ഇന്ന് മെയ് 1: അന്താരാഷ്ട്ര തൊഴിലാളി ദിനം

ഇന്ന് മെയ് 1: അന്താരാഷ്ട്ര തൊഴിലാളി ദിനം

തിരുവനന്തപുരം: ഇന്ന് മെയ് 1, ഒരു തൊഴിലാളി ദിനം കൂടി എത്തിയിരിക്കുകയാണ്. തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ് ലോക തൊഴിലാളി ദിനം. തൊഴില്‍രംഗത്ത് നൈപുണ്യം മെച്ചപ്പെടുത്താനും

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി; കൂടുതൽ വൈദ്യുതി പുറത്ത് നിന്നെത്തിക്കും

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി; കൂടുതൽ വൈദ്യുതി പുറത്ത് നിന്നെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം കെ എസ് ഇ ബി പൂർണമായി ഒഴിവാക്കി. ഇന്നലെ ലോഡ് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും ലോഡ് നിയന്ത്രണം ഉണ്ടായിരിക്കില്ല. അരുണാചൽ പ്രദേശ് പവർ ട്രേഡിംഗ് കോർപ്പറേഷൻ ,ഓഫർ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ സ്വീകരിക്കാനും ,വൈദ്യുതി മെയ് മൂന്ന് മുതൽ ലഭ്യമാക്കി തുടങ്ങാനും തീരുമാനിച്ചു. ഇതിനു പുറമേ, പവർ എക്സ്ചേഞ്ച് ഇൻഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തി.ഇതോടെയാണ് വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂർണ്ണമായും മറികടന്നത്. ഊർജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങൾ വൈകീട്ട് 6 മുതൽ 11 വരെ പരമാവധി ഒഴിവാക്കാൻ കെഎസ്ഇബി അഭ്യർത്ഥിച്ചു

കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി നടപടി ശക്തമാക്കി. കെഎസ്ഇബിക്ക് ഊര്‍ജ്ജം നല്‍കുന്ന 19 നിലയങ്ങളില്‍ 3 എണ്ണം മാത്രമാണ് ഇതുവരെ ഉത്പാദനം നിര്‍ത്തിവച്ചത്. ഇതില്‍ ജാര്‍ഖണ്ടിലെ മൈത്തോണ്‍ നിലയം പ്രവര്‍ത്തനം പുനരാരംഭിച്ചു. പീക്ക് അവറിലെ ക്ഷാമം മറികടക്കാന്‍ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി മെയ് 31 വരെ വാങ്ങും. പ്രതിദിനം 1.5 കോടിയോളം അധിക ബാധ്യതയുണ്ടാകും. നല്ലളം ഡീസല്‍ നിലയവും പെരിങ്ങല്‍കുത്തും 65 മെഗാവാട്ടോളം വൈദ്യുതി ഉറപ്പാക്കുന്നു.ബാങ്കിംഗ് സ്വാപ് ടെണ്ടര്‍ മുഖേന 100 മെഗാവാട്ടും ഉറപ്പാക്കി സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ല. വൈകിട്ട് 6നും 11 നും ഇടയില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അഭ്യര്‍ത്ഥിച്ചു.

കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍,മെയ് മാസങ്ങളില്‍ 543 മെഗാവാട്ട് വരെ വൈദ്യുതി കമ്മി ഉണ്ടാകുമെന്ന് പ്രസരണ വിഭാഗം കഴിഞ്ഞ നവംബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഈ നിര്‍ദ്ദേശം മാനിച്ച് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍, ഇപ്പഴത്തെ അധിക ബാധ്യത ഒഴിവാക്കാമായിരുന്നു എന്നാണ് വിമര്‍ശനം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു.

കേരളത്തിൽ മൺസൂൺ നേരത്തെ

തിരുവനന്തപുരം: സമീപകാല കാലാവസ്ഥാ മാറ്റങ്ങളുടെ (climate chnages)സാഹചര്യത്തിൽ ഏറെ ജാഗ്രത (alert)വേണ്ട കാലവർഷമാണ് അടുത്ത മാസം കേരളത്തെ കാത്തിരിക്കുന്നത്. ഇത്തവണ കാലവർഷത്തിന് അനുകൂലമായ സാഹചര്യം നേരത്തെ ഒരുങ്ങിയേക്കുമെന്ന് വിദഗ്ധർ പറയുന്നു. സാധാരണ കിട്ടുന്ന മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ എങ്കിലും മുൻവർഷങ്ങളേക്കാൾ കടലാക്രമണം രൂക്ഷമായേക്കും.

