സുകുമാരപിള്ള (74) അന്തരിച്ചു

സുകുമാരപിള്ള (74) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ജി എച്ച് എസിന് സമീപം പാലമൂട്ടിൽ വീട്ടിൽ സുകുമാരപിള്ള (74) അന്തരിച്ചു.

ഭാര്യ : അംബിക
മക്കൾ : വിവേക്, വിനീത്, പാർവ്വതി
മരുമകൻ : സന്ദീപ്

മതവിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജിന് ജാമ്യം

മതവിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിന് ജാമ്യം ലഭിച്ചു. വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് ആശാ കോശിയാണ് പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്‌, വിദ്വേഷ പ്രസംഗം നടത്തരുത് തുടങ്ങിയ നിയന്ത്രണങ്ങളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്ന് പുറത്തുവന്ന ശേഷം പി.സി.ജോര്‍ജ് പ്രതികരിച്ചു.

അവധി ദിനമായതിനാല്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്. എ.ആര്‍.ക്യാമ്പില്‍ വെച്ചായിരുന്നു വൈദ്യ പരിശോധന നടത്തിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.

മുന്‍ എം.എല്‍.എ. ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ പി.സി.ജോര്‍ജ് പ്രവര്‍ത്തിച്ചു. ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് മജിസ്‌ട്രേറ്റ് ജോര്‍ജിന് ജാമ്യം അനുവദിച്ചത്.

മുതിര്‍ന്ന അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാറാണ് പി.സി.ജോര്‍ജിനായി ഹാജരായത്.

153 എ, 95 എ വകുപ്പുകള്‍ ചേര്‍ത്താണ് പി.സി.ജോര്‍ജിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിനെ തിരുവനന്തപുരം എ.ആര്‍.ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ച അഞ്ചു മണിയോടെ ജോര്‍ജിനെ കസ്റ്റിഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് അദ്ദേഹത്തിനെ കൊണ്ടുവരുന്നതിനിടെ അഭിവാദ്യമര്‍പ്പിക്കലും പ്രതിഷേധങ്ങളും നടന്നു.

മതവിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജിന് ജാമ്യം

പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിനെ തിരുവനന്തപുരം എ.ആര്‍.ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ച അഞ്ചു മണിയോടെ ജോര്‍ജിനെ കസ്റ്റിഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് അദ്ദേഹത്തിനെ കൊണ്ടുവരുന്നതിനിടെ അഭിവാദ്യമര്‍പ്പിക്കലും പ്രതിഷേധങ്ങളും നടന്നു.

തിരുവനന്തപുരം വട്ടപ്പാറയില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് പി.സി.ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ചു. സ്വന്തം വാഹനത്തിലായിരുന്നു പി.സി.ജോര്‍ജ് യാത്ര ചെയ്തിരുന്നത്. പോലീസും മകന്‍ ഷോണ്‍ ജോര്‍ജും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വട്ടപ്പാറയില്‍ ബി.ജെ.പി. പഠനശിബിരത്തില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി പി.സി.ജോര്‍ജുമായി വന്ന വാഹനവും പോലീസ് വാഹനവും തടഞ്ഞുനിര്‍ത്തുകയായിരുന്നു. അഭിവാദ്യമര്‍പ്പിച്ച ശേഷം കടത്തിവിട്ട പി.സി.ജോര്‍ജിന്റെ വാഹനത്തിന് നേരെ നാലാഞ്ചിറയിലെത്തിയപ്പോള്‍ മുട്ടയേറ് ഉണ്ടായി. അവിടെ വെച്ച് തന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവും നടത്തി.

