by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട് വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയില്‍ ഉപേക്ഷിച്ചു. വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധികയെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ആറ്റിങ്ങല്‍ – വെഞ്ഞാറമ്മൂട് റോഡില്‍ വലിയ കട്ടയ്ക്കാലിലവാണ് സംഭവം നടന്നത്. പത്തേക്കര്‍ സ്വദേശിക്കാണ് ആക്രമണമേറ്റത്. പരുക്കേറ്റ് അവശയായ വയോധികയെ വലിയ കുന്നുമ്മല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധിക വഴിയില്‍ കിടക്കുന്നതുകണ്ട നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.സംഭവത്തില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. വയോധികയെ കണ്ട സ്ഥലത്തിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലും രക്തക്കറ കണ്ടതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അബോധാവസ്ഥയിലായ വയോധികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും വിവരമുണ്ട്. സംഭവത്തില്‍ സിസിറ്റിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധനകള്‍ നടത്തിവരികയാണ്.
by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
കേരളാ പി എസ് സി, കോളജ് വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, എന്നിവിടങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വകുപ്പ് മേധാവി, അസിസ്റ്റന്റ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
സാങ്കേതികവിദ്യാഭ്യാസത്തിൽ വകുപ്പ് മേധാവികൾ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ തസ്തികകളിൽ അപേക്ഷിക്കാൻ പി എസ് സി നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ളവർ ഈ മാസം 31 (31.12.2025 ബുധനാഴ്ച) രാത്രി 12 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
വകുപ്പ് : കോളജ് വിദ്യാഭ്യാസം (ഗവ.ട്രെയിനിംഗ് കോളേജുകള്‍)
⦁ തസ്തിക : അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നാച്വറല്‍ സയന്‍സ്.
⦁ശമ്പളം : യു ജിസി നിരക്കില്‍
⦁ഒഴിവുകളുടെ എണ്ണം : 1 (ഒന്ന്)
⦁ നിയമന രീതി :
I) തസ്തിക മാറ്റം വഴിയുള്ള നിയമനം
കേരള ജനറൽ എഡ്യൂക്കേഷൻ സബോർഡിനേറ്റ് സർവ്വീസിലെ നിശ്ചിത യോഗ്യതയും പരിചയവുമുള്ള ഹെഡ് മാസ്റ്റർമാരിൽ നിന്നും, ഹൈസ്കൂൾ ടീച്ചർമാരിൽ നിന്നും, സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരിൽ നിന്നും തസ്തിക മാറ്റം വഴിയുള്ള നിയമനം.
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നേരിട്ടുള്ള നിയമനം.
II) നേരിട്ടുള്ള നിയമനം
തസ്തിക മാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ലഭ്യമല്ലെങ്കിൽ മാത്രമേ നേരിട്ടുള്ള നിയമനം പരിഗണിക്കുകയുള്ളൂ.
പ്രായപരിധി:
⦁ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് ഉയർന്ന പ്രായപരിധിയില്ല.
⦁ നേരിട്ടുള്ള നിയമനം:- 22-50 വരെ ( 02.01.1975 നും 01.01.2003 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം -രണ്ട് തീയതികളും-ഉൾപ്പെടെ).
യോഗ്യത :
തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും നേരിട്ടുള്ള നിയമനത്തിനും
1. ബന്ധപ്പെട്ട വിഷയത്തില്‍ 50%(അൻപത് ശതമാനം) മാർക്കിൽകുറയാതെയുള്ള ബിരുദാനന്തര ബിരുദം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലര്‍ത്തിയിരിക്കണം.
2. 55% (അൻപത്തിയഞ്ച് ശതമാനം) മാർക്കിൽ കുറയാതെ നേടിയ എംഎഡ് ബിരുദം.
3. പ്രൊഫഷണൽ യോഗ്യതകൾ നേടിയതിനുശേഷം സ്കൂളിൽ നിന്നോ കോളേജിൽ നിന്നോ നേടിയിട്ടുള്ള മൂന്നു വർഷത്തെ അദ്ധ്യാപന പരിചയം .
