by Midhun HP News | Oct 3, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഗാന്ധി ജയന്തി ദിനത്തിൽ കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, പരിസര ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾക്ക് ഹെഡ്മാസ്റ്റർ എസ്. സജികുമാർ പി.ടി.എ ഭാരവാഹികൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ തല ഗാന്ധി കലോത്സവം മൂന്ന്, നാല് തീയതികളിൽ നടക്കും കലോത്സവത്തിൻ്റെ ഭാഗമായി പ്രസംഗം, ഗാന്ധി കവിതാലാപനം, ദേശഭക്തിഗാനം, ലഹരി വസ്തുക്കൾക്കും മയക്കുമരുന്നിനുമെതിരേ ബോധവൽക്കരണ സ്കിറ്റ്, രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ തൊഴിൽ പരിശീലന ക്ലാസുകൾ, ബോധവൽകരണ ക്ലാസുകൾ എന്നിവ നടക്കും.



by Midhun HP News | Oct 3, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
പ്രഖ്യാപനം മുതൽ തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് കാന്താര ചാപ്റ്റർ 1. കാന്താര ആദ്യ ഭാഗത്തിന്റെ വൻ വിജയവും ഋഷഭ് ഷെട്ടിയുടെ ഗംഭീര അഭിനയവുമെല്ലാം ഈ കാത്തിരിപ്പിന് കാരണങ്ങളായി. മൂന്ന് വർഷമെടുത്താണ് ഋഷഭ് ഷെട്ടിയും കൂട്ടരും ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. ദസറ റിലീസായി ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തുകയും ചെയ്തു.
വൻ പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. മിത്തോളജിയും സ്പിരിച്വാലിറ്റിയും ഫാന്റസിയും എല്ലാം കോർത്തിണക്കിയാണ് കാന്താര ഒരുക്കിയിരിക്കുന്നത്. മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് കാന്താര 2 പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
മേക്കിങ്ങ് കൊണ്ടും പ്രൊഡക്ഷൻ ക്വാളിറ്റി കൊണ്ടും അടുത്തിടെ പുറത്തിറങ്ങിയ കന്നഡ ചിത്രങ്ങളിൽ നിന്നെല്ലാം മികവ് പുലർത്തിയിട്ടുണ്ട് കാന്താര 2. 125 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സൗത്തിലും നോർത്തിലും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രൊമോഷനെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

പ്രമുഖ ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 60 കോടി ആണ് ചിത്രം നേടിയിരിക്കുന്നത്. ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷനാണ് ഇത്. അഡ്വാന്സ് ബുക്കിങ്ങില് ഇന്ത്യന് സിനിമയില്ത്തന്നെ സമീപകാലത്ത് ഏറ്റവും ആവേശകരമായ പ്രതികരണങ്ങള് നേടിയ ചിത്രമാണിത്.
കാന്താര ചാപ്റ്റർ 1 ഹിന്ദിയിൽ നിന്ന് മാത്രം 19-21 കോടി ആദ്യ ദിനം കളക്ട് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു കന്നഡ ചിത്രത്തിന് ലഭിക്കുന്ന മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണിത്. ഇതിന് മുൻപ് കെജിഎഫ് : ചാപ്റ്റർ 2 ആണ് ഹിന്ദിയിൽ ആദ്യ ദിന കളക്ഷനിൽ ഞെട്ടിച്ചത്. 54 കോടിയാണ് ചിത്രം ആദ്യ ദിനത്തിൽ സ്വന്തമാക്കിയത്. അതേസമയം കേരളം അടക്കമുള്ള മാര്ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്സ് ആണ് ചിത്രം കേരളത്തില് വിതരണത്തിനെത്തിച്ചിരിക്കുന്നത്.
കന്നഡത്തിലെ പ്രമുഖ ബാനര് ആയ ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസ് ആയി ചിത്രം ഇന്നലെ എത്തിയത്.


by Midhun HP News | Oct 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചാക്കയില് രണ്ടു വയസ്സുള്ള നാടോടി പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം ഇടവ സ്വദേശി ഹസന്കുട്ടിയാണ് പ്രതി. തിരുവനന്തപുരം അഡീഷണല് ജില്ലാ സെഷന്സ് കോടതിയാണ് വിധി പ്രസ്താവിക്കുക.
2024 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം ചാക്ക റെയില്വേ പാളത്തിന് സമീപം പുറമ്പോക്ക് ഭൂമിയില് മാതാപിതാക്കള്ക്കൊപ്പം കിടന്നുറങ്ങികയായിരുന്ന ഹൈദരാബാദ് സ്വദേശിയായ രണ്ടു വയസ്സുള്ള പെണ്കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം റെയില്വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില് ഉപേക്ഷിച്ചു. പിന്നാലെ രാത്രിയില് അബോധാവസ്ഥയില് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസന്കുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലായത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.



