by liji HP News | Jun 1, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻറ്റിയൂസി യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നാരായണ ഹാളിൽ വെച്ച് കെഎസ്ആർറ്റിസി ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും വിരമിച്ച ഡ്രൈവർമാരായ എസ്. രത്നകുമാർ, എസ്. അനിൽ കുമാർ, ആർ. സുരേഷ്, ജയകുമാർ, വേണു നായർ കണ്ടക്ടർമാരായ എ. എസ് അജയകുമാർ, എൻ. ധർമരാജൻ എന്നിവർക്ക് യാത്ര അയപ്പ് നൽകുകയൂണ്ടായി.യാത്ര അയപ്പ് സമ്മേളനം ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വി. എസ് ശ്യംകുമാർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം. അജിത് കുമാർ,ജില്ലാ വർക്കിംഗ് പ്രസിഡന്റ് എസ്. ഷിജു, കെ. എസ് ബിജു, റ്റി. യൂ രാജീവ് എന്നിവർ അനുമോദന പ്രസംഗം നടത്തി.

by liji HP News | Jun 1, 2022 | Latest News, ജില്ലാ വാർത്ത
സ്കൂൾ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച് അണ്ടൂർ എൽ പി എസ് വിദ്യാർത്ഥികൾക്ക് കിഴുവിലം പഞ്ചായത്ത് വാർഡ് 7 കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം വത്സല കുമാരി സ്കൂൾ ഹെഡ്മിസ്ട്രെസ് കുമാരി ഷീലക്ക് ബാഗുകൾ കൈമാറി. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുബൈർ പറക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ മൻസി അയണിമൂട്, വിജയൻ കോരാണി, കിഴുവിലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം ഷാനവാസ് MKK, യൂത്ത് കോൺഗ്രസ് ഭാരവാഹി രാഹുൽ കണിയാംകോണം, മുൻ മണ്ഡലം വൈസ് പ്രസിഡന്റ് റഹിം 18ആം മൈൽ, മനോജ് പറക്കാട്, ദാമോദരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

by liji HP News | Jun 1, 2022 | Latest News, ജില്ലാ വാർത്ത
പ്രവേശനോത്സവത്തിൻ്റെ ഭാഗമായി അണ്ടൂർക്കോണം എൽ പി എസിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 22 കുട്ടികൾക്ക് പോത്തൻകോട് 220kv സബ് സ്റ്റേഷൻ ജീവനക്കാർ സ്കൂൾബാഗും, മറ്റു പഠനോപകരണങ്ങളും വാങ്ങി നൽകി. തദവസരത്തിൽ കെഎസ്ഇബി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ നസീറാ അൻവർ, അസിസ്റ്റൻ്റ് എൻജിനീയർ അരുൺ.ജി.സി, ഹെഡ്മിസ്ട്രസ് ഷൈമ എ.എസും രക്ഷിതാക്കളും പങ്കെടുത്തു.