4. യുജിസി അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേകം രൂപീകരിച്ച ഏജൻസിയോ ഇതിനായി നടത്തിയ സമഗ്ര പരീക്ഷ (കോംപ്രിഹെൻസീവ് ടെസ്റ്റ്) ജയിച്ചിരിക്കണം.
തുല്യ യോഗ്യതയുള്ളവരിൽ മലയാള ഭാഷയിൽ മതിയായപരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.
I) നാച്വറല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് ബോട്ടണിയിലോ, സുവോളജിയിലോ എം എസ് സി ബിരുദവും മെതേഡ്സ് ഓഫ് ടീച്ചിങ് നാച്വറല്‍ സയന്‍സില്‍ സ്പെഷ്യലൈസേഷനോടെയുള്ള എം എഡ് ഉം ആവശ്യമാണ്
2) തസ്തികയിലേക്ക് നിഷ്കർഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകർ നേടിയിട്ടുള്ള പിഎച്ച് ഡി/എം ഫിൽ/പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് എന്നീ നോൺ ക്വാളിഫയിങ് ഡിഗ്രികൾക്ക് അധിക മാർക്ക് നൽകുന്നതാണ്. റാങ്കിങ്ങിനായി നോൺ ക്വാളിഫയിങ് യോഗ്യതകൾക്ക് അധിക മാർക്ക് നൽകുന്നത്.
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ (ഹെഡ് മാസ്റ്റർ/ഹൈസ്കൂൾ ടീച്ചർ/ഹയർസെക്കന്ററി സ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നവർ) മേലധികാരിയിൽ നിന്നും റെഗുലർ സർവ്വീസിലാണെന്ന് തെളിയിക്കുന്ന സർവ്വീസ് സർട്ടിഫിക്കറ്റ് നിർദ്ദിഷ്ടഫോമിൽ വാങ്ങി കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്.
എയ്ഡഡ്/സ്വകാര്യ സ്കൂളുകളില്‍ നിന്നോ കോളേജുകളില്‍ നിന്നോ നൽകുന്ന പരിചയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഗവണ്‍മെന്റ് അധികാരി കൗണ്ടർ സൈൻ ചെയ്യേണ്ടതാണ്
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 31.12.2025 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ
അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ് വിലാസം: www.keralapsc.gov.in
വിജ്ഞാപനം താഴെ വായിക്കാം
വകുപ്പ് : സാങ്കേതിക വിദ്യാഭ്യാസം (ഗവ. പോളിടെക്നിക്കുകള്‍)
⦁തസ്തിക : ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ ടെക്സ്റ്റൈല്‍ ടെക്നോളജി
⦁ ശമ്പളം :എഐസിടിഇ സ്കെയിൽ
⦁ഒഴിവുകളുടെ എണ്ണം : 03 (മൂന്ന്)
⦁ നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായപരിധി : 20-41, ഉദ്യോഗാര്‍ത്ഥികള്‍ 02/01/1984 നും 01/01/2005 നും ഇടയില്‍ ജനിച്ചവരായിരിക്കണം.-രണ്ടു തീയതികളും ഉള്‍പ്പെടെ-). പട്ടികജാതി/ പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ലഭിക്കും .
യോഗ്യത :
1. ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും റഗുലര്‍ പഠനത്തിലൂടെ ബന്ധപ്പെട്ട എൻജിനീയറിങ് / ടെക്നോളജി ശാഖയില്‍ നേടിയ ഒന്നാം ക്ലാസ്ബിരുദം.
2. ഗവണ്‍മെന്റ്/ ഗവണ്‍മെന്റ് എയിഡഡ് അല്ലെങ്കില്‍ എഐസി ടി ഇ (AICTE) അംഗീകൃത പോളിടെക്നിക് കോളേജുകളില്‍ ലക്ചറര്‍ ആയുള്ള അഞ്ച് വര്‍ഷത്തെ അദ്ധ്യാപനപരിചയം
തസ്തികയ്ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അപേക്ഷകര്‍ നേടിയിട്ടുള്ള പി എച്ച് ഡി/ എംഫില്‍/പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് എന്നീ നോണ്‍ ക്വാളിഫയിങ് ഡിഗ്രികള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്നതാണ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 31.12.2025 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ.
