by Midhun HP News | Nov 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിലെ റേഷനില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണിത്. എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണയും നല്‍കും.
319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ
ഇൗ മാസം മുതല്‍ സപ്ലൈകോയില്‍നിന്ന് ലിറ്ററിന് 319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓരോ കാര്‍ഡിനും നല്‍കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ സബ്സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗസാധനങ്ങളും ലഭിക്കും. ഓരോ കാര്‍ഡിനും 25 രൂപ നിരക്കില്‍ 20 കിലോ പച്ചരിയോ പുഴുക്കലരിയോ നല്‍കുന്നുണ്ട്. വനിതകള്‍ക്ക് സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനംവരെ അധിക വിലക്കുറവുമുണ്ട്.
ആയിരം രൂപയ്ക്കുമേല്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരുകിലോ പഞ്ചസാര അഞ്ചുരൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്കുമേല്‍ സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില 25 ശതമാനം വിലക്കുറവില്‍ നല്‍കും.
ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നുവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്രിസ്മസ് ചന്ത നടത്തും. താലൂക്കുതലത്തില്‍ തെരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലും ചന്തകളുണ്ടാകും. 250-ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേക ഓഫറുകളുമുണ്ടാകും.



by Midhun HP News | Nov 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് ഇന്ന് അവസാനിക്കും. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവരില്‍ എന്‍ റോള്‍മെന്റ് സമയത്തുണ്ടായ വ്യക്തിഗത വിവരങ്ങളിലെ തെറ്റുകള്‍( പേര്, ജനനത്തീയതി, വിട്ടുപോയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍) പരിഹരിക്കാന്‍ ഡിസംബര്‍ 15 മുതല്‍ 25 വരെ അവസരമുണ്ട്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ വഴിയോ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
തിരുവനന്തപുരം: പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് ഇന്ന് അവസാനിക്കും. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവരില്‍ എന്‍ റോള്‍മെന്റ് സമയത്തുണ്ടായ വ്യക്തിഗത വിവരങ്ങളിലെ തെറ്റുകള്‍( പേര്, ജനനത്തീയതി, വിട്ടുപോയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍) പരിഹരിക്കാന്‍ ഡിസംബര്‍ 15 മുതല്‍ 25 വരെ അവസരമുണ്ട്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ വഴിയോ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍.സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍ആര്‍കെ ഐഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം.
ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) 13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.



by Midhun HP News | Nov 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് മുകളിലായുള്ള ദിത്വ ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യത. ഇതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റാണ് വീശുന്നത്.
ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ അഞ്ചുകിലോമീറ്ററാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്. ഉച്ചവരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും. ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.



