by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത
മാമം പെരുമാമഠം ദേവീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം വിപുലമായി ആഘോഷിച്ചു. കഴിഞ്ഞ 9 ദിവസങ്ങളിലായി നടന്നു വന്ന കലാപരിപാടികളിൽ തദ്ദേശവാസികളായ കലാകാരന്മാർ പങ്കെടുത്തു. ഇന്ന് രാവിലെ 8 മണിക്ക് പൂജയെടുപ്പും വിദ്യാരംഭവും നടന്നു അക്ഷരമുറ്റത്ത് പിച്ച വയ്ക്കാൻ നിരവധി കുഞ്ഞുങ്ങൾ എത്തി. ബഹുമാനപെട്ട ജൂബി അവർകൾ കുട്ടികളെ ഗണപതി സരസ്വതി മന്ത്രത്താൽ അക്ഷര ലോകത്ത് പിടിച്ചു കയറ്റി. ശേഷം അക്ഷര ദീപം തെളിയിച്ചു കൊണ്ട് കുഞ്ഞുങ്ങൾ ദേവിയെ വണങ്ങി.



by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപകൻ ഷാജി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സാബു, എസ് ഐ ടി സി വീണ, കൈറ്റ് മെന്റേഴ്സ്മാരായ പ്രദീപ് ചന്ദ്രൻ, സരിത എന്നിവർ പങ്കെടുത്തു.
ട്രാഫിക് ലൈറ്റ്, സ്മാർട്ട് ലൈറ്റ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, സ്മാർട്ട് ഡോർ, ലേസർ സെക്യൂരിറ്റി സിസ്റ്റം, റോബോഹൈൻ, ഗ്യാസ് ഡിറ്റക്ടർ, റെയിൻ ഡിറ്റക്ടർ, ബ്ലൈൻഡ് സ്റ്റിക്ക്, ഓട്ടോമാറ്റിക് വാട്ടർ ടാപ്പ് തുടങ്ങിയ ഇനങ്ങൾ റോബോട്ടിക്സിലും, സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ തയ്യാറാക്കിയ വിവിധ ഗെയിമുകളും, ഓപ്പൺ ടൂണിൽ തയ്യാറാക്കിയ വിവിധ അനിമേഷനുകളും ഫെസ്റ്റിൽ പ്രദർശിപ്പിച്ചിരുന്നു. ഉച്ചയ്ക്കുശേഷം കുട്ടികൾക്കും, അധ്യാപകർക്കും ഫെസ്റ്റ് കാണുന്നതിനുള്ള സൗകര്യവുമൊരുക്കി.



by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത, മരണം
കുറക്കട: അണ്ടൂർ ആക്കോട്ടുവിള SRA61 ചരുവിളവീട്ടിൽ മീനാക്ഷി (78) നിര്യാതയായി. മക്കൾ: ചന്ദ്രിക, മധു, അനിൽകുമാർ.
മരുമക്കൾ: ചന്ദ്രബാബു, മണിച്ചി.
സഞ്ചയനം: 05/10/2025 രാവിലെ രാവിലെ 09 മണിക്ക്
by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഒരു നാടിന്റെ മുഖമുദ്രയായി 60 കൊല്ലം നില നിന്ന ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്ട്സ് ക്ലബ്ബിന്റെ വജ്രജൂബിലി ആഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 20 ആം വാർഡ് കൗൺസിലറുമായ എസ്സ്. സുഖിൽ അധ്യക്ഷനായ സമ്മേളനയോഗത്തിൽ പ്രശസ്ത കവിയും കേരള സാഹിത്യ ആക്കാദമി ജേതാവും മുഖ്യാതിഥി കൂടിയായ കുരീപ്പുഴ ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു.

ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ ആർ. രാമു, വിശിഷ്ട വ്യക്തികളെ ആദരിച്ചു. കവി എം എം പുരവൂർ, നഗരസഭ വികസനകാര്യ ചെയർപേഴ്സഷൻ എസ്. ഷീജ, അറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ജിഷ്ണു, സി. ദേവരാജൻ, രതീഷ്എ നിരാല, എന്നിവർ പങ്കെടുത്ത ചടങ്ങിൽ വിശിഷ്ഠ സേവനങ്ങൾക്ക് പുരസ്കാരങ്ങൾ സ്വന്തമാക്കിയ വ്യക്തികളെ ആദരിച്ചു.
കൂടാതെ പോന്നോണ കൂപ്പൺ ഞറുക്കെടുപ്പ്, എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു. ക്ലബ്ബ് ട്രഷറര് ജിജോ ജി.വി. സ്വാഗതം ആശംസിച്ചു. ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം സുജിൻ നന്ദി രേഖപ്പെടുത്തി.


by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ഗാന്ധി ജയന്തി ദിനത്തിൽ പൊതുജനം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട അഗ്നി സുരക്ഷ,ഏതെങ്കിലും അപകടാവസ്ഥയിൽ കാണുന്ന രോഗിയ്ക്കു കൊടുക്കേണ്ട അടിയന്തര ശുശ്രുഷ എന്നീ വിഷയത്തിൽ കടുവയിൽ സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ & പാലിയേറ്റീവ് കെയർ യൂണിറ്റും ആറ്റിങ്ങൽ ഫയർ റെസ്ക്യൂ ടീമും സംയുക്തമായി ബോധവൽക്കരണം നടത്തി.
കടുവയിൽ പ്രദേശത്തെ ദേശീയ പാതയോരത്തു ചെടികൾ നട്ടുപിടിപ്പിച്ചും സൗഹൃദ അസോസിയേഷൻ റോഡിന്റെ ഇരുവശവും വൃത്തിയാക്കിയും ചടങ്ങിൽ പങ്കെടുത്ത പൊതുജനങ്ങൾക്ക് പായസം നൽകിയും ഗാന്ധി ജയന്തി ആഘോഷിച്ചു.