അപേക്ഷ സമര്‍പ്പിക്കേണ്ട മേല്‍വിലാസം: www.keralapsc.gov.in
by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ പ്രസ്താവിച്ചേക്കും. നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂറോളം വാദം നീണ്ടു. മുന്‍കൂര്‍ ഹര്‍ജിയില്‍ വിധി പുറപ്പെടുവിക്കരുതെന്നുവരെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ജനപ്രതിനിധി കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണെന്നും, ഇതുവരെ കേസ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
പൊലീസ് റിപ്പോര്‍ട്ടിനൊപ്പം, മെഡിക്കല്‍ രേഖകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ഡിജിറ്റല്‍ തെളിവുകളും, വാട്‌സ് ആപ്പ് ചാറ്റുകളും വീഡിയോകളും അടക്കം തെളിവായി സമര്‍പ്പിച്ചിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ വാദത്തിനിടെ ഉന്നയിച്ച ഒരു രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും നടന്നുവെന്നും, ഇതിനു തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പരാതി വ്യാജമാണെന്നും, കേസിനു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്നും രാഹുലിന്റെ അഭിഭാഷന്‍ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു. പരാതിക്ക് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണ്. വോയ്‌സ് റെക്കോര്‍ഡ് ഗൂഢാലോചനയുടെ ഭാഗമാണ്. ഗര്‍ഭച്ഛിദ്രം നടത്തിയത് യുവതി തന്നെയാണ്. പരാതി നല്‍കാന്‍ യുവതിക്ക് മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആരോപിച്ചു.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അടച്ചിട്ട കോടതിയിലായിരുന്നു വാദം കേട്ടത്. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഒന്നര മണിക്കൂറോളം വാദം നീണ്ടു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി ഇന്നു തന്നെ കോടതി ഉത്തരവ് പുറപ്പെടുവിച്ചേക്കും.
ഇരു ഭാഗങ്ങളും നല്‍കിയ രേഖകള്‍ വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും കേസ് പരിഗണിക്കും. അതേസമയം മുന്‍കൂര്‍ ഹര്‍ജിയില്‍ വിധി പുറപ്പെടുവിക്കരുതെന്നുവരെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ജനപ്രതിനിധി കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണെന്നും, ഇതുവരെ കേസ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
പൊലീസ് റിപ്പോര്‍ട്ടിനൊപ്പം, മെഡിക്കല്‍ രേഖകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ഡിജിറ്റല്‍ തെളിവുകളും, വാട്‌സ് ആപ്പ് ചാറ്റുകളും വീഡിയോകളും അടക്കം തെളിവായി സമര്‍പ്പിച്ചിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ വാദത്തിനിടെ ഉന്നയിച്ച ഒരു രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും നടന്നുവെന്നും, ഇതിനു തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പരാതി വ്യാജമാണെന്നും, കേസിനു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്നും രാഹുലിന്റെ അഭിഭാഷന്‍ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു. പരാതിക്ക് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണ്. വോയ്‌സ് റെക്കോര്‍ഡ് ഗൂഢാലോചനയുടെ ഭാഗമാണ്. ഗര്‍ഭച്ഛിദ്രം നടത്തിയത് യുവതി തന്നെയാണ്. പരാതി നല്‍കാന്‍ യുവതിക്ക് മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആരോപിച്ചു.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിലെ ഒരു സർപ്രൈസാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കളങ്കാവലിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാൻ സയീദ് ആണ്.
മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ. ചിത്രത്തിലെ റെഡ് ബാക്ക് എന്ന ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയതും സംഗീതം പകർന്നതും സംവിധായകനായ ജിതിൻ കെ ജോസ് ആണ്. എന്നാൽ ഇതാദ്യമായല്ല, അദ്യാൻ മമ്മൂട്ടി ചിത്രത്തിൽ പാടുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ഡോൺട് ഗോ എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു.