by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
വെസ്റ്റ് ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) കല്യാണിയിൽ വിവിധ വകുപ്പുകളിലായി 172 സീനിയർ റെസിഡന്റ് (നോൺ-അക്കാദമിക്) തസ്തികകളിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഡിസംബർ 26,27 തീയതികളിൽ കല്യാണിയിൽ നടക്കുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15.
വകുപ്പുകളും ഒഴിവുകളുടെ എണ്ണവും
അനസ്തേഷ്യ -17
കാർഡിയോളജി – 1
സി.ടി.വി.എസ് – 5
ഡെർമറ്റോളജി – 3
എമർജൻസി മെഡിസിൻ & ട്രോമ – 19
ഇ. എൻ. ടി – 4
ജനറൽ മെഡിസിൻ – 12
ജനറൽ സർജറി – 11
ആശുപത്രി അഡ്മിനിസ്ട്രേഷൻ – 4
മെഡിക്കൽ ഗാസ്ട്രോഎന്ററോളജി -2
മെഡിക്കൽ ഓങ്കോളജി/ഹീമറ്റോളജി – 9
നെഫ്രോളജി – 2
ന്യൂറോളജി – 6
ന്യൂറോ സർജറി – 2
ന്യുക്ലിയർ മെഡിസിൻ – 5
ഒബ്സ്റ്റട്രിക്‌സ് & ഗൈനെക്കോളജി – 6
ഓർത്തോപീഡിക്സ് – 7
പീഡിയാട്രിക് സർജറി – 6
ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ – 8
സൈക്യാട്രി – 2
പൾമണറി മെഡിസിൻ – 2
റേഡിയോ ഡയഗ്നോസിസ് – 18
റ്യുമറ്റോളജി – 3
സർജിക്കൽ ഗാസ്ട്രോഎന്ററോളജി – 4
സർജിക്കൽ ഓങ്കോളജി – 6
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ & ബ്ലഡ് ബാങ്ക് – 3
ബയോകെമിസ്ട്രി – 1
മൈക്രോബയോളജി – 3
ഫാർമക്കോളജി – 1
പ്രായപരിധി
അപേക്ഷകന്റെ പ്രായം 45 വയസ്സ് കവിയരുത്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംഡി/എംഎസ്/ഡിഎൻബി അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തര മെഡിക്കൽ ബിരുദം.
സൂപ്പർ-സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്ക്: ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ ഡിഎം/എംസിഎച്ച്/ഡിഎൻബി.
ആശുപത്രി അഡ്മിനിസ്ട്രേഷൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, എമർജൻസി മെഡിസിൻ എന്നിവയ്ക്കുള്ള പ്രത്യേക യോഗ്യതകൾ അറിയാൻ വിജ്ഞാപനം കാണുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും https://aiimskalyani.edu.in/ സന്ദർശിക്കുക.
by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികളുടെ വിതരണവും തിരഞ്ഞെടുപ്പിന് ശേഷം അവ സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. കോർപ്പറേഷൻ തലത്തിൽ നാലും മുനിസിപ്പാലിറ്റികൾക്ക് ആറും ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകൾക്കായി 11 കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്.
കോർപ്പറേഷൻ തലത്തിൽ സർവോദയ വിദ്യാലയത്തിൽ മൂന്നു കേന്ദ്രങ്ങളും മാർതിയോഫിലിക്സ് ട്രെയിനിങ് കോളേജിൽ ഒരു കേന്ദ്രവുമുണ്ട്.
മുനിസിപ്പാലിറ്റി തലത്തിൽ നെയ്യാറ്റിൻകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും മഞ്ച ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും രണ്ട് വീതവും ആറ്റിങ്ങൽ നഗരസഭാ കാര്യാലയം (മിനി ഹാൾ മൂന്നാം നില) വർക്കല നഗരസഭ കാര്യാലയം എന്നിവയിൽ ഓരോ കേന്ദ്രങ്ങളുമുണ്ട്.
ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് തലത്തിൽ പാറശ്ശാല ഗവ.ഗേൾസ് ഹൈസ്കൂൾ പാറശ്ശാല, പെരുങ്കടവിള ഗവ. ഹൈസ്കൂൾ മാരായമുട്ടം, അതിയന്നൂർ ന്യൂ ഹയർ സെക്കൻഡറി സ്കൂൾ നെല്ലിമൂട്, നേമം ഗവ. വി. എച്ച്.എസ്.എസ് മലയിൻകീഴ്, പോത്തൻകോട് സെൻ്റ് സേവിയേഴ്സ് കോളേജ് തുമ്പ, വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വൊക്കേഷണൽ& ഹയർ സെക്കൻഡറി സ്കൂൾ വെള്ളനാട്, നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നെടുമങ്ങാട്, വാമനപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിരപ്പൻകോട്, കിളിമാനൂർ ഗവ. എച്ച്.എസ്.എസ് കിളിമാനൂർ, ചിറയിൻകീഴ് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ, വർക്കല ശ്രീനാരായണ കോളേജ് ശിവഗിരി എന്നിവയാണ് കേന്ദ്രങ്ങൾ.



by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
ചെന്നൈ: ഡിറ്റ്‌വ ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാട് – പുതുച്ചേരി തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുച്ചേരി, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശ്രീലങ്കയ്ക്കും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് സമീപവും ആഞ്ഞടിക്കുന്ന കാറ്റിന്റെ തീവ്രത ഇനിയും വർധിക്കുമെന്നാണ് അറിയിപ്പ്.
ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്ത് നിന്നും വടക്ക്-വടക്ക്പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങി വടക്ക് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര പ്രദേശത്തിന്റെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിലേക്ക് നവംബർ 30ഓടെയെത്തും. ശനിയാഴ്ച തമിഴ്‌നാട്ടിലെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടലൂർ, മലിയാടുംതുറൈ, വില്ലുപുരം, ചെങ്കൽപേട്ട്, പുതുച്ചേരി എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ നിന്നും 90 കിലോമീറ്റർ വേഗത കൈവരിക്കുന്ന അതിശക്തമായ കാറ്റ് ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളിൽ ആഞ്ഞടിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



Recent Comments