സാധാരണയിൽ കുറവ് മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില കാലാവസ്ഥ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. മഴയുടെ അളവ് എങ്ങനെ ആയാലും, ഏറെ ജാഗ്രത വേണ്ട കാലമായിരിക്കും ഇത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യിക്കുന്ന ക്യൂമുലോനിംബസ് മേഘങ്ങൾ കൂടുതലാകുന്നതാണ് സമീപകാലത്തെ അനുഭവങ്ങൾ. ഒറ്റദിവസം കൊണ്ട് ഉണ്ടാകുന്ന പ്രളയങ്ങളെ കാലവർഷക്കാലത്തും കരുതിയിരിക്കണം.
തുടരെ തുടരെയുണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ ഉയരമേറിയ തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യത കൂട്ടും. പസഫിക് സമുദ്രത്തിൽ തുടരുന്ന ലാനിന പ്രതിഭാസം ചുഴലിക്കാറ്റ് രൂപപ്പെടാൻ അനുകൂലമാണ്.

കേരള മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് ; അപേക്ഷിക്കാം ഏപ്രിൽ 6 മുതൽ 30 വരെ

കേരള മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് ; അപേക്ഷിക്കാം ഏപ്രിൽ 6 മുതൽ 30 വരെ

കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ബിഫാം, എംബിബിഎസ്, മറ്റു മെഡിക്കൽ അനുബന്ധ ബിരുദ കോഴ്‌സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനു ഏപ്രിൽ 6 മുതൽ 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. www.cee.kerala.gov.in. അർഹത തെളിയിക്കുന്ന രേഖകൾ മേയ് 10ന് അകം സമർപ്പിക്കാം. എൻജിനീയറിങ്, ഫാർമസി പ്രവേശനം ജൂൺ 26നു നടക്കുന്ന കേരള എൻട്രൻസ് പരീക്ഷ വഴിയാണ്. മെ‍ഡിക്കൽ–അഗ്രികൾചറൽ പ്രോഗ്രാമുകളിലെ പ്രവേശനം ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്–2022 പരീക്ഷ വഴിയാണ്. ബിആർക്കിന് എൻട്രൻസ് പരീക്ഷയില്ല. പക്ഷേ ‘നാറ്റാ’ എന്ന അഭിരുചിപരീക്ഷയിൽ യോഗ്യത തെളിയിക്കണം. ഇവരെല്ലാവരും കേരളത്തിലെ കോഴ്സുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ നൽകണം.

എത്ര കോഴ്‌സുകൾക്കും ഒറ്റ അപേക്ഷ മതി.

  •  അപേക്ഷാഫീ: എൻജിനീയറിങ്ങും ബിഫാമും ചേർത്തോ ഒറ്റയായോ 700 രൂപ. ആർക്കിടെക്ചർ, മെഡിക്കൽ & അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 500 രൂപ. എല്ലാ കോഴ്സുകളും ചേർത്ത് 900 രൂപ.‌ പട്ടികവിഭാഗം യഥാക്ര‌മം 300 / 200 / 400 രൂപ. പട്ടികവർഗക്കാർ അപേക്ഷാഫീ അടയ്ക്കേണ്ട. ദുബായിൽ പരീക്ഷ എഴുതുന്നവരുടെ അധികഫീ 12,000 രൂപ ഓൺലൈനായി അടയ്ക്കാം.
  •  അപേക്ഷാഫീ അടയ്‌ക്കാൻ രണ്ടു രീതികളുണ്ട്. (1) ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് അഥവാ നെറ്റ് ബാങ്കിങ് (2) ഓൺലൈൻ അപേക്ഷാ സമർപ്പണവേളയിൽ കിട്ടുന്ന ഇ–ചലാൻ വഴി കേരളത്തിലെ നിർദിഷ്ട പോസ്റ്റ് ഓഫിസുകളിൽ പണമായി അടയ്ക്കാം.
  • അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ പ്രോസ്പെക്ടസിന്റെ 4–7, 44–49 പുറങ്ങളിലുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന്റെ അക്നോളജ്മെന്റ് പേജിന്റെ പകർപ്പ് സൂക്ഷിച്ചുവയ്ക്കണം. അപേക്ഷയുടെയോ രേഖകളുടെയോ പ്രിന്റ് എൻട്രൻസ് ഓഫിസിലേക്ക് അയയ്ക്കേണ്ട.

