വിക്ടോറിയൻ മുഖ്യമന്ത്രിയ്ക്കു ഗുരുദേവ നാണയത്തിന്റെ സെറ്റ്ഉപഹാരമായി നൽകി

വിക്ടോറിയൻ മുഖ്യമന്ത്രിയ്ക്കു ഗുരുദേവ നാണയത്തിന്റെ സെറ്റ്ഉപഹാരമായി നൽകി

ഓസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ നടന്ന സർവമത സമ്മേളന ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത വിക്ടോറിയൻ മുഖ്യമന്ത്രി ജസീന്ത അലന് ശിവഗിരി മഠത്തിന്റെ ഉപഹാരമായി റിസർവ് ബാങ്ക് പുറത്തിറക്കിയ ഗുരുദേവ നാണയത്തിന്റെ സെറ്റ് നൽകി. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയും ജനറൽ സെക്രട്ടറി ശ്രീമദ്. ശുഭാംഗാനന്ദ സ്വാമികൾ ചേർന്നാണ് ഉപഹാരം കൈമാറിയത്. ഗവണ്മെന്റ് വിപ്പ് ലീ ടർലാമിസ്, ശശി തരൂർ എം. പി, ചാണ്ടി ഉമ്മൻ എം. എൽ. എ. എന്നിവർ പങ്കെടുത്തു.

പാലക്കാട് അയല്‍വാസികള്‍ വെടിയേറ്റ് മരിച്ച നിലയില്‍; നാടന്‍ തോക്ക് കണ്ടെത്തി

പാലക്കാട് അയല്‍വാസികള്‍ വെടിയേറ്റ് മരിച്ച നിലയില്‍; നാടന്‍ തോക്ക് കണ്ടെത്തി

പാലക്കാട്: കല്ലടിക്കോട് അയല്‍വാസികളായ രണ്ടു യുവാക്കള്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതംകാട് സ്വദേശികളായ ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചാതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മരുതംകോട് സര്‍ക്കാര്‍ സ്‌കൂളീന് സമീപത്തെ റോഡിലാണ് ചോരയില്‍ കുളിച്ച നിലയില്‍ ബിനുവിന്റെ മൃതദേഹം കണ്ടത്തെിയത്. സമീപത്തുനിന്ന് ചോരപടര്‍ന്ന നാടന്‍ തോക്കും കണ്ടെത്തി. സുഹൃത്തായ നിതിനെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം കല്ലടിക്കോട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.

വന്യമൃഗശല്യമുള്ള പ്രദേശമായതിനാല്‍ ആളുകള്‍ ഇവിടെ പൊതുവെ കുറവാണ്. നിതിന് 26 വയസ്സാണ് പ്രായം. നിതിന്റെ അമ്മ ഹോട്ടല്‍ തൊഴിലാളിയാണ്. ബിനു ടാപ്പിങ് തൊഴിലാളിയാണ്. ഇരുവരും തമ്മില്‍ ചില ലഹരി ഇടപാടുകളെ ചൊല്ലിയുണ്ടായ തര്‍ക്കമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

എംസി റോഡ് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയ ട്രാഫിക് നിയന്ത്രണങ്ങള്‍ നാളെ മുതല്‍

എംസി റോഡ് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയ ട്രാഫിക് നിയന്ത്രണങ്ങള്‍ നാളെ മുതല്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി റോഡുമാര്‍ഗം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവര്‍ ഏറെനാളായി എന്‍എച്ച് ഒഴിവാക്കി എംസി റോഡാണ് തെരഞ്ഞെടുക്കുന്നത്. പണി തുടരുന്ന ദേശീയപാതയിലെ ഗതാഗതക്കുരുക്കും പൊടിശല്യം ഉള്‍പ്പെടെയുള്ള റോഡിലെ അസൗകര്യങ്ങളും യാത്രക്കാരെ എംഎസി റോഡ് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വെഞ്ഞാറമൂട് വഴി കടന്നുപോകാനാവും. എന്നാല്‍ തിരക്ക് വര്‍ധിച്ചാല്‍ ഇവയ്ക്കും നിയന്ത്രണം ബാധകമാകും.

എംസി റോഡില്‍ വെഞ്ഞാറമൂട്ടില്‍ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വരികയാണ്. ബുധനാഴ്ച മുതല്‍ പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡി കെ മുരളി എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതുപ്രകാരം നാളെ മുതല്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്.