സ്നേഹ സൗഹൃദം വിളംബരം ചെയ്ത്   മാധ്യമം ഇഫ്താർ സംഗമം  നടന്നു

സ്നേഹ സൗഹൃദം വിളംബരം ചെയ്ത്   മാധ്യമം ഇഫ്താർ സംഗമം  നടന്നു

ആറ്റിങ്ങൽ:വെറുപ്പും വിദ്വേഷവും സമൂഹത്തിലാകെ പിടിമുറുക്കുന്ന കാലത്ത് സ്നേഹ സൗഹൃദം വിളംബരം ചെയ്ത് ‘മാധ്യമം’ഇഫ്താർ സംഗമം നടന്നു. ജാതി,മത ചട്ടക്കുടുകൾക്കപ്പുറം  സൗഹൃദത്തിന്റെ സന്ദേശം പരത്തിയ സ്നേഹ വിരുന്നിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നായി നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു.
വർക്കല പാലച്ചിറ മേവ കൺവെൻഷൻ സെന്ററിന്റെ സഹകരണത്തോടെയാണ് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. മനുഷ്യർക്കിടയിൽ വെറുപ്പിന്റെ അതിരുകൾ പണിയുന്നവരിൽ നിന്നും സമൂഹത്തെ മോചിപ്പിച്ചെടുക്കാനുള്ള  മാർഗമാണ് ഇഫ്താർ സ്നേഹ വിരുന്നുകളെന്ന് ‘മാധ്യമം’ എഡിറ്റർ വി.എം.ഇബ്രാഹിം ഇഫ്താർ സന്ദേശത്തിൽ പറഞ്ഞു. മാധ്യമം തിരുവനന്തപുരം റീജ്യനൽ മാനേജർ ബി.ജയപ്രകാശ് സ്വാഗതം പറഞ്ഞു.
അഡ്വ.വി.ജോയിഎം.എൽ.എ, എം.നൗഷാദ് എം.എൽ.എ, മുൻ എം.എൽ.എ വർക്കല കഹാർ, നഗരസഭാ ചെയർമാൻ കെ.എം.ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, നഗരസഭാ കൗൺസിലറും ഡി.സി.സി വൈസ് പ്രസിഡന്റുമായ പി.എം.ബഷീർ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ വർക്കല താലൂക്ക് പ്രസിഡന്റ് പുലിപ്പാറ സുലൈമാൻ മൗലവി, ജമാഅത്തെ ഇസ്ലാമി കൊല്ലം ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ, വെൽഫെയർ പാർട്ടി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് പാരിപ്പള്ളി അബ്ദുൽ അസീസ്,വിമൻസ് ജസ്റ്റിസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആരിഫാ ബീവി,മാധ്യമം തിരുവനന്തപുരം റീജ്യനൽ മാനേജർ ബി.ജയപ്രകാശ്, മേവ കൺവെൻഷൻ പ്രതിനിധി മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു. മാധ്യമം പബ്ലിക് റിലേഷൻസ് മാനേജർ ഷൗക്കത്ത്, അഡ്വർടൈസിങ് മാർക്കറ്റിങ് മാനേജർ ജുനൈസ്.കെ, തിരുവനന്തപുരം യൂനിറ്റ് അഡ്വർടൈസിങ് മാനേജർ സാജുദ്ദീൻ,
മേവ കൺവെൻഷർ സെന്റർ മാനേജിങ് ഡയറക്ടർ സുൽദി, മാനേജർ അനന്തു, ‘മാധ്യമം’ സർക്കുലേഷൻ മാനേജർ കെ.എം.സിദ്ദീഖ്, കെ ത്രീ എ തിരുവനന്തപുരം സോണൽ പ്രസിഡന്റ് മുഹമ്മദ് ഷാ,ശാസ്തമംഗലം മോഹൻ, അഡ്മിൻ അബ്ദുൽ ബാസിത്ത്, ‘മാധ്യമം’ വർക്കല റിപ്പോർട്ടർ അൻസാർ വർണന എന്നിവർ സന്നിഹിതരായിരുന്നു.

മതവിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജിന് ജാമ്യം

മതവിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റിഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയായിരുന്നു കസ്റ്റിഡിലെടുത്തത് എന്നാണ് വിവരം. അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിക്കും.

ഡി.ജി.പി. അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് പി.സി.ജോര്‍ജിനെതിരെ കേസെടുത്തത്. യൂത്ത് ലീഗ് ഉള്‍പ്പെടെ ഡി.ജി.പി.ക്ക് പരാതിനല്‍കിയിരുന്നു. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സ്വന്തം വാഹനത്തിലാണ് പി.സി.ജോര്‍ജിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. പോലീസുകാര്‍ക്കൊപ്പം മകന്‍ ഷോണ്‍ ജോര്‍ജും ഈ വാഹനത്തിലുണ്ട്.

പിഞ്ചു കുഞ്ഞിന് പീഡനം ; 40 കാരനെ വെടിവെച്ച്‌ വീഴ്ത്തി പോലീസ് പിടികൂടി

പിഞ്ചു കുഞ്ഞിന് പീഡനം ; 40 കാരനെ വെടിവെച്ച്‌ വീഴ്ത്തി പോലീസ് പിടികൂടി

ഡൽഹി: ഡൽഹിയിൽ ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. സംഭവത്തിൽ ജഹാംഗിർപുരി സ്വദേശി ചിനു (കമൽ മൽഹോത്ര) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് നടപടി. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ഇയാളുടെ സുഹൃത്തായ രാജു എന്ന രാജ് ഒളിവിലാണ്. ഇരുവരും ചേർന്നാണ് രണ്ട് കുട്ടികളെ പീഡിപ്പിച്ചത്. ചിനുവിനെ വെടിവെച്ച് വീഴ്ത്തിയാണ് പൊലീസ് പിടികൂടിയത്.

മക്കളായ മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചെന്ന് മാതാവ് പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ വീട്ടിൽ കണ്ടില്ല. തൊട്ടടുത്ത വീട്ടിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയപ്പോൾ ചിനുവും രാജുവും പെൺകുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി. രണ്ട് കുട്ടികളെയും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പ്രതിയായ ചിനുവിനെ കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമയ്പുർ ബദ്‌ലി മെട്രോ സ്റ്റേഷനു സമീപമുള്ള പാർക്കിൽ ശനിയാഴ്ച ചിനുവിനെ പോലീസ് കണ്ടെത്തിയെങ്കിലും ഇയാൾ കീഴടങ്ങാൻ തയ്യാറാകാതെ തോക്കെടുത്തു വെടിയുതിർത്തു. തിരിച്ചു വെടിവച്ച പോലീസ് ഇയാളെ കാലിൽ വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (ഔട്ടർ നോർത്ത്) ബ്രിജേന്ദ്ര കുമാർ യാദവ്പറഞ്ഞു. പ്രാദേശികമായി നിർമിച്ച തോക്കാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്. ചിനുവും സുഹൃത്തും മദ്യപിച്ചാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.