നവവരൻ മരിച്ചത് ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

പേരാമ്പ്ര: കുറ്റ്യാടിപ്പുഴയുടെ അപായക്കയത്തിലേക്ക് താഴ്ന്നുപോകുമ്പോൾ ഒപ്പമുണ്ടായിരുന്ന രജിലാൽ ഇനിയില്ലെന്ന വിവരം ആശുപത്രിയിലെത്തി ബോധംവന്നപ്പോഴും കനിക അറിഞ്ഞിട്ടില്ല.

ചവറംമൂഴി പുഴത്തീരത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾക്കിടയിലാണ് അപ്രതീക്ഷിതമായി അവർക്കിടയിലേക്ക് ദുരന്തം കടന്നുവന്നത്. കാലുതെന്നി ഒഴുക്കിൽപ്പെട്ട് താഴ്ചയുള്ള ഭാഗത്തേക്ക് കനികയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് രജിലാലും നൊടിയിടയിൽ ഒഴുകിപ്പോവുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ പ്രദേശത്ത് റോഡുപണിക്കായെത്തിയ ലോറിയിലെ ജീവനക്കാരാണ് ആദ്യം പുഴയിലേക്ക് ചാടി കനികയെ പുറത്തെടുത്തത്. പിന്നാലെ രജിലാലിനെയും പുറത്തെടുത്ത് പന്തിരിക്കരയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഏറെക്കാലത്തെ പ്രണയത്തിനുശേഷം കഴിഞ്ഞമാസമായിരുന്നു ഇരുവരുടെയും വിവാഹം. പ്രകൃതിരമണീയമായ ചവറംമൂഴി പറമ്പൽ ഭാഗത്ത് ബന്ധുക്കൾക്കൊപ്പം കുറച്ചുസമയം ചെലവഴിക്കാനായാണ് ഇരുവരും യാത്രപുറപ്പെട്ടത്. കനികയുടെ അച്ഛൻ സുരേഷും ഒപ്പമുണ്ടായിരുന്നു.

കഞ്ചാവിന് അടിമ; 15കാരനു നേരെ അമ്മയുടെ മുളകുപൊടി പ്രയോഗം

കഞ്ചാവിന് അടിമ; 15കാരനു നേരെ അമ്മയുടെ മുളകുപൊടി പ്രയോഗം

ഹൈദരാബാദ്: കഞ്ചാവിന് അടിമപ്പെട്ട മകന്‍റെ കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ. തെലങ്കാനയിലെ സൂര്യപ്പേട്ട് ജില്ലയിലാണ് അമ്മ മകനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ചത്. കഞ്ചാവിന് അടിമപ്പെട്ടിരുന്ന മകന്‍ പണത്തിനായി നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് അമ്മ മകനെ കെട്ടിയിട്ട് മുളകുപൊടി പ്രയോഗം നടത്തിയത്. മളകുപൊടി തേക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിട്ടുണ്ട്.

കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്ത്രീ മകന്റെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷം മുളക് തേക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ അമ്മ ചെയ്തകാര്യം ശരിയാണെന്ന് അഭിപ്രായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അതേ സമയം മുളകുപൊടി പ്രയോഗം വളരെ ക്രൂരമായി പോയെന്നും നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്. മകന്‍ തെറ്റ് ചെയ്തെങ്കില്‍ അത് പൊലീസില്‍ അറിയിക്കുകയാണ് വേണ്ടതെന്നാണ് നിരവധി പേര്‍ പ്രതികരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ക്രൂരമായാണ് അമ്മ പെരുമാറിയതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണം വരുന്നുണ്ട്.