by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് താഴ്ചയിലേക്ക് വീണത്. പരിക്കേറ്റ കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഭാഗ്യംകൊണ്ടാണ് വലിയ അപകടത്തിൽ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്.



by Midhun HP News | Aug 17, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്: കായിക്കരയിൽ രണ്ടിടങ്ങളിലായി നടന്ന തെരുവുനായയുടെ ആക്രമണത്തിൽ 10 വയസ്സുകാരനും ഒരു വയോധികയ്ക്കും പരിക്കേറ്റു. കായിക്കര ചാത്തിയോട് വീട്ടിൽ ധീരജ്, ശ്രീദേവി എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ വീട്ടുവളപ്പിൽ കളിക്കുകയായിരുന്ന ധീരജിനെ തെരുവുനായ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി നായയെ അടിച്ചു ഓടിച്ചു. ആക്രമണത്തിൽ കുട്ടിയുടെ കാലിലാണ് പരിക്ക് പറ്റിയത്. ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സ തേടി.
അതേ ദിവസം തന്നെ കായിക്കര ജംഗ്ഷനിൽ കട നടത്തിവരുന്ന ശ്രീദേവിയെ, അവരുടെ കടയ്ക്കുള്ളിൽ കയറി തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇവരെ തള്ളിയിട്ട് കാൽപ്പത്തി കടിച്ചു മുറിക്കുകയും ചെയ്തു. വീഴ്ചയിൽ കൈക്കും പരിക്കേറ്റു. ശ്രീദേവി അഞ്ചുതെങ്ങ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
by Midhun HP News | Aug 17, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ മികച്ച 17 കർഷകരെ ആദരിച്ചു. മുതിർന്ന കർഷകൻ -ശശിധരൻ നായർ കാർത്തിക ആറ്റിങ്ങൽ, മുതിർന്ന കർഷക -ആരിതാ ബീവി ഷൈന കോട്ടേജ് ആറ്റിങ്ങൽ, വനിതാ കർഷക -ഓമനയമ്മ ചിത്തിഅത്തം ആറ്റിങ്ങൽ, നെൽകൃഷിക്കുള്ള പ്രത്യേക പുരസ്കാരം- ആറ്റിങ്ങൽ അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തനത് നെല്ലിനുകളുടെ സംരക്ഷക അവാർഡ് -വിഷ്ണു ഹരിഹരവിലാസം ആറ്റിങ്ങൽ, മികച്ച ക്ഷീരകർഷക- ദിവ്യ നിവാസ് എൽ എം എസ് ജംഗ്ഷൻ ആറ്റിങ്ങൽ, മികച്ച സമ്മിശ്ര കർഷകർ-എം നാരായണൻ തമ്പി കൈലാസ് ആറ്റിങ്ങൽ, മികച്ച പച്ചക്കറി കർഷകർ – സീനാ ഇന്ദിരാമന്ദിരം ആറ്റിങ്ങൽ, മികച്ച കിഴങ്ങ് വർഗ്ഗ കർഷക- രമാദേവി പില്ലാവിള ആലങ്കോട്, മികച്ച കർഷക തൊഴിലാളി- ഗോപി ദേവസ്വം വിള അവനവഞ്ചേരി, മികച്ച യുവകർഷക -ഗീത ഗീതം ആറ്റിങ്ങൽ, മികച്ച കുട്ടി കർഷകൻ – ആരോമൽ വിഎച്ച്എസ്ഇ ആറ്റിങ്ങൽ, മികച്ച ജൈവ കർഷകൻ -മധു ജി ആർ ധന്യ ആറ്റിങ്ങൽ, മികച്ച കൃഷിയിലുള്ള സ്കൂൾ -ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ് ആറ്റിങ്ങൽ, മികച്ച കൂൺ കർഷകൻ -രാജീവ് മക്കു മഷ്റൂം, ആറ്റിങ്ങൽ മികച്ച പുഷ്പ കൃഷി ക്കുള്ള അവാർഡ് അനുപമ ലക്ഷ്മി മംഗളം ആറ്റിങ്ങൽ. പച്ചക്കറി കൃഷിക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാനം – രാജി ആർ ലീന നിവാസ് ആറ്റിങ്ങൽ.

കൂടാതെ കഴിഞ്ഞ അഞ്ചുവർഷത്തെ കൃഷിവകുപ്പിലെ വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കാർഷിക മാഗസിൻ പ്രകാശനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൗൺസിലറേയും നിയന്ത്രണത്തിൽ ചെയർപേഴ്സൺ നൽകി നിർവഹിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തെ കൃഷിവകുപ്പിനോടുള്ള ആത്മാർത്ഥ സഹകരണത്തിന് ചെയർപേഴ്സൺ അഡ്വക്കേറ്റ് കുമാരി കൃഷിവകുപ്പ് സ്നേഹാദരവ് നൽകി.

ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ എസ്, ക്ഷേമകാര്യ ചെയർമാൻ കമ്മിറ്റി ചെയർമാൻ എം ആർ നജാം, ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ രമ്യ സുധീർ, മരാമത്ത് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, വിദ്യാഭ്യാസചെയർപേഴ്സൺ ഗിരിജ, ആറ്റിങ്ങൽ എ എം ടി എസ് സി ബി പ്രസിഡണ്ട് എം മുരളീധരൻ, കാർഷിക വികസന കമ്മറ്റി പ്രതിനിധി രാധാകൃഷ്ണക്കുറുപ്പ്, കിസാൻ സഭ ചെന്താമരാക്ഷൻ എന്നിവർ ആശംസ അർപ്പിച്ചു. അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ ലേജു കൃതജ്ഞത പറഞ്ഞ പരിപാടികൾ അവസാനിപ്പിച്ചു.

by Midhun HP News | Aug 17, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റെസിഡന്റ്‌സ് അസോസിയേഷൻ (CVRA)യും ചിറയിൻകീഴ് ശ്രീ നേത്ര കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
ക്യാപ്റ്റൻ വിക്രം റോഡിലെ കാന്തി ഭവനിൽ വച്ചു നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് എം. സുരേഷ് ബാബു നിർവഹിച്ചു. ശ്രീ നേത്ര കണ്ണാശുപത്രിയിലെ സീനിയർ ഡോ. സരസ്വതി ക്യാമ്പിന് നേതൃത്യം നൽകി. മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി എസ്. സുരേന്ദ്രൻ, ഖജാൻജി ഷാനി ഷാനവാസ്, ഉഷാ കുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറ് കണക്കിനാളുകൾ പങ്കെടുത്തു.


by Midhun HP News | Aug 17, 2025 | Latest News, ജില്ലാ വാർത്ത
വർഗീയതയ്ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന പോരാട്ടത്തെ ശക്തിപ്പെടുത്തുണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി അഡ്വ. വി ജോയി എം എൽ. എ പറഞ്ഞു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു. അവരുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും കള്ള കേസുകളിൽ കുടുക്കിഅവരെ ജയിൽ അടക്കുകയും ചെയ്യുന്നു.
അതിന്റെ അവസാനത്തെ ഉദാഹരണങ്ങളാണ് ഛത്തീസ്ഗഡിലും ഒറീസയിലും നടന്ന കടന്നാക്രമണങ്ങൾ.

ഒറ്റക്കെട്ടായി ചെറുതുകൊണ്ടുമാത്രമാണ് കന്യാസ്ത്രീകൾക്ക് കൃത്യമായി ജാമ്യം ലഭിച്ചത്.
കേന്ദ്രം സാമ്പത്തിക ഉപരോധം അടിച്ചേൽപ്പിച്ചിട്ടും വികസന ക്ഷേമ പ്രവർത്തനങ്ങളിൽ പിന്നോക്കം പോകാതെ എല്ലാ മേഖലയിലും വികസനവും എത്തിക്കാൻ ശ്രമിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ. സർക്കാരിന് എതിരെ നടക്കുന്ന
പ്രതിലോമ പ്രവർത്തനങ്ങളെ ചെറുത് തോൽപ്പിക്കുവാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി കായിക്കരയിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ.വി.ജോയി എംഎൽഎ.
ചടങ്ങിൽ വെച്ച് വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും സിപിഎമ്മിലേക്ക് എത്തിയ 55 ഓളം വരുന്ന നേതാക്കളെയും പ്രവർത്തകരെയും രക്ത പതാക നൽകി ജില്ലാ സെക്രട്ടറി സ്വീകരിച്ചു. അഞ്ചുതെങ്ങ് സുരേന്ദ്രൻ യോഗത്തിൽ അധ്യക്ഷൻ ആയിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു, ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, സി. പയസ്, എസ്. പ്രവീൺ ചന്ദ്ര, സജി സുന്ദർ എന്നിവർ സംസാരിച്ചു.

by Midhun HP News | Aug 17, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ കടുവയിൽ ഗോകുലത്തിൽ ചന്ദ്രമോഹനൻ (80) നിര്യാതനായി
ഭാര്യ: സൂര്യപ്രഭ
മക്കൾ: രാജേഷ്, ലത, മഞ്ചു
മരുമക്കൾ: സന്ധ്യ, അനിൽകുമാർ, ശ്രീകുമാർ
സംസ്കാരം തിങ്കൾ പത്തിന്
Recent Comments