അതായിരുന്നു സിനിമയിൽ ഗായകനെന്ന രീതിയിൽ അദ്യാൻ്റെ തുടക്കം. മിഥുൻ മുകുന്ദനാണ് വരികൾ എഴുതിയത്. കളങ്കാവലിനെ സംബന്ധിക്കുന്ന മറ്റൊരു കൗതുകം, ചിത്രത്തിലെ നായികമാരുടെ ബാഹുല്യമാണ്. 22 നായികമാരാണ് ചിത്രത്തിലുള്ളത്. ഇതാദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയിൽ ഇത്രയധികം നായികമാർ അണിനിരക്കുന്നത്. രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ, അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
റിട്ടയര്‍മെന്റ് കാലത്ത് സ്ഥിരമായി തരക്കേടില്ലാത്ത മാസ വരുമാനം ലഭിക്കുന്നതിന് ഒറ്റത്തവണ വലിയ തുക നിക്ഷേപിക്കുന്ന പദ്ധതികളെ താത്പര്യത്തോടെ നോക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. റിസ്‌കില്ലാതെ മികച്ച റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ നിക്ഷേപിക്കാന്‍ ഒട്ടുമിക്ക ആളുകളും തയ്യാറാവുകയും ചെയ്യും. ഇത്തരത്തില്‍ റിസ്‌കില്ലാതെ നിക്ഷേപിക്കാന്‍ കഴിയുന്ന നിരവധി സ്‌കീമുകള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായും ബാങ്ക് നിക്ഷേപങ്ങളായും വിപണിയിലുണ്ട്.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം
മാസത്തില്‍ പലിശ വരുമാനം ഉറപ്പു വരുത്തുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം. ഇത് അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ്. 7.4 ശതമാനം പലിശ നിരക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ലാത്ത നിക്ഷേപമാണ്. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സകീം
മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്നുമാസം കൊണ്ട് വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്്സ് സ്‌കീം. 8.2 ശതമാനം പലിശയാണ് നിലവില്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ല. നിക്ഷേപങ്ങള്‍ക്ക് 1.5 ലക്ഷം നികുതി ഇളവ് ലഭിക്കും. 5 വര്‍ഷമാണ് കാലാവധി.
ബാങ്ക് മന്ത്ലി ഇന്‍കം സ്‌കീം
ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് മാസത്തില്‍ പലിശ വരുമാനം ലഭിക്കുന്നതാണ് പദ്ധതി. മാസത്തിലോ ത്രൈമാസത്തിലെ പലിശ സേവിങ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. 5 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കാണ് നിക്ഷേപത്തിന് ലഭിക്കുക. സ്ഥിര വരുമാനത്തിനൊപ്പം നിക്ഷേപത്തിന്റെ മുകളില്‍ 95 ശതമാനം അത്യാവശ്യ വായ്പയും ലഭിക്കും.
ബോണ്ടുകള്‍
കമ്പനികളുടെ ബോണ്ടില്‍ നിക്ഷേപിക്കുന്നത് മാസ വരുമാനം ലഭിക്കും. ബോണ്ടുകളിലെ നിക്ഷേപത്തിന് കൂപ്പണ്‍ എന്ന പേരില്‍ പലിശ വരുമാനം ലഭിക്കും. ഡീ മാറ്റ് അക്കൗണ്ട് വഴി ബോണ്ടുകള്‍ വാങ്ങാം. ബോണ്ടില്‍ നിന്നുള്ള പലിശ വരുമാനം മാസത്തിലോ അര്‍ധ വര്‍ഷത്തിലോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. 6-11 ശതമാനം വരെയാണ് കൂപ്പണ്‍ റേറ്റ്.
കമ്പനി സ്ഥിര നിക്ഷേപം
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ മാസ, ത്രൈമാസങ്ങളില്‍ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുണ്ട്. 6 മുതല്‍ 9 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.5 ശതമാനം പലിശ അധികം ലഭിക്കും. ബാങ്കുകളെക്കാള്‍ ഉയര്‍ന്ന വരുമാനം സ്ഥിരം ലഭിക്കും. പലിശ വരുമാനം പരിധി കടന്നാല്‍ 10 ശതമാനം നികുതി ഈടാക്കും. 1 മുതല്‍ 5 വര്‍ഷം വരെ കാലാവധി ലഭിക്കും.
Recent Comments