by liji HP News | Jun 1, 2022 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: അക്ഷരപതാക ഉയത്തിയും കളിചിരിയും വാദ്യമേളങ്ങളുടെ അകമ്പടിയുമായി കിളിമാനൂർ ബ്ലോക്ക്തല പ്രവേശനോത്സവം വര്‍ണാഭമായി. ആഹ്ലാദ നിമിഷങ്ങളായിരുന്നു പ്രവേശനോത്സവത്തെ വേറിട്ട അനുഭവമാക്കി മാറ്റിയത്. ഘോഷയാത്രയായി സ്‌കൂളിലെത്തിയ കുരുന്നുകളെ അക്ഷരമിഠായിയും മധുരപലഹാരവും നല്‍കിയാണ് അധ്യാപകരും പി.ടി.എ. കമ്മിറ്റിയും രക്ഷിതാക്കളും മടവൂർ ഓട്ടോ ബ്രദേഴ്സും വരവേറ്റത്.
കിളിമാനൂർ ഉപജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ മടവൂർ ഗവ എൽ .പി എസിൽ ആണ് ബ്ലോക്ക്തല പ്രവേശനോത്സവം നടന്നത് .കിളിമാനൂർ ബ്ലോക്ക്തല പ്രവേശനോത്സവ ഉദ്ഘാടനം വർക്കല എം .എൽ .എ അഡ്വ .വി ജോയി നിർവഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം .ബിജുകുമാർ അധ്യക്ഷനായ ചടങ്ങളിൽ ബ്ലോക്ക് പ്രോഗ്രാം കോ -ഓർഡിനേറ്റർ വി .ആർ .സാബു സ്വാഗതം പറഞ്ഞു . നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് ബി .പി മുരളി നിർവഹിച്ചു . പ്രവേശനോത്സവ സന്ദേശം കിളിമാനൂർ ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ വി .എസ് പ്രദീപ് നിർവഹിച്ചു .കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അഫ്‌സൽ എസ് ആർ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം .എസ് റാഫി ,കെ മോഹൻദാസ് പി ടി എ പ്രസിഡന്റ് ബി ബിനുകുമാർ ,മുൻ പ്രഥമാധ്യാപകൻ എ ഇക്‌ബാൽ തുടങ്ങിയവർ ആശംസ അറിയിച്ചു .എച്ച്.എം.ഇൻ ചാർജ്ജ് കെ അമ്പിളി നന്ദിയും പറഞ്ഞു .

by liji HP News | Jun 1, 2022 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ ബ്ലോക് പഞ്ചായത്തിന്റെ കീഴിലെ പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റലിൽ പ്രവേശനോത്സവം നടത്തി. പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി മുരളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ചു കുട്ടികൾക്കുള്ള പഠനോപകരണങ്ങളും ബാഗുകളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസീദ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പട്ടികജാതി ഓഫീസർ എസ് മുരളീധരൻ നായർ സ്വാഗതവും ഹോസ്റ്റൽ വാർഡൻ എൽ ജയശ്രീ നന്ദിയും അറിയിച്ചു. ചടങ്ങിൽ കിളിമാനൂർ ,ബ്ലോക് വൈസ് പ്രസിഡൻറ് ശ്രീജ ഉണ്ണികൃഷ്ണൻ ബ്ലോക്ക് മെമ്പർമാരായ ജെ സജി ,ഷീല എസ്,സരളമ്മ എൻ ,ഐഷ റഷീദ് ,കവിത ആർ ,ബൻഷാ ബഷീർ ,ബ്ലോക്ക് ബി.ഡി.ഓ ശ്രീജ റാണി കെ.പി എന്നിവർ ആശംസകൾ നൽകി അധ്യാപകർ ,രക്ഷകർത്താക്കൾ ,പൂർവ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

by liji HP News | Jun 1, 2022 | Latest News, ജില്ലാ വാർത്ത
കൊല്ലം: വൃദ്ധയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ ചെറുമകനായ അനിമോൻ ആണ് അറസ്റ്റിലായത്. കല്ലുവാതുക്കൽ സ്വദേശി 86 കാരിയായ ത്രേസ്യാമ്മ മേരിയുടെ മാലയാണ് അനിമോൻ കവർന്നത്. ത്രേസ്യാമയുമായി പിടിവലിയുണ്ടാകുകയും അവരെ ഉപദ്രവിക്കുകയും ചെയ്താണ് ഇയാൾ മാല കവർന്നത്.
മെയ് 27ന് ഉച്ചയോടെയാണ് സംഭവം നടന്നത്. രണ്ട് പവന്റെ സ്വർണ്ണമാലയാണ് ത്രേസ്യാമ്മയിൽ നിന്ന് ഇയാൾ പിടിച്ചുപറിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വയോധികയെ കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ ജോസഫ് ലിയോൺ, എസ്ഐ കെ.എസ് ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Recent Comments