by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ബിഎന്‍എസ് 75(3) വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.
രാഹുലിന്റെ ലാപ്‌ടോപും ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. എ ആര്‍ ക്യാംപിലെത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്തത്. തിരുവനന്തപുരം സൈബര്‍ പോലീസാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതിജീവിതയുടെ പരാതിയിലാണ് നടപടി.അധിക്ഷേപിക്കുന്ന വിഡിയോ പരാമര്‍ശം നടത്തിയ വിഡിയോ അപ്‌ലോഡ് ചെയ്തത് ലാപ്‌ടോപില്‍ നിന്നാണെന്നാണ് രാഹുല്‍ പൊലീസിന് നല്‍കിയ മൊഴി. പിന്നീട് ഫോണിലും ഇതേ വിഡിയോ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഫോണും പൊലീസ് പിടിച്ചെടുത്തത്.



by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും അശാസ്ത്രീയ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ തെളിവായി നൽകിയ ശബ്ദരേഖയിലുള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദം തന്നെയെന്ന് സ്ഥിരീകരിച്ചു. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടത്തിയ ആധികാരിക പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘം ഓഡിയോ ക്ലിപ്പിലെ ശബ്ദം രാഹുൽ മാങ്കൂട്ടത്തിലിന്റേതു തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദരേഖ ചാനലുകളിലൂടെ പുറത്തു വന്നിരുന്നു. രാഹുലിന്റെ നിർബന്ധ പ്രകാരം അസാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോൾ ഗർഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളർച്ചയാണ് ഉണ്ടായിരുന്നത്. ഇതിനുശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
യുവതിയെ പരിശോധിച്ച വനിതാ ഡോക്ടറുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അസാസ്ത്രീയ ഗർഭച്ഛിദ്രത്തെത്തുടർന്ന് യുവതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർ മൊഴി നൽകി. ഗർഭം ധരിച്ച് പരമാവധി ഏഴാഴ്ചയ്ക്കകം കഴിക്കാവുന്ന ഗുളികകളാണ് 3 മാസം ഗർഭിണിയായിരിക്കെ കഴിച്ചത്. ഡോക്ടറുടെ നിർദേശമോ സാന്നിധ്യമോ ഇല്ലാതെ ഗുളികകൾ കഴിപ്പിച്ചത് സ്ഥിതി അതീവ ഗുരുതരമാക്കി.
അമിത രക്തസ്രാവം മൂലം സർക്കാർ ആശുപത്രിയിൽ യുവതി ചികിത്സ തേടി. മാനസികമായും തകർന്ന പെൺകുട്ടി സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയതായാണ് വിവരം. ആശുപത്രി രേഖകൾ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. വിവാഹബന്ധം തകർന്നത് ആശ്വസിപ്പിക്കാനെത്തിയ രാഹുൽ, സൗഹൃദം മുതലെടുത്ത് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. രാഹുലിനെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
ആനത്തലവട്ടം കൃഷ്ണാലയത്തിൽ ബിജെപി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ബാബുവിന്‍റെ (56) വീടിന്‍റെ കാർ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്കൂട്ടിയുമാണ് കത്തിനശിച്ചത്. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും വാഹനങ്ങൾ പൂർണമായും കത്തി നശിച്ചിരുന്നു. ദിവസങ്ങൾക്കു മുമ്പ് ബാബുവിന്‍റെ വീടിനു മുന്നിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ബാബുവിന്‍റെ വീട് ഇതാണോ എന്നും ഫോൺ നമ്പറും അന്വേഷിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ചിറയിൻകീഴ് 17-ാം വാർഡ് പണ്ടകശാലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബാബുവിന്‍റെ സഹോദരീപുത്രിയായ റ്റിൻ്റുവിൻ്റെ വീട് ദിവസങ്ങൾക്ക് മുമ്പ് കത്തി നശിച്ചിരുന്നു. ആ സംഭവത്തിലും ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല എന്ന ആരോപണവും ഉണ്ട്.
by Midhun HP News | Nov 30, 2025 | Latest News, കായികം, ജില്ലാ വാർത്ത
റാഞ്ചി: ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ലോക റെക്കോർഡ് ഇനി ഇന്ത്യൻ ഇതിഹാസ താരം രോഹിത് ശർമ്മയ്ക്ക് സ്വന്തം. റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ഏകദിനത്തിലാണ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ ദീർഘകാല റെക്കോർഡ് രോഹിത് പഴങ്കഥയാക്കിയത്.
ഷാഹിദ് അഫ്രീദിയുടെ 351 സിക്സറുകൾ എന്ന റെക്കോർഡാണ് രോഹിത് ശർമ്മ തിരുത്തിക്കുറിച്ചത്. റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 57 റൺസ് നേടിയ രോഹിത്, ഇന്നിംഗ്‌സിൽ മൂന്ന് സിക്സറുകൾ പറത്തി. ഇതോടെ രോഹിത്തിന്റെ ആകെ ഏകദിന സിക്സറുകളുടെ എണ്ണം 352 ആയി ഉയർന്നു.
കൂടുതൽ കണ്ടെത്തുക. മത്സരത്തിന് ഇറങ്ങുമ്പോൾ അഫ്രീദിയുടെ റെക്കോർഡിനൊപ്പമെത്താൻ രോഹിത്തിന് രണ്ട് സിക്സറുകൾ കൂടി മതിയായിരുന്നു. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കെതിരെ അനായാസം ബാറ്റ് വീശിയ ഹിറ്റ്മാൻ, 15-ാം ഓവറിൽ പ്രെനലൻ സുബ്രയനെതിരെ തുടർച്ചയായി രണ്ട് സിക്സറുകൾ നേടി റെക്കോർഡിനൊപ്പമെത്തി. പിന്നീട് മാർക്കോ യാൻസനെതിരെ ഒരു സിക്സർ കൂടി നേടി ചരിത്രനേട്ടം സ്വന്തം പേരിലാക്കി.
ക്രിസ് ഗെയ്ൽ (331), സനത് ജയസൂര്യ (270), എം.എസ്. ധോണി (229) എന്നിവരാണ് ഈ പട്ടികയിൽ രോഹിത്തിനും അഫ്രീദിക്കും പിന്നിലുള്ളത്. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ സിക്സറുകൾ (600-ൽ കൂടുതൽ) നേടിയ താരമെന്ന റെക്കോർഡും രോഹിത് ശർമ്മയുടെ പേരിലാണ്.