ബോധവൽക്കരണപരിപാടി ആറ്റിങ്ങൽ ഫയർ & റെസ്ക്യൂ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നേതൃത്വം നൽകി. ഹോം ഗർഡുകളായ ഒ. ഗിരിജ, എസ്. ശ്രീരാജ് എന്നിവർ ഡെമോൺസ്ട്രഷൻ നടത്തി.
ചടങ്ങിൽ സൗഹൃദ വൈസ് പ്രസിഡന്റ് അറഫ റാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖാലിദ് പനവിള, ട്രഷററർ സൈനുലബ്ദീൻ സൽസബീൽ, എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു.


by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്ണപ്പാളി അടക്കമുള്ള വിവാദങ്ങളില് സമഗ്ര അന്വേഷണം വേണമെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ഹൈക്കോടതിയില് ആവശ്യപ്പെടും. നിലവില് ദേവസ്വം വിജിലന്സാണ് അന്വേഷണം നടത്തുന്നത്. ഇതിനുപുറമേ, ക്രൈംബ്രാഞ്ച് അല്ലെങ്കില് കോടതി നിയോഗിക്കുന്ന പ്രത്യേക അന്വേഷണ സംഘം എല്ലാകാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നാകും ബോര്ഡ് അഭിഭാഷകന് ആവശ്യപ്പെടുക. ഇക്കാര്യം നിര്ദേശിക്കാന് ദേവസ്വം മന്ത്രി തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് നിര്ദേശം നല്കിയതായാണ് സൂചന.
1999 മുതല് 2025 വരെ ദേവസ്വം ഭാരവാഹികളായിരുന്നവര്, അംഗങ്ങള്, മന്ത്രിമാര്, എഴുത്തുകുത്തുകള് തുടങ്ങിയ എല്ലാക്കാര്യങ്ങളും അന്വേഷണ പരിധിയില് കൊണ്ടു വരണമെന്നാണ് സര്ക്കാര് നിലപാട്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്പോണ്സറായ ഉണ്ണികൃഷ്ണന് പോറ്റിക്ക് സ്വര്ണപ്പാളി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന് അനുമതി നല്കിയത് വിവാദമായിരുന്നു. ഇതേത്തുടര്ന്നാണ് ഹൈക്കോടതി ഇക്കാര്യത്തില് സമഗ്ര അന്വേഷണം നടത്താന് ദേവസ്വം വിജിലന്സിന് നിര്ദേശം നല്കിയത്.
ഇതിനു പിന്നാലെയാണ് ഇക്കാര്യങ്ങളിലടക്കം ഉദ്യോഗസ്ഥ തലത്തില് വീഴ്ചയുണ്ടായതായി കണ്ടെത്തുന്നത്. വീഴ്ചയുണ്ടായത് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സമ്മതിക്കുകയും ചെയ്തിരുന്നു. സ്വര്ണം പൂശിയത് ചെമ്പായി മാറുന്നു, ചട്ടം മറികടന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന് അനുവദിക്കുന്നു, സ്വര്ണപ്പാളി ഉപയോഗിച്ച് മറ്റു സംസ്ഥാനങ്ങളില് വ്യാപകമായ പണപ്പിരിവ് തുടങ്ങി പല തരത്തിലുള്ള തട്ടിപ്പു വിവരങ്ങളാണ് പുറത്തു വന്നത്. വിവാദങ്ങള്ക്ക് പിന്നാലെ കാണാതായ ദ്വാരപാലക ശില്പ്പത്തിന്റെ പീഠം സ്പോണ്സറുടെ ബന്ധുവിന്റെ വീട്ടില് നിന്നും കണ്ടെത്തിയിരുന്നു.


ദേവസ്വം മന്ത്രിയും ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും തമ്മിലുള്ള ചര്ച്ചയിലാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെടാന് തീരുമാനിച്ചത്. ഒന്നും മറയ്ക്കാനില്ലെന്നും, എല്ലാക്കാര്യങ്ങളും വെളിച്ചത്തു വരട്ടെ എന്നുമാണ് സര്ക്കാര് നിലപാട്. സ്വര്ണപ്പാളി ഒരിക്കലും ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന് പാടില്ലായിരുന്നുവെന്നും, അങ്ങനെ കൊടുത്തുവിട്ടതില് ഉദ്യോഗസ്ഥരുടെ കാര്യത്തില് വീഴ്ചയുണ്ടായിട്ടുണ്ടെന്നും ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

Recent Comments