നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ കലാപരിപാടികൾ അവതരിപ്പിക്കാം

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ കലാപരിപാടികൾ അവതരിപ്പിക്കാം

ഇക്കൊല്ലത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 12 മുതൽ 20 വരെ ശിവഗിരി മഠത്തിലെ മഹാസമാധി നവതി സ്മാരക അന്നക്ഷേത്രത്തിൽ പരമ്പരാഗത കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടരുന്നു. ശ്രീനാരായണഗുരുദേവ വിരചിതമായ കൃതികളുടെ പാരായണത്തിന് പുറമേ അവയെ അടിസ്ഥാനമാക്കിയുള്ള നൃത്തം സംഗീതം വാദ്യമേളം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.

ജാതിമതഭേദമെന്യേ ഗുരുദേവനിൽ ഭക്തിയും വിശ്വാസവും ഉള്ള ഏതൊരാൾക്കും പ്രസ്ഥാനങ്ങൾക്കും സമിതികൾക്കും കലാപരിപാടികൾ അവതരിപ്പിക്കാം. പുതിയ കലാകാരന്മാർക്ക് അരങ്ങേറ്റം നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഗുരുദേവൻ പ്രതിഷ്ഠിച്ച വിദ്യാദേവതയുടെ സന്നിധിയിൽ നടക്കുന്ന നവരാത്രി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നടന്നുവരുന്ന രജിസ്ട്രേഷനിൽ പങ്കെടുക്കാം.

ഒക്ടോബർ 21ന് രാവിലെ മുതൽ വിദ്യാദേവതയായ ശ്രീ ശാരദ ദേവി സന്നിധിയിൽ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ കാർമികത്വത്തിൽ വിദ്യാരംഭ ചടങ്ങുകളും നടക്കും.

കെഎസ്ആർടിസിയിൽ ദൃശ്യമാകുന്നത് അഭൂതപൂർവമായ മാറ്റം: മന്ത്രി സി.പി ജോൺ

കെഎസ്ആർടിസിയിൽ ദൃശ്യമാകുന്നത് അഭൂതപൂർവമായ മാറ്റം: മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെഎസ്ആർടിസിയെ മികച്ച വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. നിലവിൽ സർവീസ് നടത്തുന്ന 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വലിയ സംവിധാനമായി കെഎസ്ആർടിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.അറ്റ്ലസുകൾ പരിശോധിക്കുക.

സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ബസുകൾ വാങ്ങി കെഎസ്ആർടിസിക്ക് നൽകാൻ സാധിക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ വിട്ടുനൽകുന്ന സ്വകാര്യ ബസുകൾക്ക് കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുക നൽകിയാണ് സർവീസ് നടത്തുക. എംഎൽഎമാർക്കും സ്വന്തം നിയോജക മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ ഓടിക്കുന്നതിനായി ബസുകൾ വാങ്ങി നൽകാൻ പുതിയ പരിഷ്കാരങ്ങളിലൂടെ സാധിക്കും.

യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിൽ വാട്സാപ്പ് നമ്പർ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. ഊബർ ആപ്പ് ഉപയോഗിച്ച് ബസ് ടിക്കറ്റ് ബുക്കിങ് നടത്തുന്നതിനുള്ള സൗകര്യം ഉടൻ ഒരുങ്ങും. ഇതിന് പുറമെ തുറമുഖ അധിഷ്ഠിത ചരക്കുനീക്ക സർവീസിലേക്ക് കെഎസ്ആർടിസി കടക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

എസ് കൃഷ്ണൻകുട്ടി നായർ (80) നിര്യാതനായി

എസ് കൃഷ്ണൻകുട്ടി നായർ (80) നിര്യാതനായി

ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് ശ്രീദേവി മന്ദിരത്തിൽ എസ് കൃഷ്ണൻകുട്ടി നായർ (80) അന്തരിച്ചു.

ഭാര്യ: എസ് ലീന.
മക്കൾ: കെ ശ്രീശ്യാം, കെ ശ്രീധന്യ, കെ ശ്രീനാഥ്.
മരുമക്കൾ: എം.പി ആശ, ബി.എസ് ശിവപ്രസാദ് (ഗൾഫ്), ആതിര എസ് നായർ

‘ആണ്‍കുട്ടികള്‍ മുടി നീട്ടിയാല്‍ എന്താ പ്രശ്നം’? ശിക്ഷ വേണ്ട, സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

‘ആണ്‍കുട്ടികള്‍ മുടി നീട്ടിയാല്‍ എന്താ പ്രശ്നം’? ശിക്ഷ വേണ്ട, സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗ നിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നു ബാലാവകാശ കമ്മീഷന്‍. മുടിയുടെ നീളത്തിന്റെ പേരില്‍ ആണ്‍കുട്ടികളേയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളേയും സ്‌കൂള്‍ അധികൃതര്‍ മാനസികമായി ബുദ്ധിമുട്ടിക്കാനോ ശിക്ഷിക്കാനോ പാടില്ലെന്നും കമ്മീഷന്‍ അംഗം പി ഷാജേഷ് ഭാസ്‌കര്‍ ഉത്തരവിട്ടു.

അതേസമയം മുടി സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വിദ്യാര്‍ഥികളാണെന്നും ഉത്തരവില്‍ പറയുന്നു. കായിക മത്സരങ്ങളിലും പ്രാക്ടിക്കല്‍ ക്ലാസുകളിലും പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി നീളമുള്ള മുടി കെട്ടി വയ്ക്കുകയോ ഹെയര്‍ബാന്‍ഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യണം.

ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും സിബിഎസ്ഇയും മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് 45 ദിവസത്തിനകം കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുടി നീട്ടി വളര്‍ത്തുന്ന ആണ്‍കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ കുറ്റവാളികളായി ചിത്രീകരിക്കുന്നുവെന്നു കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോനും നീട്ടി വളര്‍ത്തിയ മുടി വെട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടും പതിനൊന്നാം ക്ലാസിലെ ആണ്‍കുട്ടി അതിനു തയ്യാറാകാത്ത സാഹചര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നു ആവശ്യപ്പെട്ട് കോട്ടയ്ക്കല്‍ സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലും നല്‍കിയ ഹര്‍ജികള്‍ ഒന്നിച്ച് പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പോലീസിന്റെ പിടിയിലായി. മലപ്പുറം കരുവാരക്കുണ്ട് പൂച്ചപ്പടി സ്വദേശി റമീസ്, മൂത്തേടം കാരപ്പുറം സ്വദേശി സൽമാൻ എന്നിവരെയാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്.

തിന്ന ചോറിനോട് കാട്ടിയ ക്രൂരത!

​കഴിഞ്ഞ ഓഗസ്റ്റ് 30-ന് രാത്രി പതിനൊന്ന് മണിയോടെ പൂക്കോട്ടുംപാടത്തെ ഇന്ത്യൻ ഓയിൽ പമ്പിൽ നിർത്തിയിട്ടിരുന്ന സി.കെ.ബി ബസ്സിന്റെ ബോണറ്റ് തുറന്നാണ് പ്രതികൾ എഞ്ചിനകത്തേക്ക് ഉപ്പ് വാരിയിട്ടത്. ബസ്സ് കൃത്യമായി നോക്കാത്തതിനെ തുടർന്ന് ഉടമകൾ ഇരുവരെയും ജോലിയിൽ നിന്ന് പറഞ്ഞുവിട്ടിരുന്നു. എന്നാൽ, തങ്ങൾക്ക് അത്രയും നാൾ അന്നം തന്ന മുതലാളിയോട്, തിന്ന ചോറിനോട് ഒരല്പം പോലും നന്ദിയില്ലാതെ പ്രതികാരം വീട്ടാനാണ് ഇരുവരും ചേർന്ന് ഈ ക്രൂരത കാട്ടിയത്.

​ബുദ്ധിരാക്ഷസന്മാരുടെ കണക്കുകൂട്ടലുകൾ തെറ്റി!

​എഞ്ചിനിൽ ഉപ്പിട്ടാൽ രണ്ടോ മൂന്നോ ആഴ്ചകൾ കൊണ്ട് അത് പതുക്കെ നശിച്ചുപോയ്ക്കോളുമെന്നും തങ്ങൾ പിടിക്കപ്പെടില്ലെന്നുമായിരുന്നു പ്രതികൾ കരുതിയിരുന്നത്. എന്നാൽ ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്, പിറ്റേ ദിവസം ബസ്സ് ഓടിത്തുടങ്ങിയപ്പോൾ തന്നെ വൻ തോതിൽ പുക പുറത്തേക്ക് വരികയും അധികം വൈകാതെ എഞ്ചിൻ പൂർണ്ണമായും തകരാറിലാകുകയും ചെയ്തു.

ഈ സംഭവത്തിലൂടെ ബസ്സുടമയ്ക്ക് ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ വലിയ നഷ്ടമാണ് ഉണ്ടായത്. ​പോലീസിന്റെ പഴുതടച്ച അന്വേഷണം!

​കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതികളെ പതിനഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പിടികൂടുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് കേസിലെ വഴിത്തിരിവായത്.

കൃത്യം നടന്ന ദിവസം പ്രതികളിലൊരാൾ ഉപയോഗിച്ചിരുന്ന കറുത്ത കാർ സംഭവസ്ഥലത്ത് വന്നുപോയത് ശ്രദ്ധയിൽപ്പെട്ട പോലീസ് ആ വഴിക്ക് അന്വേഷണം വ്യാപിപ്പിക്കുകയും പ്രതികളെ തന്ത്രപരമായി കുടുക്കുകയുമായിരുന്നു.​തങ്ങൾക്ക് അന്നം തന്ന സ്ഥാപനത്തെ തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ട പ്രതികൾക്ക് പോലീസിന്റെ വകയായി കപ്പിയും കയറും റിമാൻഡും ഉറപ്പായിക്കഴിഞ്ഞു!

എസ് കൃഷ്ണൻകുട്ടി നായർ (80) അന്തരിച്ചു

എസ് കൃഷ്ണൻകുട്ടി നായർ (80) അന്തരിച്ചു

ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് ശ്രീദേവി മന്ദിരത്തിൽ എസ് കൃഷ്ണൻകുട്ടി നായർ (80) അന്തരിച്ചു.

ഭാര്യ: എസ് ലീന.
മക്കൾ: കെ ശ്രീശ്യാം, കെ ശ്രീധന്യ, കെ ശ്രീനാഥ്.
മരുമക്കൾ: എം.പി ആശ, ബി.എസ് ശിവപ്രസാദ് (ഗൾഫ്), ആതിര എസ് നായർ.