ഇനി ഞാൻ ഒഴുകട്ടെ; പദ്ധതിയുടെ സംഘാടക സമിതി യോഗം നടന്നു

ഇനി ഞാൻ ഒഴുകട്ടെ; പദ്ധതിയുടെ സംഘാടക സമിതി യോഗം നടന്നു

ചിറയിൻകീഴ്: ബ്ലോക്ക് പഞ്ചായത്തും ഹരിത കേരള മിഷനും ചേർന്ന് വാമനാപുരം നദി പുനർജീവനം എന്ന ലക്ഷ്യത്തോടെ “ഇനി ഞാൻ ഒഴുകട്ടെ” എന്ന പദ്ധതിയുടെ സംഘാടക സമിതി യോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പ്രസിഡന്റ് ജയശീ പി.സി യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഉദ്ഘാടനം ചെയ്ത് കൊണ്ട് വി ശശി എം.എൽ.എ സംസാരിച്ചു. ബ്ലോക്ക് വികസനകാര്യ ചെയർപേഴ്സൺ കവിതാസന്തോഷ് സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ചിറയിൽകീഴ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി സംസാരിച്ചു യോഗത്തിൽ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യപ്രഭാഷണം ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഹുമയൂൺ അവർകൾ സംസാരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ മണികണ്ഠൻ, ബ്ലോക്ക് മെമ്പർമാരായ കരുണാകരൻ നായർ ,രാധികാപ്രദീപ്, ശ്രീകല എന്നിവരും ചിറയിൻകീഴ് ബി.ഡി.ഒ ലെനിൻ വിവിധ ഡിപ്പാർട്ടുമെന്റിൽ നിന്നും ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല

ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല

മുടപുരം: കോൺഗ്രസ് കൂന്തള്ളൂർ, കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുളിമൂട് ഇമാബി ഡർബാർ ഹാൾ ഹാളിൽ നടന്ന ഇഫ്താർ സംഗമം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാട്ടുമുറാക്കൽ പള്ളി വലിയ ഇമാം സിദ്ദീഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.

ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ, മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എസ്. അജിത് കുമാർ, രാജശേഖരൻ നായർ, ജി. എസ്. ടി. യു മുൻ സംസ്ഥാന പ്രസിഡന്റ ജെ .ശശി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാരായ കിഴുവിലം ബിജു, കിഴുവിലം രാധാകൃഷ്ണൻ, രാജേഷ് .പി .നായർ, ജോഷി ഭായി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ജസീം ചിറയിൻകീഴ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്തികൃഷ്ണ, മഹിളാ കോൺഗ്രസ് നേതാവ് ലൈലാ പനയത്ര, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രേഖ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് മുട്ടപ്പലം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് .എസ്. ചന്ദ്രൻ, മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ.റഹീം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനന്ത കൃഷ്ണൻ നായർ ,ജയചന്ദ്രൻനായർ, വത്സലകുമാരി, സെലീന, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈലജ സത്യദേവൻ, സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ താഹ, ബിന്ദു, ഷാനവാസ്, സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു .

താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ച് നടി മാലാ പാര്‍വതി

താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ച് നടി മാലാ പാര്‍വതി

തിരുവനന്തപുരം: നടി മാലാ പാര്‍വതി താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ചു. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.രെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാമെന്നു നടന്‍ വിജയ് ബാബു അറിയിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് ബാബു നല്‍കിയ കത്ത് അമ്മ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്ന് വിജയ് ബാബു സംഘടനയെ അറിയിച്ചു.

യുവനടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. നടിയുടെ പേരു വെളിപ്പെടുത്തി സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതും വന്‍വിവാദമായി. ഇതോടെ വിജയ് ബാബു ഒളിവില്‍ പോയിരുന്നു.

മാസപ്പിറ കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

മാസപ്പിറ കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

കോഴിക്കോട്: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമളാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, എ നജീബ് മൗലവി എന്നിവർ ഉറപ്പിച്ചു.

കാസർകോ‍ട് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി മരിച്ചു

കാസർകോ‍ട് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി മരിച്ചു

ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ(17)യാണ് മരിച്ചത്. കാസർകോ‍ട് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള 15 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ഇവിടെ നിന്ന് ഷവർമ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിളക്കത്തെ തുടർന്ന് ഇന്നലെയാണ് നാല് പേർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്ന് രാവിലെ 3 പേർകൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയിൽ എത്തി. പിന്നീട് ഇതേകാരണത്താൽ നിരവധി പേർ ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് ആരോ​ഗ്യവിഭാ​ഗം നടത്തിയ പരിശോധനയിലാണ് ഷവർമ്മ കഴിച്ചവർക്കാണ് ശാരീരിക പ്രശ്നങ്ങളുണ്ടായതെന്ന് കണ്ടെത്തിയത്.

സാധാരണക്കാർക്ക് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം; സുഭിഷ ഹോട്ടൽ കിളിമാനൂരിൽ ഉദ്ഘാടനം ചെയ്തു

സാധാരണക്കാർക്ക് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം; സുഭിഷ ഹോട്ടൽ കിളിമാനൂരിൽ ഉദ്ഘാടനം ചെയ്തു

കിളിമാനൂർ: സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരം കിളിമാനൂരിൽ ആരംഭിച്ച സുഭിഷ ഹോട്ടലിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക അധ്യക്ഷത വഹിച്ചു. സാധാരണക്കാർക്ക് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്ന ഈ പദ്ധതി ഉദ്ഘാടനത്തിൽ നിരവധി രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.