്കൽ വാർഡ് മെമ്പർ ശ്രീ. മുബാറക്, പള്ളിക്കൽ പോലീസ് സബ്ബ് ഇൻസ്പക്ടർ സാഹിൽ എം എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർമാരായ ശ്രീ. അനിൽ, ശ്രീമതി. സുജീന മണ്ണും, വിവിധ രാഷ്ട്രീയ സാമൂഹിക സംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ ഈ കൂട്ടയോട്ടത്തിൽ പങ്കാളികളായി.

നമ്മുടെ സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പോരാടാനും സ്കൂൾ കുട്ടികളെയും യുവാക്കളെയും ലഹരി മരുന്ന് ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കാനും പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിനുമായി “SAY NO TO DRUGS” എന്ന മുദ്രാവാക്യം. ഉയർത്തിയാണ് പള്ളിക്കൽ പോലീസ് പരിപാടി സംഘടിപ്പിച്ചത്.



Recent Comments