by Midhun HP News | Jul 30, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി ആതിരാ ഭവനിൽ (എസ്.ആർ.എ: 51 എ) റ്റി രാധ (62) അന്തരിച്ചു.
ഭർത്താവ്: കെ രാമചന്ദ്രൻ (മുൻ മാനേജർ, പ്രഭാത് ബുക്ക് ഹൗസ്)
മക്കൾ: ആർ.ആർ ആതിര, ആർ.ആർ അരുൺ (വ്യാപാരി വ്യവസായി സമിതി സഹകരണ സംഘം)
മരുമകൻ: സി.ജി അജിത്ത് (ടെക്നോ പാർക്ക്)
സഞ്ചയനം വ്യാഴാഴ്ച രാവിലെ 10 മണിക്ക്
by Midhun HP News | Jul 30, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറുടെ ഔദ്യോഗിക ചുമതല നിർവഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ആറ്റിങ്ങലിലെ ഒരു പാരലൽ കോളേജിൽ അധ്യാപകൻ മർദിച്ചുവെന്ന പരാതിയുമായി അമ്മയ്ക്കൊപ്പം എത്തിയ 15 വയസ്സുള്ള പെൺകുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. മെഡിക്കോ-ലീഗൽ കേസായതിനാൽ നിയമാനുസൃതമായി പോലീസിനെ അറിയിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഡോക്ടർ ശേഖരിക്കുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മെഡിക്കോ-ലീഗൽ നടപടിക്രമങ്ങൾ പാലിക്കുന്നത് ഡോക്ടറുടെ നിയമപരവും ഔദ്യോഗികവുമായ ഉത്തരവാദിത്വമാണെന്ന് പറഞ്ഞു.
എന്നാൽ, ഈ നടപടികൾ നിർവഹിക്കുന്നതിനിടെ മുനിസിപ്പൽ ചെയർമാൻ അത്യാഹിത വിഭാഗത്തിൽ അനാവശ്യമായി ഇടപെട്ട് ഡോക്ടറുടെ ഔദ്യോഗിക ചുമതല നിർവഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ഗുരുതരമായ വധഭീഷണി മുഴക്കുകയും ചെയ്തത് പൊതുജനാരോഗ്യ സംവിധാനത്തോടും നിയമവാഴ്ചയോടും ഉള്ള വെല്ലുവിളിയാണ്. ഇത്തരം സമ്മർദങ്ങളും നിയമാനുസൃത നടപടിക്രമങ്ങളിൽ നടത്തുന്ന അനാവശ്യ ഇടപെടലുകളും യഥാർത്ഥ പ്രതികൾ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും, അത് നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ദുർബലപ്പെടുത്തുന്ന ഗുരുതരമായ പ്രവണതയാണെന്നും കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണമെന്നും, ഡോക്ടർക്കെതിരെ അതിക്രമം നടത്തിയവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ച് ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി കൈക്കൊള്ളണമെന്നും കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

by Midhun HP News | Jul 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ക്ഷേത്രത്തില്‍ തുലാഭാരച്ചടങ്ങിനിടയില്‍ ത്രാസ് പൊട്ടിവീണ് വി മുരളീധരന്‍ എംഎല്‍എയുടെ കാലിന് ചതവ് പറ്റി. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആനയറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പരിശോധനയില്‍ കാലിന് പൊട്ടലുകള്‍ ഇല്ലെന്നും ചതവ് മാത്രമാണ് ഉണ്ടായതെന്നും തെളിഞ്ഞു. ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ക്ഷേത്രത്തിലെ പ്രധാന ദേവിക്ക് മുന്നില്‍ നടത്തിയ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയര്‍ പൊട്ടിയത്. കപ്പപ്പഴം ഉപയോഗിച്ചുള്ള തുലാഭാരമാണ് അദ്ദേഹം നടത്തിയത്. ത്രാസ് താഴേക്ക് പതിച്ച് അദ്ദേഹത്തിന്റെ വലതുകാലില്‍ സാരമായ ചതവേല്‍ക്കുകയായിരുന്നു. മറ്റ് ബുദ്ധിമുട്ടുകളുണ്ടായില്ലെന്നും അറിയിച്ചു.

by Midhun HP News | Jul 29, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ഒറ്റക്കലിംഗ് നിവേദ്യത്തിൽ കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നു.
2 പവൻ സ്വർണവും വെള്ളി ആഭരണങ്ങളും 6000 രൂപയും നഷ്ടപ്പെട്ടതായി പരാതി. കവർച്ചയുടെ സിസിടിവി ദൃശ്യം പുറത്തു വന്നു.
by Midhun HP News | Jul 29, 2026 | Latest News, ജില്ലാ വാർത്ത, മരണം
കിളിമാനൂർ: പുതിയകാവിലെ ശ്യാം മ്യൂസിക് ഉടമയായിരുന്ന, മടവൂർ പുലിയൂർക്കോണം ചാങ്ങയിൽക്കോണം കൃഷ്ണ വിലാസത്തിൽ ശ്യാംദത്ത് (59) അന്തരിച്ചു.
ഭാര്യ: പരേതയായ ബബിത.
മക്കൾ: ചിന്നു, പരേതയായ ശ്രുതി.
മരുമകൻ: ചിഞ്ചു
by Midhun HP News | Jul 29, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങിൽ സാമ്പ്രാണി തിരിയിൽ നിന്ന് തീപടർന്ന് വീടിന് തീ പിടിച്ചു. അഞ്ചുതെങ്ങ് പൂത്തുറ സന്ധ്യ ഭവനിൽ വീടിനുള്ളിൽ കത്തിച്ചുവെച്ചിരുന്ന സാമ്പ്രാണി തിരിയിൽ നിന്ന് തീപടർന്നാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. സാമ്പ്രാണി തിരിയിൽ നിന്ന് കർട്ടനിലേക്ക് തീ പടരുകയും തീപിടിത്തത്തിൽ സോഫ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Recent Comments