by Midhun HP News | Nov 30, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: റവന്യൂ ജില്ലാ കേരള സ്കൂൾ കലോൽസവം ആറ്റിങ്ങൽ നടക്കുന്നതിന്റെ ഭാഗമായി കലോത്സവ ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 1 മുതൽ 5 വരെ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മുഖ്യ വേദിയായി ആറ്റിങ്ങൽ നഗരത്തിലെ 7 സ്കൂളുകളിലും ആറ്റിങ്ങൽ ഗവ.കോളേജ് ഗ്രൗണ്ട് ഉൾപ്പെടെ 14 വേദികളിലായാണ് കലോത്സവം നടക്കുന്നത്.
കലോത്സവത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഡിസംബർ 1 മുതൽ 5 വരെ കലോത്സവ വേദികളുടെ പ്രധാന കവാടത്തിന്റെയും സമീപ പ്രദേശങ്ങളിലും വാഹന പാർക്കിംഗ് പൂർണമായും നിരോധിച്ചു. പ്രധാന വേദികളുടെ 500 മീറ്റർ ചുറ്റളവിലുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
കലോൽസവത്തിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കുമായി പാർക്കിംഗ് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക. ബോയിസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ, ഡി.ഇ.ഒ ഓഫീസ്, ഗവ.കോളേജ് ആറ്റിങ്ങൽ എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾ ആറ്റിങ്ങൽ മാമം ഗ്രൗണ്ടിലോ മൂന്നുമുക്ക് വാട്ടർ അതോറിറ്റി റോഡിലോ, അയിലം റോഡിൽ നിന്നും കരിച്ചിലേക്കുള്ള പാതയിലോ പാർക്ക് ചെയ്യണം. ജി.എച്ച്.എസ്.എസ്, ടൗൺ യു.പി.എസ്, ഡയറ്റ് സ്കൂൾ എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾ കൊല്ലമ്പുഴ, രാമച്ചംവിള ഭാഗത്ത് പുതിയ ബൈപാസിൽ പാർക്ക് ചെയ്യണം. സി.എസ്.ഐ എച്ച്.എസ്.എസ്, എൽ.എം.എസ് എൽ.പി.എസ് എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾ ഫയർ ഫോഴ്സ് റോഡ്, പൂവൻപാറ ഹോമിയോ ആശുപത്രിക്ക് സമീപത്തെ പഴയ ഹൈവേ എന്നീ സ്ഥലങ്ങളിലോ മാത്രം പാർക്ക് ചെയ്യണം.



by Midhun HP News | Nov 30, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പും, എൻവയോൺമെൻറ് പ്രോഗ്രാമും സംയുക്തമായി ഏകദിന ശില്പശാലയും കുട്ടികൾക്കായി ശാസ്ത്ര ബോധവൽക്കരണ പരിപാടിയും നടത്തി.
ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല ഉപജില്ലകളിലെ നേച്ചർ ക്ലബ് ചുമതലയുള്ള അധ്യാപകർക്കായുള്ള ശില്പശാല ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ പ്രൊഫസർ കെ ജി അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ ശ്രീകുമാർ, ഡോ. ഉദയകുമാരി ഡി, എ ഇ ഒ മാരായ ഡോ.സന്തോഷ് കുമാർ, ഹരികൃഷ്ണൻ, ഹെഡ്മാസ്റ്റർ ഷാജി, എ ബൈന എം സുജ കെ എസ് എന്നിവർ സംസാരിച്ചു. സ്കൂളിലെ എസ് പി സി, എക്കോ ക്ലബ് കുട്ടികൾക്കായി ശാസ്ത്രബോധവൽക്കരണ ക്ലാസും നടത്തി.



Recent Comments