by Midhun HP News | Oct 2, 2025 | Latest News, കായികം, ജില്ലാ വാർത്ത
ബ്യൂണസ് അയേഴ്സ്: ഏറെ പ്രതീക്ഷയോടെ ഫുട്ബോള് ആരാധകര് കാത്തിരിക്കുന്ന ‘ഗോട്ട് ടൂര് ഓഫ് ഇന്ത്യ 2025’ല് അര്ജന്റീനിയന് ഇതിഹാസം ലയണല് മെസ്സി പങ്കെടുക്കും. 14 വര്ഷങ്ങള്ക്ക് ശേഷം ഇന്ത്യ സന്ദര്ശിക്കുന്നതിനെ മെസ്സി വലിയൊരു ബഹുമതിയായാണ് വിശേഷിപ്പിച്ചത്.
‘ഇങ്ങനെയൊരു യാത്ര എനിക്ക് ലഭിക്കുന്നത് ബഹുമതിയാണ്. ഇന്ത്യ ഫുട്ബോളിനോടുള്ള അഭിനിവേശം നിറഞ്ഞ രാജ്യമാണ്. ആരാധകരുമായി സ്നേഹവും ഓര്മ്മകളും പങ്കിടാനും പുതിയ തലമുറയെ കാണാനും ആഗ്രഹിക്കുന്നു. 14 വര്ഷം മുമ്പുള്ള അനുഭവങ്ങള് ഇന്നും മനസ്സില് തഴുകിക്കിടക്കുന്നു,’ മെസ്സി പറഞ്ഞു.
ഡിസംബര് 13ന് കൊല്ക്കത്തയില് നിന്നാരംഭിച്ച് മെസ്സി അഹമ്മദാബാദ്, മുംബൈ, ഡല്ഹി നഗരങ്ങളിലേക്ക് പര്യടനം തുടരും. ഡിസംബര് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയോടെ യാത്ര അവസാനിക്കും. കൊല്ക്കത്തയിലെ സാള്ട്ട് ലേക്ക് സ്റ്റേഡിയത്തില് നടക്കുന്ന ‘ഗോട്ട് കോണ്സേര്ട്ട്’, ‘ഗോട്ട് കപ്പ്’ എന്നിവയില് മെസ്സി പങ്കെടുക്കും. സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ, ലിയാന്ഡര് പേസ് തുടങ്ങിയ ഇന്ത്യന് ഇതിഹാസങ്ങളോടൊപ്പം കളിക്കളത്തിലിറങ്ങുമെന്നാണ് സൂചന.
പര്യടനത്തില് സംഗീത പരിപാടികള്, മീറ്റ് ആന്ഡ് ഗ്രീറ്റ്, ഭക്ഷ്യമേളകള്, ഫുട്ബോള് മാസ്റ്റര്ക്ലാസുകള്, മുംബൈയിലെ ബ്രാബോണ് സ്റ്റേഡിയത്തില് നടക്കുന്ന ‘പാഡല് എക്സിബിഷന്’ തുടങ്ങിയവ ഉള്പ്പെടും. ഷാരൂഖ് ഖാന്, സച്ചിന് ടെണ്ടുല്ക്കര്, എം.എസ്. ധോണി, ബോളിവുഡ് താരങ്ങള് എന്നിവര് പങ്കെടുക്കുന്ന വന് സെലിബ്രിറ്റി ഷോയും നടക്കും.


കൊല്ക്കത്തയില് 25 അടി ഉയരമുള്ള മെസ്സിയുടെ ചുവര്ചിത്രവും ഇതുവരെയുള്ളതില് വച്ച് ഏറ്റവും വലിയ പ്രതിമയും അനാച്ഛാദനം ചെയ്യാന് സംഘാടകര് ഒരുങ്ങുന്നു. ടിക്കറ്റുകള് 3,500 രൂപ മുതല് ലഭ്യമാകും.
2011ല് സാള്ട്ട് ലേക്ക് സ്റ്റേഡിയത്തില് വെനിസ്വേലയെതിരെ ‘ഫിഫ’ സൗഹൃദ മത്സരം കളിച്ചതിന് ശേഷമുള്ള മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദര്ശനമാണിത്. സുരക്ഷാ ക്രമീകരണങ്ങള് അതുല്യമായിരിക്കും.
അതേസമയം, നവംബര് 10 മുതല് 18 വരെ കേരളത്തില് അര്ജന്റീന സൗഹൃദ മത്സരത്തിന് ഒരുങ്ങുകയാണ്. എതിരാളികളെ സംബന്ധിച്ച തീരുമാനം പിന്നീട് പ്രഖ്യാപിക്കും. ഈ സന്ദര്ശനം നടക്കുകയാണെങ്കില് മെസ്സി രണ്ട് മാസത്തിനുള്ളില് രണ്ടുതവണ ഇന്ത്യയിലെത്തും.

by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത, മരണം
അബുദാബി: തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്സില് ഷെറൂഫ് നസീർ (37) അബുദാബി മുസഫയില് ഹൃദയാഘാതം മൂലം മരണപ്പെട്ടു. സ്വകാര്യ കമ്പനിയില് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: നസീര് അബ്ദുല് റഹിം
മാതാവ്: നൂര്ജഹാന്
ഭാര്യ: ഷൈനി ഷെറൂഫ്,
മകള്: ഫാത്തിഹ ഐറാന്.
അബുദാബി കെഎംസിസി ലീഗല് വിങ്ങിന്റെ നേതൃത്വത്തില് നടപടിക്രമങ്ങള് പൂര്ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ അമർ ആശുപത്രി മേധാവി ഡോക്ടർ പി രാധാകൃഷ്ണൻ നായർ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു.


Recent Comments