എംസി റോഡില്‍ വെഞ്ഞാറമൂട്ടില്‍ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വരികയാണ്. ബുധനാഴ്ച മുതല്‍ പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡി കെ മുരളി എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതുപ്രകാരം നാളെ മുതല്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്.

കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ അമ്പലമുക്കില്‍ നിന്ന് വെഞ്ഞാറമൂട് സ്റ്റാന്റില്‍ എത്തി തിരിച്ച് നാഗരുകുഴി വഴി പിരപ്പന്‍കോടെത്തി പോകണം.

തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ തൈക്കാട് സമന്വയ നഗര്‍ തിരിഞ്ഞ് മൈത്രീ നഗറിലെത്തി ആറ്റിങ്ങല്‍ റോഡിലേക്ക് തിരിയേണ്ടതും മുക്കുന്നുര്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജംഗ്ഷന്‍ വഴി എം.സി റോഡിലെത്തണം.

തിരുവനന്തപുരത്തുനിന്നും പോത്തന്‍കോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട്ടില്‍ എത്തേണ്ട കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തൈക്കാട് നിന്ന് വയ്യേറ്റ് പെട്രോള്‍ പമ്പിന്റെ ഭാഗത്തെത്തി യാത്രക്കാരെ ഇറക്കി തിരികെ പോകണം. അതേസമയം ആറ്റിങ്ങല്‍ – നെടുമങ്ങാട് റോഡില്‍ വാഹന നിയന്ത്രണമില്ല. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വെഞ്ഞാറമൂട് വഴി കടന്നുപോകാനാവും. എന്നാല്‍ തിരക്ക് വര്‍ധിച്ചാല്‍ ഇവയ്ക്കും നിയന്ത്രണം ബാധകമാകും.

അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക്  ഇന്ന് (14-10-25) തുടക്കമാകും

അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക് ഇന്ന് (14-10-25) തുടക്കമാകും

ശബരിമല സ്വർണ്ണപ്പാളി അഴിമതിയ്‌ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നു. അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര 14 മുതൽ 18 വരെ തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയാണ് സംഘടിപ്പിക്കുന്നത്.

14 10 2025 ചൊവ്വാഴ്ച 4:00 മണിക്ക് ഗാന്ധി പാർക്കിൽ നിന്നും പദയാത്ര ആരംഭിക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. യുഡിഎഫ് നേതാക്കൾ പദയാത്രയ്ക്ക് നേതൃത്വം നൽകും. എംഎൽഎ എം വിൻസന്റ് ജാഥ വൈസ് ക്യാപ്റ്റനും അഡ്വക്കേറ്റ് പഴകുളം മധു ജാഥ മാനേജരുമാകുന്ന പദയാത്രയിൽ നിരവധി യുഡിഎഫ് നേതാക്കൾ പങ്കെടുക്കും

ആറ്റിങ്ങൽ ബി.ടി.എസ് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കുക: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ സമ്മേളനം

ആറ്റിങ്ങൽ ബി.ടി.എസ് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കുക: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ സമ്മേളനം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബി.ടി.എസ് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ:ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ എൻ മോഹനൻ നായർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി സി.ജി വിഷ്ണു ചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് ആർ.പി നന്ദുരാജ്, മേഖലാ സെക്രട്ടറി എസ് സുഖിൽ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അർജുൻ, പ്രമോദ്, നൈസ്ഖാൻ എന്നിവർ സംസാരിച്ചു.

മേഖലാ സെക്രട്ടറിയായി വിനീഷ് രവീന്ദ്രനേയും പ്രസിഡന്റായി എസ് സുജിനേയും ട്രഷററായി വി.എസ് നിതിനേയും 24 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

പി രവീന്ദ്രൻ പിള്ള (81) അന്തരിച്ചു

പി രവീന്ദ്രൻ പിള്ള (81) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊടുമൺ ആരോവില്ലയിൽ (എൻ.ആർ.എ :33) പി രവീന്ദ്രൻ പിള്ള (മുൻ അധ്യാപികൻ, ഡയറ്റ്, ആറ്റിങ്ങൽ), സി.പി.ഐ.എം വിളയിൽമൂല ബ്രാഞ്ച് അംഗം)(81) അന്തരിച്ചു.

ഭാര്യ: പരേതയായ ഓമന അമ്മ(റിട്ടയേർഡ് ബി.ഡി.ഒ).
മകൻ: അഭിലാഷ് ആർ (ദുബായ്).
മരുമകൾ: ശ്രീജ എസ് നായർ (ദുബായ്).